Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, November 9, 2020

ഹദീസ് പാഠം 1553

┏══✿ഹദീസ് പാഠം 1553✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ അവ്വൽ - 22
           8 - 11 -2020 ഞായർ

وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : تُوُفِّيَ رَجُلٌ فَغَسَّلْنَاهُ وَحَنَّطْنَاهُ وَكَفَّنَّاهُ ، ثُمَّ أَتَيْنَا بِهِ رَسُولَ اللهِ ﷺ يُصَلِّي عَلَيْهِ ، فَقُلْنَا : تُصَلِّي عَلَيْهِ فَخَطَا خُطًى ، ثُمَّ قَالَ : أَعَلَيْهِ دَيْنٌ ؟ قُلْنَا : دِينَارَانِ فَانْصَرَفَ ، فَتَحَمَّلَهُمَا أَبُو قَتَادَةَ فَأَتَيْنَاهُ ، فَقَالَ أَبُو قَتَادَةَ رَضِيَ اللهُ عَنْهُ : الدِّينَارَانِ عَلَيَّ . فَقَالَ رَسُولُ اللهِ ﷺ : حَقُّ الْغَرِيمِ ، وَبَرِئَ مِنْهُمَا الْمَيِّتُ ؟ قَالَ : نَعَمْ . فَصَلَّى عَلَيْهِ ، ثُمَّ قَالَ بَعْدَ ذَلِكَ بِيَوْمٍ : مَا فَعَلَ الدِّينَارَانِ ؟ فَقَالَ : إِنَّمَا مَاتَ أَمْسِ . قَالَ : فَعَادَ إِلَيْهِ مِنَ الْغَدِ ، فَقَالَ : قَدْ قَضَيْتُهُمَا ، فَقَالَ رَسُولُ اللهِ ﷺ : الْآنَ بَرَّدْتَ عَلَيْهِ جِلْدَهُ(رواه أحمد)

✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ മരണപ്പെട്ടപ്പോൾ ഞങ്ങൾ അദ്ദേഹത്തെ കുളിപ്പിച്ച് സുഗന്ധം പുരട്ടി കഫൻ ചെയ്ത ശേഷം തിരു നബി ﷺ നിസ്കരിക്കാൻ വേണ്ടി മയ്യിത്തിനെ തിരു നബി ﷺ യുടെ അടുത്ത് കൊണ്ട് പോയി, ഞങ്ങൾ പറഞ്ഞു: അങ്ങ് ഇദ്ദേഹത്തിന് വേണ്ടി നിസ്കരിച്ചാലും, അന്നേരം തിരു നബി ﷺ ഒരു ചവിട്ടടി വെച്ചശേഷം ചോദിച്ചു: ഇദ്ദേഹത്തിന് കടബാധ്യതയുണ്ടോ? ഞങ്ങൾ പറഞ്ഞു: രണ്ടു ദീനാർ കടം ഉണ്ട്. അന്നേരം തിരു നബി ﷺ പിന്തിഞ്ഞ് പോയി, അന്നേരം ആ കടബാധ്യത അബൂ ഖതാദ (റ) ഏറ്റെടുത്തു. അങ്ങനെ ഞങ്ങൾ അദ്ദേഹത്തെ കൂട്ടി തിരു നബി ﷺ യുടെ അടുത്ത് ചെന്നു, അബൂ ഖതാദ (റ) പറഞ്ഞു: ആ രണ്ടു ദീനാർ ഞാൻ ഏറ്റെടുത്തു. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ചോദിച്ചു: കടബാധ്യതയാണോ, ആ രണ്ടു ദീനാറിൽ നിന്ന് മയ്യിത്ത് മുക്തനായോ? അദ്ദേഹം പറഞ്ഞു: അതെ, അന്നേരം തിരു നബി ﷺ ആ മയ്യിത്തിന്റെ മേൽ നിസ്കരിച്ചു , ഒരു ദിവസം കഴിഞ്ഞശേഷം അവിടുന്ന് ചോദിച്ചു: ആ രണ്ടു ദീനാറിന്റെ കാര്യം എന്തായി? അദ്ദേഹം പറഞ്ഞു: ഇന്നലെയല്ലെ അദ്ദേഹം മരിച്ചത്. പിറ്റേ ദിവസം തിരു സവിധത്തിൽ ചെന്നു കൊണ്ട് പറഞ്ഞു: ആ രണ്ട് ദീനാർ കടം ഞാൻ വീട്ടീ , അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഇപ്പോഴാണ് നിങ്ങൾ അദ്ദേഹത്തിന്റെ (മയ്യിത്തിന്റെ) തൊലിയെ തണുപ്പിച്ചത് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: