Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 29, 2022

പെരുന്നാൾ മസ്അലകൾ

👉🏼പെരുന്നാൾ ഖുതുബകൾക്ക് മുമ്പ് ഖത്തീബ് മിമ്പറിൽ ഇരിക്കൽ സുന്നത്ത് (നിഹായ 2/392)ഈ ഇരുത്തം ഒരു ബാങ്കിനവശ്യമായ സമയമാണ് (മുഗ് നി 1/423)

👉🏼മിമ്പറിൽ കയറുമ്പോൾ ഇഷ്ട്ടമുള്ള കാൽ മുന്തിക്കാവുന്നതാണ്.  (തുഹ്ഫ 1/159)

👉🏼മിമ്പറിൽ കയറുമ്പോൾ ഓരോ പടിയിലും നിൽക്കേണ്ടതില്ല. സാധാരണ നടക്കും പോലെ ഓരോ കാൽ വെച്ചാണു കയറേണ്ടത് (ശർവാനി 2/462)

👉🏼ഒന്നാം ഖുതുബയുടെ  തുടക്കത്തിൽ ഒമ്പതുo രണ്ടിൽ ഏഴുo തക്ബീർ സുന്നത്ത് .ഈ തക്ബീറുകൾ ഓരോന്നും മുറിച്ചു മുറിച്ചാണ് ഉത്തമം ..
(അല്ലാഹു അക്ബ൪, അല്ലാഹു അക്ബ൪...എന്നിങ്ങനെ )(തുഹ്ഫ,ശ൪വാനി 3/46) അപ്പോൾ അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു എന്നിങ്ങനെ ചേർത്തല്ല ചൊല്ലേണ്ടത് എന്നു മനസ്സിലായി

👉🏼ഖുതുബക്കിടയിൽ ഖത്തീബിനു തക്ബീറുകൾ ധാരാളം സുന്നത്ത്..എന്നാൽ ഈ തക്ബീർ  സദസ്യർക്ക് സുന്നത്തില്ല (ഫത്ഹുൽ മുഈ൯) 


👉🏼പെരുന്നാൾ നിസ്കാരത്തിലെ ആദ്യത്തെ ഏഴു൦ അഞ്ചും  തക്ബീറുകൾ  ഉറക്കയാക്കൽ മഅമൂമിനുo സുന്നത്തുണ്ട് (തുഹ്ഫ,ശ൪വാനി3/41 )


👉🏼പെരുന്നാൾ നിസ്കാരം നഷ്ട്ടപ്പെട്ടവർക്ക് ഖളാ വീട്ടൽ സുന്നത്ത് (തുഹ്ഫ 2/237)

👉🏼 "അസ്സലാതു ജാമിഅ" എന്നു കേൾക്കുമ്പോൾ, ലാ ഹൌല വലാ ഖുവ്വത......എന്ന ദിക്ർ  ചൊല്ലൽ സുന്നത്ത് (ശർവാനി1/461)

👉🏼പെരുന്നാൾ നിസ്കാരം എന്നുമാത്രം നിയ്യത്ത് ചെയ്താൽ മതിയാവില്ല..മറിച്ച് വലിയ പെരുന്നാൾ എന്നോ ചെറിയ പെരുന്നാൾ എന്നോ നിർണ്ണയിക്കണം (ഫത്ഹുൽ മുഈ൯)

👉🏼ബലിപെരുന്നാൾ നിസ്കാരത്തിനു മുമ്പ് വല്ലതും കഴിക്കൽ കറാഹത്. ചെറുപെരുന്നാളിനു സുന്നത്ത്.വിശിഷ്യാ ഈത്തപ്പഴം (തുഹ്ഫ3/50)

👉🏼ദുൽഹിജ്ജ 9 സുബ്‌ഹ്‌ മുതൽ 13 അസ്ർ ഉൾപ്പെടെ എല്ലാ നിസ്കാര ശേഷവും,( *പെരുന്നാൾ നിസ്ക്കാരം, റവാതിബ്*  പോലുള്ള മുഴുവൻ സുന്നത്തു നിസ്കാരങ്ങൾ ഉൾപ്പെടെ ) സലാം വീട്ടിയ ഉടനെ നിസ്കാരത്തിന്റെ ദിക്റുകൾക്ക് മുമ്പ്, തക്ബീർ സുന്നത്ത്.. 
(തുഹ്ഫ 3/53, ശർവാനി 3/51) 

ഈ തക്ബീറുകൾ നിസ്കരിച്ച ഉടനെ വിട്ടുപോയാൽ പിന്നീട്, -അയ്യാമുതശ്‌രീഖ്‌ അവസാനിക്കും വരെ- വീണ്ടെടുക്കാവുന്നതാണ് (തുഹ്ഫ 3/54, ബുശ്റൽ കരീം )

====================

👉🏼നിർണ്ണിത മൃഗത്തെ നേർച്ചയാക്കിയവരല്ലാത്തവർ ഉള്ഹിയത്തിനു നിയ്യത്ത് ചെയ്യണം. നിയ്യത്ത് ഇല്ലെങ്കിൽ ഉള്ഹിയത്തായി പരിഗണിക്കുകയില്ല *(ഷെയർ ചേർന്ന് ഉള്ഹിയ നിർവഹിക്കുന്ന പലരും നിയ്യത്തിന്റ കാര്യം ശ്രദ്ധിക്കാറില്ല )*
സുന്നത്തായ ഉള്ഹിയത്തിന്റെ നിയ്യത്ത് 
ﻧﻮﻳﺖ اﻷﺿﺤﻴﺔ اﻟﻤﺴﻨﻮﻧﺔ، ﺃﻭ ﺃﺩاء ﺳﻨﺔ اﻟﺘﻀﺤﻴﺔ.
(സുന്നത്തായ ഉള്ഹിയതിനെ ഞാൻ കരുതി /സുന്നത്തായ ഉള്ഹിയതിനെ നിർവഹിക്കാൻ ഞാൻ കരുതി) പോലുള്ളവയാണ്  (ഇആനത് കാണുക )

മൃഗത്തെ നിർണ്ണയിച്ചതു മുതൽ അറവ് നടക്കും വരെയാണ്  നിയ്യത്തിന്റെ സമയം . 
നിയ്യത്ത് ചെയ്യാൻ മറ്റൊരാളെ ഏൽപ്പിക്കാവുന്നതുമാണ് (ജർഹസി, തുഹ്ഫ കാണുക )

👉🏼ഒരു ജീവിയെ അറുത്ത കത്തി കഴുകാതെ മറ്റൊന്നിനെ അറവുനടത്തൽ  അനുവദനീയം (തുഹ്ഫ 1/176)

===================

👉🏼പെരുന്നാൾ ആശംസ അറിയിക്കൽ സുന്നത്ത്.. (تقبل الله منا ومنكمഎന്നോ *തുല്യമായ മറ്റു വാചകങ്ങളോ പറയാം* 
(ശർവാനി 3/56)  

*عيد مبارك*
 എന്നു പറയുന്ന പതിവ് പഴയ കാലത്തു തന്നെ ഉണ്ട് (റദ്ദുൽ മുഹ്താർ(ഹനഫി) 2/169 കാണുക )   

✍🏼 9961303786

No comments: