وَعَنْ أَبِي سَعِيدٍ رَضِيَ اللهُ عَنْهُ قَالَ : جَاءَتِ امْرَأَةُ صَفْوَانَ بْنِ مُعَطَّلٍ إِلَى النَّبِيِّ ﷺ قَالَتْ : إِنَّ صَفْوَانَ يُفَطِّرُنِي إِذَا صُمْتُ ، وَيَضْرِبُنِي إِذَا صَلَّيْتُ ، وَلَا يُصَلِّي الْغَدَاةَ حَتَّى تَطْلُعَ الشَّمْسُ . قَالَ : فَأَرْسَلَ إِلَيْهِ ، فَقَالَ : مَا تَقُولُ هَذِهِ ؟ قَالَ : أَمَّا قَوْلُهَا : يُفَطِّرُنِي . فَإِنِّي رَجُلٌ شَابٌّ وَقَدْ نَهَيْتُهَا أَنْ تَصُومَ . قَالَ : فَيَوْمَئِذٍ نَهَى رَسُولُ اللهِ ﷺ أَنْ تَصُومَ الْمَرْأَةُ إِلَّا بِإِذْنِ زَوْجِهَا. قَالَ : وَأَمَّا قَوْلُهَا : إِنِّي أَضْرِبُهَا عَلَى الصَّلَاةِ. فَإِنَّهَا تَقْرَأُ بِسُورَتَيْنِ فَتُعَطِّلُنِي . قَالَ : لَوْ قَرَأَهَا النَّاسُ مَا ضَرَّكَ وَأَمَّا قَوْلُهَا : إِنِّي لَا أُصَلِّي حَتَّى تَطْلُعَ الشَّمْسُ . فَإِنِّي ثَقِيلُ الرَّأْسِ ، وَأَنَا مِنْ أَهْلِ بَيْتٍ يُعْرَفُونَ بِذَاكَ ، بِثِقَلِ الرُّءُوسِ. قَالَ : فَإِذَا قُمْتَ فَصَلِّ (رواه أحمد)
✿══════════════✿
അബൂ സഈദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: സ്വഫ്വാൻ ബിൻ മുഅത്വൽ (റ) ന്റെ ഭാര്യ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: സ്വഫ്വാൻ (റ) ഞാൻ നോമ്പ് നോറ്റാൽ നോമ്പ് മുറിപ്പിക്കും, ഞാൻ നിസ്കരിച്ചാൽ അടിക്കും, പ്രഭാത നിസ്കാരം സൂര്യൻ ഉദിക്കുവോളം നിസ്കരിക്കുകയുമില്ല. മഹാൻ പറഞ്ഞു: അങ്ങനെ തിരു നബി ﷺ അദ്ദേഹത്തിലേക്ക് ആളെ പറഞ്ഞു വിട്ടു അവിടുന്ന് ചോദിച്ചു: ഇവളെന്താണ് പറയുന്നത്? അദ്ദേഹം പറഞ്ഞു: എന്നെ നോമ്പ് മുറിപ്പിക്കുന്നു എന്ന് പറഞ്ഞത്, കാരണം നിശ്ചയം ഞാൻ ഒരു യുവാവാണ്, (അത് കൊണ്ട്) ഞാൻ അവളെ നോമ്പ് അനുഷ്ഠിക്കുന്നതിൽ നിന്ന് വിലക്കിയതാണ്. മഹാൻ പറഞ്ഞു: അന്നേരം ഭർത്താവിന്റെ സമ്മതമില്ലാതെ നോമ്പനുഷ്ഠിക്കുന്നതിൽ നിന്ന് സ്ത്രീയെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ വിലക്കി. അദ്ദേഹം പറഞ്ഞു: നിസ്കാരത്തിൽ ഞാൻ അടിക്കുമെന്ന് അവൾ പറഞ്ഞത് , കാരണം നിശ്ചയം അവൾ രണ്ട് രണ്ട് (വലിയ) സൂറത്തുകൾ പാരായണം ചെയ്യുന്നത് കാരണം എന്റെയടുത്ത് വരുന്നതിൽ നിന്ന് മുടങ്ങുന്നു തിരു നബി ﷺ പറഞ്ഞു: ജനങ്ങൾ ഒരു സൂറത്ത് പാരായണം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പ്രയാസമാകുമായിരുന്നില്ല (അത് മതിയായിരുന്നു) സൂര്യൻ ഉദിക്കുന്നത് വരെ ഞാൻ നിസ്കരിക്കില്ലെന്ന് അവൾ പറഞ്ഞത്, നിശ്ചയം ഞാൻ തല കനമുള്ളയാളാണ് (രാത്രിയിൽ കൂടുതൽ ജോലി ഭാരമുള്ളയാളാണ്) ആ നിലയിൽ അറിയപ്പെട്ട തലഭാരമുള്ള കുടുംബത്തിലെ ഒരംഗമാണ് . തിരു നബി ﷺ പറഞ്ഞു: നിങ്ങൾ ഉണർന്നാൽ നിസ്കരിച്ചു കൊള്ളുക(അഹ്മദ്)