Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 19, 2020

ഹദീസ് പാഠം 1410

┏══✿ഹദീസ് പാഠം 1410✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 26
                 18 - 5 -2020 വ്യാഴം
وَعَنْ أَبِي سَلَّامٍ رَضِيَ اللهُ عَنْهُ أَنَّهُ كَانَ فِي مَسْجِدِ حِمْصَ ، فَمَرَّ بِهِ رَجُلٌ ، فَقَالُوا : هَذَا خَدَمَ النَّبِيَّ  ﷺ فَقَامَ إِلَيْهِ فَقَالَ : حَدِّثْنِي بِحَدِيثٍ سَمِعْتَهُ مِنْ رَسُولِ اللهِ ﷺ  لَمْ يَتَدَاوَلْهُ بَيْنَكَ وَبَيْنَهُ الرِّجَالُ . قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنْ قَالَ إِذَا أَصْبَحَ وَإِذَا أَمْسَى : رَضِينَا بِاللهِ رَبًّا ، وَبِالْإِسْلَامِ دِينًا ، وَبِمُحَمَّدٍ رَسُولًا ، إِلَّا كَانَ حَقًّا عَلَى اللَّهِ أَنْ يُرْضِيَهُ (رواه أبو داود)
✿══════════════✿
അബൂ സല്ലാം (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ ഹിംസിലെ ഒരു പള്ളിയിലായിരിക്കെ, അദ്ദേഹത്തിന്റെ അരികിലൂടെ ഒരാൾ കടന്നു പോയി, അന്നേരം അവർ പറഞ്ഞു: ഇദ്ദേഹം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ സേവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത് പോയി മഹാൻ പറഞ്ഞു: അങ്ങയ്ക്കും അല്ലാഹുവിന്റെ തിരു ദൂതർ ﷺ യ്ക്കുമിടയിൽ മറ്റൊരാളും ഇല്ലല്ലോ അത് കൊണ്ട് അങ്ങ് അല്ലാഹുവിന്റെ തിരു ദൂതർ ﷺ ൽ നിന്ന് കേട്ട ഒരു ഹദീസ് പറഞ്ഞു തന്നാലും. മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ആരെങ്കിലും നേരം പുലരുമ്പോഴും വൈകുന്നേരമാകുമ്പോഴും "റള്വീനാ ബില്ലാഹി റബ്ബൻ, വബിൽ ഇസ്ലാമി ദീനൻ, വബി മുഹമ്മദിൻ റസൂലാ" (അല്ലാഹുവിനെ രക്ഷിതാവായും, ഇസ്ലാമിനെ മതമായും, മുഹമ്മദ് നബി ﷺ യെ തിരു ദൂതരായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞാൽ നിശ്ചയം അല്ലാഹു അവനെ തൃപ്തിപ്പെടുത്തുമെന്ന കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: