Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, May 22, 2020

ഹദീസ് പാഠം 1383

┏══✿ഹദീസ് പാഠം 1383✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 29
                 22 - 5 -2020 വെള്ളി
وَعَنْ عَطَاءِ بْنِ يَسَارٍ رَضِيَ اللهُ عَنْهُ عَنْ رَجُلٍ مِنْ بَنِي أَسَدٍ أَنَّهُ قَالَ : نَزَلْتُ أَنَا وَأَهْلِي بِبَقِيعِ الْغَرْقَدِ ، فَقَالَ لِي أَهْلِي : اذْهَبْ إِلَى رَسُولِ اللهِ ﷺ فَسَلْهُ لَنَا شَيْئًا نَأْكُلُهُ . فَجَعَلُوا يَذْكُرُونَ مِنْ حَاجَتِهِمْ ، فَذَهَبْتُ إِلَى رَسُولِ اللهِ ﷺ فَوَجَدْتُ عِنْدَهُ رَجُلًا يَسْأَلُهُ وَرَسُولُ اللهِ ﷺ يَقُولُ : لَا أَجِدُ مَا أُعْطِيكَ فَتَوَلَّى الرَّجُلُ عَنْهُ وَهُوَ مُغْضَبٌ ، وَهُوَ يَقُولُ : لَعَمْرِي إِنَّكَ لَتُعْطِي مَنْ شِئْتَ . فَقَالَ رَسُولُ اللهِ ﷺ: يَغْضَبُ عَلَيَّ أَنْ لَا أَجِدَ مَا أُعْطِيهِ ، مَنْ سَأَلَ مِنْكُمْ وَلَهُ أُوقِيَّةٌ ، أَوْ عِدْلُهَا ، فَقَدْ سَأَلَ إِلْحَافًا قَالَ الْأَسَدِيُّ : فَقُلْتُ : لَلِقْحَةٌ لَنَا خَيْرٌ مِنْ أُوقِيَّةٍ، وَالْأُوقِيَّةُ : أَرْبَعُونَ دِرْهَمًا. قَالَ : فَرَجَعْتُ وَلَمْ أَسْأَلْهُ ، فَقَدِمَ عَلَى رَسُولِ اللهِ ﷺ بَعْدَ ذَلِكَ شَعِيرٌ ، أَوْ زَبِيبٌ ، فَقَسَمَ لَنَا مِنْهُ ، أَوْ كَمَا قَالَ ، حَتَّى أَغْنَانَا اللهُ عَزَّ وَجَلَّ. (رواه أبو داود)
✿══════════════✿
അത്വാഅ് ബിൻ യസാർ (റ) ബനീ അസദിൽ നിന്നുള്ള ഒരാളിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാനും എന്റെ ഭാര്യയും ബഖീഉൽ ഗ്വർഖദിൽ വന്നിറങ്ങിയപ്പോൾ എന്റെ ഭാര്യ എന്നോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ചെന്ന് നമുക്ക് ഭക്ഷിക്കാൻ ആവശ്യമായ വല്ലതും ഉണ്ടോ എന്ന് ചോദിക്കൂ, അങ്ങനെ അവർ ആവശ്യങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു അങ്ങിനെ ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ചെന്നപ്പോൾ തിരു നബി ﷺ യുടെ അടുത്ത് അവിടുത്തോട് ചോദിച്ചു കൊണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു , അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നുണ്ടായിരുന്നു: നിങ്ങൾക്ക് നൽകാനാവശ്യമായത് എന്റെ അടുത്ത് ഇല്ല ആ മനുഷ്യൻ ദേഷ്യത്തോടെ "ഞാൻ തന്നെ സത്യം, നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് (മാത്രമാണ്) നൽകുന്നത്" എന്ന് പിറുപിറുത്തു കൊണ്ട് പിരിഞ്ഞ് പോയി. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അദ്ദേഹത്തിന് നൽകാനുള്ളത് എന്റെ പക്കലില്ലാത്തതിന് അദ്ദേഹം എന്തിന് എന്നോട് ദേഷ്യപ്പെടുന്നത്, ആരുടെയെങ്കിലും അടുത്ത് ഒരു ഊഖിയയോ അല്ലെങ്കിൽ തത്വുല്യമായതോ ഉണ്ടിയിരിക്കെ യാചന നടത്തിയാൽ നിശ്ചയം അവൻ കീർത്തിച്ച് ചോദിച്ചവനായി അസദിയ്യ് (റ) പറഞ്ഞു: ഞാൻ ചോദിച്ചു: പ്രസവിക്കാറായ ഒട്ടകം ഒരു ഊഖിയയെക്കാൾ ഉത്തമമാണ്. ഒരു ഊഖിയ എന്നാൽ നാല്പത് ദിർഹമാണ്. അങ്ങനെ ഞാൻ ഒന്നും തന്നെ ചോദിക്കാതെ തിരിച്ചു പോന്നു, ശേഷം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ഗോദമ്പ് / ഉണക്ക മുന്തിരി വന്നപ്പോൾ അവിടുന്ന് അതിൽ നിന്ന് ഞങ്ങൾക്ക് വീതിച്ചു തന്നു അങ്ങനെ അല്ലാഹു ഞങ്ങളെ സമ്പന്നരാക്കി(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscrവീട്ടേണ്ടതില   IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••

No comments: