Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 30, 2022

ഫിത്റ് സകാത്ത്. പെരുന്നാൾ മസ്അലകൾ

ഫിത്വർ സകാത്ത്, പെരുന്നാൾ മസ്അലകൾ
➖➖➖➖➖➖➖➖
🖊️ ബഷീർ സഖാഫി അരീക്കൽ 9447544688
✍️ഫിത്ർ സകാത്തിന്റെപ്രാധാന്യം എന്ത്❓
📚ഇമാം വകീഅ്(റ) പറഞ്ഞു. നിസ്കാരത്തിൽ സംഭവിക്കുന്ന വീഴ്ചകൾ സഹ് വിന്റെ സുജൂദ് പരിഹരിക്കും പോലെ നോമ്പിലെവീഴ്ചകൾ ഫിത്ർസകാത്ത് പരിഹരിക്കും. അനാവശ്യ വാക്കുകളിൽ നിന്നും ദുഷ്പ്രവർത്തികളിൽ നിന്നും നോമ്പുകാരനെ ശുദ്ധീകരിക്കുമെന്ന ഹദീസ് വകീഅ്(റ)വിന്റെ അഭിപ്രായത്തിന് ശക്തി പകരുന്നുണ്ട്.
قال وكيع زكاة الفطر لشهر رمضان كسجدة السهو للصلاة تجبر نقص الصوم كمايجبر السجود نقص الصلاةويؤيده ماصح أنها طهر اللصائم من للغو والرفث
തുഹ്ഫ/366/3/ഫത്ഹുൽ മുഈൻ/171
➖➖➖➖➖➖➖➖
✍️ഫിത്വർ സകാത്ത് പണമായി നൽകാൻ പറ്റുമോ❓
📚ഫിത്ർ സകാത്തിൽ ഭക്ഷ്യ ധാന്യത്തിന് പകരമായിഅതിന്റെ വില നൽകൽ മതിയാകില്ല. അതുപോലെ പുഴുക്കുത്തുള്ളതും കേടായതും നനഞ്ഞതും പറ്റില്ല. നനഞ്ഞത്ഉണക്കിയിട്ട് സൂക്ഷിക്കാനും ഭക്ഷിക്കാനും പറ്റുമെങ്കിൽ നൽകാം 
لاتجزىءقيمة ولامعيب ومسوس ومبلول اي الاجاف وعاد لصلاحية الادخار والاقتيات
ഫത്ഹുൽ മുഈൻ/173/ബുശ്റൽ കരീം/45/
 ✍️ഫിത്വർ സകാത്ത് നൽകേണ്ട സമയം എപ്പോൾ❓
@പെരുന്നാൾ ദിവസം നിസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പായി കൊടുക്കലാണ് ഉത്തമം. നിസ്കാര ശേഷം വിതരണം ചെയ്യാനായി പിന്തിക്കൽ കറാഹത്താണ്
*وان يكون إخراجها قبل صلاته وهوقبل الخروج إليها من بيته افضل للأمر الصحيح به وأن لاتؤخر عن صلاته بل يكره نعم يسن تأخير هالانتظار نحو قريب اوجار مالم تغرب الشمس*    
 അതേസമയം സ്ഥലത്തില്ലാത്ത കുടുംബ ക്കാരൻ അയൽവാസി എന്നിവർക്ക് നൽകണം എന്ന ലക്ഷ്യത്തോടെ നിസ്കാര ശേഷത്തേക്കു മാറ്റിവെക്കൽ സുന്നത്താണ്.
*🌹തുഹ്ഫ/369/3/ഫത്ഹുൽ മുഈൻ/173/ജമൽ/277/2/ഇആനത്ത്/273/2* 

*ഫിത്വർ സകാത്ത് നിർബന്ധമാകുന്നത് ആർക്ക്❓*  
@ തനിക്കും താൻ സംരക്ഷിക്കൽ ബാധ്യതയുള്ള വർക്കും പെരുന്നാൾ രാവിലും പകലിലും ആവശ്യമായ ഭക്ഷണം വസ്ത്രം വീട് എന്നിവ കഴിച്ച് ബാക്കിയുള്ളതിൽനിന്ന് ഫിത്ർ സകാത്ത്കൊടുക്കണം
*وتجب الفطر على من مر عمن ذكر ان فضل عن قوت ممونه من نفسه وغيرهو اي. عن كل. مسلم تلزمه نفقته يوم عيد وليلته وعن ملبس ومسكن* 
   
*ഫത്ഹുൽ മുഈൻ/172* 
 ☝️ജോലിക്ക് പ്രാപ്തിയുള്ള സമ്പത്തുള്ള മുതിർന്ന മക്കളുടെ സകാത്ത് പിതാവിന് നിർബന്ധമില്ല
*ولاتجب عن ولد كبير قادر على كسب* 
فتح المعين/١٧٢*) إعانة/٢٦٦/٢
☝️പ്രായപൂർത്തിയായ ജോലിക്ക് കഴിവുള്ള മകൻറെ സകാത്ത് അവൻറെ സമ്മതം കൂടാതെ പിതാവ് കൊടുത്താൽ സകാത്ത് വീടുകയില്ല
*فلو اخرجها عنه أبوه من ماله لاتسقط عنه الابا ذنه* 

*ഇആനത്ത്/266/2*

☝️ *സകാത്ത് വീടാൻ രണ്ടു നിബന്ധനകൾ*
1നിയ്യത്ത്
2 അർഹർക്ക് നൽകുക.
ഇത് എൻറെ സകാത്താണ് എന്നോ. നിർബന്ധ ദാനം എന്നോ കരുതുക. ഇത് എൻറെ സകാത്താണ് എന്ന് കരുതുമ്പോൾ നിർബന്ധമായ ഒന്ന് എന്ന് കരുതേണ്ടതില്ല. നിർബന്ധമില്ലാത്ത സകാത്ത് ഇല്ലല്ലോ.
*شرط له أي أداء الزكاة شرطان أحدها نية بقلب لابنطق كهذا زكاةمالى ولو بدون فرض إذ لاتكون الا فرضااوصدقة مفروضة*
*ഫത്ഹുൽ മുഈൻ/ 179*
ഫിത്ർ സകാത്ത് പകൽ കഴിയുന്നതുവരെ കാരണം കൂടാതെ പിന്തിക്കൽ ഹറാമാണ് 
*عبارة فتح المعين حرم تأخيرها عن يومه اي العيد بلاعذر* 
 *പിണങ്ങി നിൽക്കുന്ന ഭാര്യയുടെ സകാത്ത് കൊടുക്കൽ ഭർത്താവിനെ നിർബന്ധമുണ്ടോ❓*
@ അവരുടെമേൽ സകാത്ത് കൊടുക്കൽ ഭർത്താവിന് നിർബന്ധമില്ല. അവൾക്ക് കഴിവുണ്ടെങ്കിൽ കൊടുക്കൽ നിർബന്ധമാണ്
*عبارة فتح المعين ولاتجب عن زوجة ناشزة لسقوط نفقتها عنه بل تحب عليها*
*ഭർത്താവ് നാടു വിട്ടു പോയാൽ ഭാര്യക്ക് ഫിത്ർ സകാത്ത് കൊടുക്കാൻ കടം വാങ്ങാൻ പറ്റുമോ❓*
@ഭർത്താവ് നാടു വിട്ടു പോയാൽ ഭാര്യക്ക് തൻറെ ചെലവിനു വേണ്ടി കടം വാങ്ങാൻ പറ്റുന്നതാണ്. അതേസമയം ഫിത്വർ സകാത്ത് നൽകാൻ കടം വാങ്ങാൻ പറ്റില്ല . അത് അവൻറെ ഉത്തരവാദിത്തമാണ്.ഇങ്ങനെതന്നെയാണ് അവൻറെ കീഴിൽ ജീവിക്കുന്ന മാതാപിതാക്കളുടെയും നിയമം
 *عبارة فتح المعين قال في الحر ولو غاب الزوج. فالزوجة اقتراض نفقتها للضرورة ولافطرتها لانه المطالب* 
 എന്താണ് സകാത്തായി നൽകേണ്ടത്? എത്രയാണ് കൊടുക്കേണ്ടത് ആർക്കാണോ. നാം സകാത്ത് കൊടുക്കുന്നത് അവരുടെ നാട്ടിലെ മുഖ്യ ആഹാരമാണ് ഫിത്ർ സകാത്തയി നൽകേണ്ടത്
