വിജ്ഞാനം കൊണ്ടും ആധ്യാത്മികത കൊണ്ടും ശതകോടി സുന്നി മുസൽമാൻറ്റെ ആദർശത്തിന്ന് നവോന്മേഷം നൽകിയ ഇതിഹാസഗുരു ഇമാമേ അഹ്ലുസ്സുന്ന അഹമ്മദ് റസാ ഖാൻ
ബറേൽവി(റ) ൻെറ്റ 102 മത്തെ അനുസ്മരണദിനമാണ് ഇന്ന്.
ഇമാമേ അഹ്ലുസ്സുന്ന,അഹ്ലാ ഹസ്റത്ത് ,മുജദ്ദിദേ ദീൻ വ മില്ലത്ത് എന്നീ അപരനാമത്തിൽ അറിയപ്പെടുന്ന മഹാനവറുകൾ അഗാധ പണ്ഡിതനും ആത്മീയ വഴിക്കാട്ടിയും വിവിധ വിഷയങ്ങളിൽ നിരവധി കിതാബുകൾ എഴുതിയ ഗ്രന്ഥകർത്താവും പതിനാലാം നൂറ്റാണ്ടിലെ പരിഷ്കർത്താവുമായിരുന്നു.
ഇമാം ബറേൽവിയുടെ പിതാവ് മുഹമ്മദ് നഖി അലി ഖാൻ ആയിരുന്നു. പണ്ഡിതനായത് കൊണ്ട് തന്നെ പ്രാഥമിക വിദ്യാഭ്യാസം സ്വപിതാവിൽ നിന്നു കരസ്ഥമാക്കി.
1856 ജൂൺ 14(1272 ശവ്വാൽ 10) ന് ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ബറേലിയിലാണ് ജനിച്ചത്. ഉത്തർപ്രദേശിലെ ലക്നോവിൽ നിന്നു 260 കിലോ മീറ്റർ അകലെയാണ് ബറേലി.
ഏഷൃൻ ഉപഭൂഖണ്ഡത്തിലെ സുന്നീ സമൂഹത്തിന്റെ ആശാ കേന്ദ്രവും ആസ്ഥാനവുമാണ് ബറേലി ശരീഫ്. സംകീർണ മസ്അലകൾക്ക് പരിഹാരമായി ഫത്വ തേടി മുസ്ലിം ലോകം വിവിധ ഭാഗങ്ങളിൽ നിന്നും
മഹാൻറ സവിധത്തിൽ എത്തുമായിരുന്നു. വഫാത്തിൻറ്റെ ശേഷം അവിടുത്തെ മഹനീയ തൂലിക കൊണ്ട് വിരചിതമായ ഗ്രന്ഥകലവറയെ ആശ്രയിക്കുന്നു.അത് കൊണ്ടു തന്നെ
ആഗോള മുസ്ലിംകളുടെ അമരക്കാരനാണ് *അഅ്‌ലാ ഹസ്‌റത്ത് ഇമാം അഹ്മദ് റസാ ഖാന്‍(റ)* (1856-1921).
നാലാം വയസ്സിൽ അദ്ദേഹം ഖുർആൻ പാരായണം സംപൂർണമായി പഠിച്ചു. പതിനാലാം വയസ്സിൽ ഇസ്ലാമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഫത് വ കൊടുക്കാൻ പ്രാപ്തനാവുകയും ചെയ്തു.
ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലീങ്ങളുടെ ബുദ്ധിപരവും ധാർമ്മികവുമായ തകർച്ച മഹാൻ കണ്ടു ക്ഷുഭിതനായി. മുസ്ലിം ഉമ്മത്തിന്റെ ഉന്നതിയും വിദ്യാഭ്യാസ പുരോഗതിയും മുന്നിൽ കണ്ട് പ്രബോധന മേഖലയിൽ വൃാപ്ര്തനായി. അന്ധവിശ്വാസത്തെയും പുത്തൻവാദത്തെയും തന്റെ പ്രഭാഷണം,സംവാദം, തൂലിക കൊണ്ട് നിലംപരിഷമാക്കി.
ഇത് ഇസ്ലാമിലെ അവാന്തര വിഭാഗങ്ങളായ ദക്ഷിണേഷ്യയിലെ ന്യൂനാൽന്യൂനപക്ഷം വരുന്ന ദയൂബന്ദി പ്രസ്ഥാനത്തിന്റെയും മറ്റു സ്ഥലങ്ങളിലെ വഹാബി പ്രസ്ഥാനത്തിന്റെയും ഹിഡൻ അജണ്ടയോടുള്ള പ്രതികരണമായി വളർന്നു.
അതോടെ ഈ വിഭാഗങ്ങളുടെ വേലിയേറ്റം വിരലിലെണ്ണാവുന്ന അംഗസംഖൃയായി ശുഷ്കിച്ചു.
ഇന്ന് പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, തുർക്കി, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ മഹാൻറ 200 ദശലക്ഷം
അനുയായികൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. പല മത ഭൗതികവിദ്യാലയങ്ങളും സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും അഹ്ലാ ഹസ്റത്തിന്റെ ദർശനങ്ങൾ പഠിപ്പിക്കുന്നു.
മുപ്പത് വാള്യങ്ങളുള്ള ഫത്‌വ സമാഹാരമായ ഫതാവ റസ് വിയ, കൻസുൽ ഇമാൻ (ഖുർആനിന്റെ വിവർത്തനവും വിശദീകരണവും) ഉൾപ്പെടെ അറബി, പേർഷ്യൻ, ഉറുദു ഭാഷകളിൽ അല്ലാമാ റസാഖാൻ നിരവധി ഗ്രന്ഥങ്ങൾ എഴുതി. അദ്ദേഹത്തിന്റെ നിരവധി ഫത്വകളും കിതാബുകളും യൂറോപ്യൻ, ദക്ഷിണേഷ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
30 വാള്യങ്ങൾ, 22,000 ത്തിൽ പരം പേജുകൾ, ആറായിരത്തി എണ്ണുറ്റി നാൽപത് ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ സംഗ്രഹമാണ് ഫതാവ റസ് വിയ.
വിശ്വവിഖ്യാതമായ കൻസുൽഈമാൻ ഖുർആൻ തഫ്സീർ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഡച്ച്, ടർക്കിഷ്, പാർസി, ഗുജറാത്തി എന്നിവയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മഹാൻറ മുരീദും ശിഷ്യനും പണ്ഡിതനുമായ അല്ലാമാ സദ്റുൽലഅഫാസിൽ നഈമുദ്ദീൻ മുറാദാബാദീ (റ) സമഗ്രമായ ഹാശിയ അതിന്ന് എഴുതിട്ടുണ്ട്. ജാമിഅ നഈമിയയുടെ തിരു മുറ്റത്ത് അല്ലാമാ മുറാദാബാദി
അന്തൃവിശ്രമം കൊള്ളുന്നു.
ഹുസാമുൽ ഹറമൈൻ എന്ന മഹാൻറ മറ്റൊരു സവിസ്താര ഗ്രന്ഥം ദയുബന്ദി, അഹ്ലെ ഹദീസ്, ശിയ, അഹ്മദിയ പ്രസ്ഥാനങ്ങളുടെ തനിനിറം തുറന്ന് കാട്ടിയ ഒരു ഗ്രന്ഥമാണ്.
മദീനയുടെ മലർവാടിയിൽ അന്തൃ വിശ്രമം കൊള്ളുന്ന മുഹമ്മദ് നബി(സ)യെ പ്രശംസിച്ച് കൊണ്ട് നഅത്ത് ശരീഫ്(ഭക്തിഗാനങ്ങൾ) രചിച്ച മഹാൻ തികഞ്ഞ പ്രവാചകപ്രേമികൂടിയായിരുന്നു. حدايقِ بخشش ആണ് അദ്ദേഹത്തിന്റെ പ്രധാന കവിതാ സമാഹാര പുസ്തകം. പ്രവാചകന്റെ ഗുണഗണങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കവിതകൾക്ക് പലപ്പോഴും ലാളിത്യവും അനുരാഗവും നേരിട്ടുള്ള സ്വഭാവവുമുണ്ട്.
മുസ്തഫ ജാനെ റഹ്മത്ത് പെ ലഖോം സലാം (കാരുണ്യത്തിന്റെ ജീവനായ മുസ്തഫയ്ക്ക്(സ) ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങൾ) എന്ന അദ്ദേഹത്തിന്റെ ഉർദു കാവൃം ഉത്തരേന്ത്യയിലു൦ ലോകത്തിലെ ഉർദുമേഖലയിലെ എല്ലാ
പള്ളികളിലും വായിക്കപ്പെടുന്നു. അവയിൽ പ്രവാചകാനുരാഗം, പാവനമായ ശാരീരിക രൂപം(شمائل), ജീവിതം, സ്വഭാവം, കുടുംബത്തെയും സ്വഹാബികളേയും പ്രശംസിക്കുക, തുടങ്ങി നെബി(സ) യുടെ ജീവിതത്തിന്നുടനീളം പരാമർശിക്കപ്പെടുന്നു.
1877-ൽ അല്ലാമാ അഹ്മദ് റസ ഖാൻ അക്കാലത്തെ ഖാദിരിയ്യ ത്വരീഖത്തിൻറ്റെ ശൈഖായ ഷാഹ് അലറസൂൽ മാർഹാറവി(റ)യിൽ നിന്ന് (മരണം:1878) ഖാദിരിയ്യ,ജിഷ്തിയ്യ,സുഹ്റവർദിയ്യ,അലവിയ്യ,നഖ്ശബന്ദിയ്യ,തുടങ്ങിയ തരീഖത്തിൻറ്റെ സിൽസിലയിൽ പ്രതിജ്ഞ ചൊല്ലുകയും(ബൈഅത്തു) അനുമതിയും(ഇജാസത്ത്)
സ്വീകരിക്കുകയും ചെയ്തു. 1906 ൽ
ആദ്യമായി ഹജ്ജ് നിർവഹിച്ചു.
തുടർന്ന് ഒരു മാസത്തോളം മദീനയിൽ താമസിച്ചു. മക്കയിലെയും മദീനയിലെയും പണ്ഡിതന്മാർ മഹാനായ അഹ്മദ് റസാ ഖാന്റെ പാണ്ഡിത്യപരമായ കഴിവും ജ്ഞാനവും കണ്ട് ശിഷ്യന്മാരായി.
*ഗുരുനാഥൻമാർ:*
1.മൗലാനാ ഷാഹ് ആലെ-റസൂൽ മാർഹര (മരണം 1297/1879)
2.മൗലാനാ മുഹമ്മദ്
നഖി അലി ഖാൻ (മരണം 1297/1880)
3.ശൈഖ് അഹ്മദ് സെയ്‌നി ദഹ്‌ലാൻ മക്കി (മരണം 1299/1881)
4.ശൈഖ് അബ്ദുൽ റഹ്മാൻ സിറാജ് മക്കി (മരണം 1301/1883)
5.ശൈഖ് ഹുസൈൻ ബിൻ സാലിഹ് (മരണം 1302/1884)
6.മൗലാനാ അബുൽ-ഹുസൈൻ അഹ്മദ് അൽ നൂരി (മരണം 1324/1906)
7.മൗലാനാ അബ്ദുൽ അലി രാംപുരി (മരണം 1303/1885)
മഹാനുഭാവന്ന് രണ്ട് ആണ് മക്കളും അഞ്ച് പെൺമക്കളുമുണ്ടായിരുന്നു. മക്കളായ ഹമീദ് റസാ ഖാൻ(റ), മുസ്തഫ റസാ ഖാൻ(റ) എന്നിവരാണ് അവർ. മുസ്ലിം ലോകത്ത് അറിയപ്പെടുന്ന പ്രശസ്ത പണ്ഡിതന്മാണവർ. മൗലാനാ ഹമീദ് റസാ ഖാനായിരുന്നു അദ്ദേഹത്തിന്റെ നിയുക്ത പിൻഗാമി. അവർക്കു ശേഷം മുസ്തഫ റസാ ഖാൻ പിതാവിന്റെ പിൻഗാമിയായി.
മര്‍ഹൂം: അഹമദ് കോയ ശാലിയാതി (ന.മ.) അവറുകളുടെ ഗുരുവാണ് *ഇമാം അഹമദ് രിളാഖാന്‍ ബറേലി* (ഖ.സി) തങ്ങൾ.
നാല് മദ്ഹബിലും ഫത്‌വ നല്‍കിയിരുന്ന ശാലിയാതിയുടെ ഹനഫി മദ്ഹബിലുള്ള സനദ് ഇമാം അഹമദ് രിളാഖാന്‍ വഴിയാണ്.
ഇസ്‌ലാമിക വിശ്വാസത്തെ നശിപ്പിക്കാന്‍ പുറപ്പെട്ട ഇസ്മായിൽ ശഹീദ്,തബ്ലീഗ് ജമാഅത്ത് സ്ഥാപകൻ മുഹമ്മദ് ഇല്യാസ്, മീർസ ഗുലാം ഖാദിയാനി, സയ്യിദ്‍ സയ്യിദിനെ പോലുള്ള മതനവീകരണ വാദികള്‍ ഉദയ൦ ചെയ്ത സന്ദര്‍ഭത്തില്‍ ഇസ്‌ലാമിക മില്ലത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഉശിരോടെ നേരിട്ട പോരാളിയാണ് ഇമാം അഹ്മദ് റസാഖാന്‍.
ബറേലി ശരീഫില്‍ പാറിക്കളിക്കുന്ന പതാകയും കേരളത്തിലെ സുന്നീ സമൂഹം ഉപയോഗിക്കുന്ന പതാകയും ഒന്നുതന്നെയാണ്. 29-12-1963ന് കാസര്‍കോഡ് ചേര്‍ന്ന സമസ്തയുടെ മുശാവറയിൽ അതിലെ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ് എന്ന മുദ്രണം ഒഴിവാക്കി സ്വീകരിക്കുകയായിരുന്നു...
1921 ഒക്ടോബർ 28 ന് (25 സഫർ 1340 ഹിജ്റ) 65 ആം വയസ്സിൽ ബറേലിയിലെ വീട്ടിൽ വച്ച് മഹാൻ വഫാത്തായി. മഹാൻറ്റെ വിശ്വാസവു൦ ദർശനവും കേരളീയ സമൂഹത്തിന്ന് നവോന്മേഷവും വെളിച്ചവുമാണ്.
അവരുടെ പൊരുത്തത്തിലായി ജീവിക്കാൻ
അല്ലാഹു തൗഫീഖ് ചെയ്യട്ടെ.
🖋ഹാഫിള് റഫീഖ് നിസാമി പള്ളത്തൂർ
13-10-2020


No comments:
Post a Comment