1935 ലാണ് ഉസ്താദിന്റെ ജനനം.
85 ലെത്തിയിരിക്കുന്ന ഈ സമയത്തും യുവത്വത്തിന്റെ പ്രസരിപ്പോടെ നിത്യവും ക്ലാസുകളിലെത്തുന്ന ഉസ്താദ് സോഷ്യൽ മീഡിയയിലും സജീവമാണ്..നാല്പതുകളിലെ വറുതിയുടെ കാലത്തും വിദ്യാഭ്യാസം നേടുന്നതിന് മുൻപന്തിയിൽ വന്ന ഉസ്താദ് ആ കാലത്ത് മാവൂർ സ്കൂളിൽ നിന്നും നിലവിലുണ്ടായിരുന്ന ഇ.എസ്.എൽ.സി (എലിമെന്ററി സ്കൂൾ ലിവിംഗ് സർട്ടിഫിക്കറ്റ്)1950 ൽ കരസ്ഥമാക്കുകയും പിന്നീട് കക്കോവ് ദാറുൽ ഇഖാമയിലെ ദർസ് പഠനത്തിനിടയിൽ തന്റെ അമ്മാവനായ കക്കോവ് എ.പി അഹ്മദ് കുട്ടി നൈസാമിൽ നിന്നും ഉർദു ഭാഷ സ്വായത്തമാക്കുകയും ചെയ്തു.മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉർദുവിൽ അദീബെ ഫാസിലും അറബിയിൽ അഫ്സലുൽ ഉലമയും പാസ്സായ വി.ടി ഉസ്താദ് ശേഷം കേരള സർക്കാറിന്റെ ഹയർ ർട്ടിഫിക്കറ്റ് അറബിയിൽ കരസ്ഥമാക്കി.1956 ൽ ദാറുൽ ഇഖാമയിലെ വിദ്യാർത്ഥികൾക്ക് ഉർദു അധ്യാപനം നടത്തുന്നതിലൂടെയാണ് ഈ രംഗത്തേക്ക് കടന്നു വരുന്നത്.പത്ത് വർഷത്തെ കക്കോവ് ജീവിതത്തിനു ശേഷം ഉപരി പഠനത്തിനായി സമസ്തയുടെ സമുന്നത നേതാവായിരുന്ന മർഹൂം അണ്ടോണ അബ്ദുള്ള മുസ്ലിയാരുടെ ദർസിൽ ചേരുകയും ഉസ്താദിന്റെ നിർദേശ പ്രകാരം സഹപാഠികൾക്ക് ഉർദു ക്ലാസ് എടുക്കുകയും ചെയ്തു.ശേഷം കൊടുവള്ളി സിറാജുൽ ഹുദയിൽ ജോലി ജെയ്തു കൊണ്ടിരിക്കെയാണ് നാട്ടുകാരനായ അബ്ദുസ്സലാം മാസ്റ്റർ പാഴൂരിൽ താൻ നടത്തുന്ന സ്കൂളിലേക്ക് ക്ഷണിക്കുന്നത്.കൊടുവള്ളിയിലെ സേവന കാലത്ത് ഒട്ടേറെ പ്രമുഖരായ ശിഷ്യന്മാരെ വാർത്തെടുക്കാൻ ഉസ്താദിന് കഴിഞ്ഞു.അതിൽ പ്രധാനിയാണ് മർകസ് സീനിയർ മുദരിസായ കരുവമ്പൊയിൽ കെ.കെ മുഹമ്മദ് മുസ്ലിയാർ (കെ.കെ.ഉസ്താദ്).1960 മുതൽ 1991 വരെ പാഴൂർ എ.യു.പി സ്കൂളിൽ അറബി അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ ഉർദു ക്ലാസുകൾ കൂടി കൈകാര്യം ചെയ്തിരുന്നു.ഈ കാലയളവിൽ സ്വന്തം വീട്ടിൽ നടത്തിയ ക്ലാസുകളിൽ പഠിച്ച വിദ്യാർത്ഥികൾ പലരും അറബി,ഉർദു അധ്യാപകരായി റിട്ടയർ ചെയ്തവരുണ്ട്.
1991 ൽ റിട്ടയർ ചെയ്യുന്നതിന്റെ മുമ്പ് കിട്ടിയ അവധിക്കാലത്തു 01-09-1990 ൽ തന്നെ ജാമിഅ മർകസിൽ ഉസ്താദ് ജോയിൻ ചെയ്തു.മൂന്നു പതിറ്റാണ്ടു കാലമായി മർകസിൽ നിന്നും പിരഞ്ഞ സഖാഫിമാർക്ക് മറക്കാനാവാത്ത നാമമാണ്.വി.ടി.ഉസ്താദിന്റേത്..85 ന്റെ നിറവിലും ആരോഗ്യകരമായി യാതൊരു പ്രയാസങ്ങളും തന്നെ അലട്ടുന്നില്ലെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും നിറഞ്ഞ മനസ്സോടെ ഉസ്താദ് പറയും. ഉസ്താദിന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്താണെന്നു ചേദിച്ച കുട്ടികളോട് പറഞ്ഞ മറുപടി നവകാല സാഹചര്യങ്ങളിലേറെ ചിന്തകൾക്ക് വഴിയൊരുക്കുന്നതാണ്.'എനിക്ക് ലോകത്ത് ഒരാളോടും വെറുപ്പോ ദേഷ്യമോ ഇല്ല,മനസ്സിന് പൂർണ്ണമായും സമാധാനമാണ്",എല്ലാ കാര്യത്തിലും കൃത്യമായ നിഷ്ഠയുള്ള ജീവിതമാണ് ഉസ്താദിന്റേത്.ലളിതമായ ഭക്ഷണ രീതിയും നിലനിർത്തുന്നു. രാത്രി 9.30 ന് ഉറങ്ങും 4.30 ന് എഴുന്നേൽക്കും ഇതിനു വിഘാതമായേക്കാവുന്ന പരിപാടികളിലോ ദീർഘയാത്രകളിലോ ഉസ്താദ് പങ്കെടുക്കാറില്ല..പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം എല്ലാ ദിവസവും യോഗ പരിശീലിക്കുകയും ചെയ്യാറുണ്ട് വി.ടി.ഉസ്താദ്. ചെയ്യുന്ന ജോലികളിൽ ഏറ്റവും സന്തോഷമുള്ളത് അധ്യാപനമാണെന്നും ജീവിതാവസാനം വരെ ഈ മേഖലയിൽ തുടരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഉസ്താദ് പറയുന്നു. അധ്യാപക ജോലിക്കിടയിൽ സ്വായത്തമാക്കിയ ജേർണലിസത്തിന്റെ ഭാഗമായി പത്രപ്രവർത്തന മേഖലയിലും സേവനം ചെയ്തിട്ടുണ്ട് ഉസ്താദ്...മർകസിനു കീഴിൽ ഉത്തരേന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങളിൽ നിരതരായ സഖാഫിമാരുടെ സേവനങ്ങളെ വിലമതിക്കാനാവാത്തതാണെന്ന് ഉസ്താദ് പറയുന്നു.കൊറോണയും ലോക്ഡൗണും വീട്ടിലിരുത്തിയ സാഹചര്യത്തിലും പകൃതിയോടിണങ്ങി വീട്ടു മുറ്റത്ത് ചെടികൾ നട്ടും നനച്ചും ഉസ്താദ് സജീവമാണ് ഉസ്താദ്.

No comments:
Post a Comment