ഒരു സ്വാഅ് ആണ് നൽകേണ്ടത് ഒരു സാഅ് നാലു മുദ്ദാണ്. മിതമായ രണ്ടു കൈയുടെ കോരൽനാലുളള അളവും പറഞ്ഞവരുണ്ട് 3.200 ലിറ്റിൽ ഏറ്റവും സൂക്ഷ്മത മൂന്ന് കിലോ കൊടുക്കലാണ് കാരണം അളവിനാണ് പ്രാധാന്യം. 
عبارة فتح المعيىن وهي اي زكاة الفطر صاع وهو أربعة إمداد والمد رطل وثلث وقدره جماعة بحفنة بكفين معتدلين عن كل واحد من غالب قوت بلده اي بلدالمؤدى عنه*.
   മാസം കാണുമ്പോൾ എവിടെയാണ് ഉള്ളത് അവിടെയാണ് ഫിത്ർ കൊടുക്കേണ്ടത്*
*والموضع الذي غربت الشمس والشخص به هو محل اخراج فطرته*
*بغيةالمسترشدين /١٠٥*) 
  ☝️ഫിത്ർ സകാത്ത് വക്കാലത്ത് ആക്കാൻ പറ്റുമോ❓
പറ്റുന്നതാണ് 
*عبارةالبغيةويجوز التوكيل في إخراج الفطرة له ولممونه بعد دخول رمضان* 
*മാസം കണ്ടതിനുശേഷം പ്രസവിച്ച കുട്ടിക്ക് ഫിത്ർ സകാത്ത് കൊടുക്കേണ്ടതുണ്ടോ❓*
@നിർബന്ധമില്ല.ശവ്വാൽ മാസപ്പിറവിയുടെ സമയത്ത് ഉണ്ടാവുകയും പിന്നീട് മരിക്കുകയും ചെയ്ത വ്യക്തിയുടെ ഫിത്ർ സകാത്ത് കൊടുക്കൽ നിർബന്ധമാണ്  
*عبارة التحفة فتخرج عمن مات بعد الغروب ولوقبل التمكن. ممن يؤدى عنه دون ولد اي اتم انفصاله وتجدد من زوجة وقن واسلام 
*തുഹ്ഫ/367/368/3*
*ഫിത്ർ സകാത്ത് വിതരണം ചെയ്യാൻ മൂന്നു മാർഗങ്ങളുണ്ട്*
1) ഉടമസ്ഥൻ നേരിട്ട് അവകാശികൾക്ക് നൽകുക.
2) വിതരണത്തിന് അർഹനായ ഒരാളെ ഏൽപ്പിക്കുക.
3) മുസ്ലിം ഭരണാധിപനെ ഏൽപ്പിക്കുക. 
 എന്നാൽ ഇസ്ലാമിക ഭരണകൂടം നമ്മുടെ നാട്ടിൽ ഇല്ലാത്തതിനാൽ ഒന്നു രണ്ടും മാർഗ്ഗത്തിലൂടെ മാത്രമേ സകാത്ത് നമുക്ക് വീട്ടാൻ പറ്റുകയുള്ളൂ. മറ്റു കമ്മറ്റികളെ ഏൽപ്പിച്ചാൽ സകാത്ത് വീടുകയില്ല 
وله أن يؤدي بنفسه زكاة المال الباطن وله التوكيل والصرف إلى الأمام 
*عبارة المنهاج*
*പെരുന്നാൾ നിസ്കാരത്തിന് സമയം എപ്പോൾ❓*

@പെരുന്നാൾ ദിവസം സൂര്യൻ ഉദിച്ചത് മുതൽ ഉച്ച വരെയാണ്
➖➖➖➖➖➖➖➖
*ووقتها بين طلوع الشمس) من اليوم الذي يعيد فيه الناس وان كان ثاني شوال ( وزوالها)*

*(തുഹ്ഫ/50/3/ജമൽ/98/2/ഫത്ഹുൽ മുഈൻ/416)*
➖➖➖➖➖➖➖➖
*ചെറിയ പെരുന്നാളിൽ തക്ബീർ ചൊല്ലൽഎപ്പോഴാണ് തുടങ്ങേണ്ടത് എപ്പോഴാണ് അവസാനിക്കുന്നത്⁉️*
@പെരുന്നാളിന്റെ രാവ് മുതൽ ഇമാം തക്ബീറത്തുൽ ഇഹ്റാം ചെയ്യുന്നതുവരെ അവർ തക്ബീർ ചൊല്ലിയിരുന്നു .ഇനി ഒറ്റക്ക് നിസ്കരിക്കുന്നവൻ ആണെങ്കിലും അവൻറെ തക്ബീറത്തുൽ ഇഹ്റാം വരെയാണ് ചെറിയ പെരുന്നാളിൽ തക്ബീർ ചൊല്ലൽ അവസാനിക്കുന്ന സമയം
➖➖➖➖➖➖➖➖
*وكبروليلتي العيدالى . تحرم بهاكذا لما تلي*
*وفي ليلتهمامن غروب الشمس إلى أن يحرم الامام*

*ഫത്ഹുൽ മുഈൻ/സുബദ്)*
➖➖➖➖➖➖➖➖
*പെരുന്നാളിൽ ആശംസകൾ പറയുന്നതിന്റെ വിധി എന്ത്❓*
@പെരുന്നാളിന് ആശംസകൾ പറയുന്നത് സുന്നത്താണ് تقبل الله منا ومنكم ഇത് പറയാലാണ് ഏറ്റവും നല്ലത്. ഈ ഉപയോഗം ഹദീസിൽ വന്നിട്ടുണ്ട് *(സുനനുൽ കുബ്റ)* ഏതു വാക്കുകൊണ്ടും ആശംസ പറയാവുന്നതാണ്
➖➖➖➖➖➖➖➖
*التهنئة با الاعيادوالشهور والاعوام قال ابن حجر مندوبة*

*(ഖൽയൂബീ/310/1)*
*التهنئة باالعيدسنة*

*(ബിഗ്യ/81/ബുശ്റുൽ കരീം/18/2)*
➖➖➖➖ ➖➖➖➖
*നിയ്യത്ത് വെക്കുമ്പോൾ ചെറിയ പെരുന്നാൾ എന്ന് തന്നെ നിർണയിക്കൽ നിർബന്ധമാണ്*
➖➖➖➖➖➖➖➖
*ويجب في نيتهاالتعين من كونها صلاة عيد الفطر*
*ഇആനത്ത് ത്താലിബീൻ/416)*
➖➖➖➖➖➖➖➖
*പെരുന്നാൾ നിസ്കാരത്തിൻറെ രൂപം*❓
@തക്ബീറത്തുൽ ഇഹ്റാം കെട്ടി വജ്ജഹത്തു വിനുശേഷം അഊദുക്ക് മുമ്പായി ഒന്നാമത്തെ റക്അത്തിൽ ഏഴ് തക്ബീറും രണ്ടാമത്തെ റക്അത്തിൽ ഇതുപോലെതന്നെ ഫാത്തിഹക്ക് മുമ്പായി അഞ്ച് തക്ബീറും ചൊല്ലുക അവന്റെ കൈകൾ ഉയർത്തുക
➖➖➖➖➖➖➖➖
*وهي ركعتان يحرم بها بنية صلاة عيد الفطر ثم يأتي بدعاءالافتتاح ثم سبع تكبيرات غير تكبيرة الإحرام قبل القراءةويحسن سبحان الله والحمدلله ولا إله إلا الله والله اكبر ثم يتعوذ يقرأ الفاتحة ويكبر في الثانية بعد تكبيرة القيام خمسا قبل القراءةويرفع يده في الجميع*

*തുഹ്ഫ/53/3/باب صلاة العيدين وما يتعلق بها*
🔖🔖🔖🔖🔖🔖🔖🔖
*തക്ബീറുകൾ ഉറക്കെ ആക്കുകയും അതിനിടയിലെ തസ്ബീഹുകൾ പതുക്കെ ആവലും സുന്നത്താണ്*
➖➖➖➖➖➖➖➖
*ويسن الجهرباالتكبيروالاسرارباالذكر*
*(തുഹ്ഫ)*
➖➖➖➖➖➖➖➖
*പെരുന്നാൾ നിസ്കാരത്തിൽ തക്ബീറുകൾ വിട്ടുപോയാൽ മറവിയുടെ സുജൂദ് ചെയ്യേണ്ടതുണ്ടോ❓*
@തക്ബീറുകൾ മറന്നു പോയാൽ മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ല അത് هيئةസുന്നത്തിൽ പെട്ടതാണ്
➖➖➖➖➖➖➖➖
*وليس التكبير المذكورفرضا ولابعضا وانما هو هيئة كالتعوذودعاءالافتتاح فلايسجد لتركه*
*(ഇആനതുത്താലിബീൻ)*
➖➖➖➖➖➖➖➖
*പെരുന്നാൾ നിസ്കാരത്തിൽ തക്ബീറുകൾ മറന്നുകൊണ്ട് ഫാത്തിഹ യിലേക്ക് പ്രവേശിച്ചാൽ തക്ബീറിന്റെ അവസരം നഷ്ടപ്പെടുന്നതാണ്*
➖➖➖➖➖➖➖➖
*ولونسيهاوشرع في التعوذلم تفت اوفي القراءةولولبعض البسملة فاتت لفوات محلهافلا تداركها*
*(തുഹ്ഫ/55/باب صلاة العيدين وما يتعلق بها)*
➖➖➖➖➖➖➖➖
*പെരുന്നാൾ സുന്നത്തുകൾ*
@പെരുന്നാൾ രാവ് ആരാധന കൊണ്ട് ജീവിപ്പിക്കുക
കുളിക്കുക സുഗന്ധം പൂശുക നല്ല വസ്ത്രം ധരിക്കുക വെറുക്കപ്പെടുന്ന വാസനകൾ നീനിസ്കാരത്തിന വെട്ടുക രോമങ്ങൾ നീക്കം ചെയ്യുക (ബലി പെരുന്നാളിൽ അറവ് നടത്തുന്നവർ നഖവും മുടിയും നീക്കംചെയ്യൽ കറാഹത്താണ്. നേരത്തെ പള്ളിയിൽ പോവുക നടന്നു കൊണ്ടുപോവുക ദീർഘം ഉള്ള വഴിയിലൂടെ പോവുകയുംചെറിയ വഴിയുടെ തിരിച്ചു വരികയും ചെയ്യുക ചെറിയ പെരുന്നാളിൽ നിസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കുക
🔰🔰🔰🔰🔰🔰🔰🔰
*ويسن إحياء ليلتهمااي ليلةعيدالفطروعيدالاضحي بالعبادةويسن الغسل لكل من العيدين الإتباع ويسن التطيب والتزين*
*(ഹവാശിൽമദനിയ്/52/2/)*
*والبكورلغير الامام والمشي ذهاباوالرجوع بطريق اخروالاكل فيه قبلها*

*ബുശ്റുൽകരീം/19/2)*
➖➖➖➖➖➖➖➖
*പള്ളിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന വർക്കും അല്ലാത്തവർക്കും പെരുന്നാളിന്റെ കുളി സുന്നത്താണ് പെരുന്നാൾ ദിവസം ഭംഗിയാക്കുക എന്നകാര്യം സുന്നത്താണ്*
➖➖➖➖➖➖➖➖
*وان لم يردالحضور كاالعيدوفرق الأول بأن الزينةثم مطلوبة لكل أحد وهو من جملتها*

*തുഹ്ഫ/549/2/فصل في آداب الجمعة والاغسال المسنونة*
🔖🔖🔖🔖🔖🔖🔖🔖
*ثم فإنه يسن هنالكل احد وان لم يحضركا الغسل بخلافه هناك*
*(തുഹ്ഫ/59/3/باب صلاة العيدين وما يتعلق بها*
➖➖➖➖➖➖➖➖
*പെരുന്നാൾ രാവ് പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന അഞ്ചു രാവുകളിൽ ഒന്നാണ്*
✒️✒️✒️✒️✒️✒️✒️✒️ 
*وروي عن معاذبن جبل قال قال رسول الله صلى الله عليه وسلم من احياالليالي الخمس وجبت له الجنة ليلةالترويةوليلةعرفة وليلةالنحر وليلةالفطروليلة النصف من شعبان*

*(الترغيب والترهيب/٩٧/٢)*

*اصيكم بالدعاء بشير فاضل الثقافي بن محي الدين مسليار الاريكلي*

No comments: