Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, December 20, 2020

ഹദീസ് പാഠം 1595

┏══✿ഹദീസ് പാഠം 1595✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഊലാ - 5
           20 - 12 -2020 ഞായർ

وَعَنْ سَعِيدِ بْنِ الْمُسَيَّبِِ رَضِيَ اللهُ عَنْهُ قَالَ : حَضَرْتُ ابْنَ عُمَرَ رَضِيَ اللهُ عَنْهُمَا فِي جِنَازَةٍ ، فَلَمَّا وَضَعَهَا فِي اللَّحْدِ قَالَ : بِاسْمِ اللهِ وَفِي سَبِيلِ اللهِ وَعَلَى مِلَّةِ رَسُولِ اللهِ ﷺ فَلَمَّا أُخِذَ فِي تَسْوِيَةِ اللَّبِنِ عَلَى اللَّحْدِ قَالَ : اللَّهُمَّ أَجِرْهَا مِنَ الشَّيْطَانِ ، وَمِنْ عَذَابِ الْقَبْرِ ، اللَّهُمَّ جَافِ الْأَرْضَ عَنْ جَنْبَيْهَا ، وَصَعِّدْ رُوحَهَا ، وَلَقِّهَا مِنْكَ رِضْوَانًا قُلْتُ : يَا ابْنَ عُمَرَ ، أَشَيْءٌ سَمِعْتَهُ مِنْ رَسُولِ اللهِ ﷺ أَمْ قُلْتَهُ بِرَأْيِكَ ؟ قَالَ : إِنِّي إِذَنْ لَقَادِرٌ عَلَى الْقَوْلِ ، بَلْ شَيْءٌ سَمِعْتُهُ مِنْ رَسُولِ اللهِ ﷺ (رواه ابن ماجة)

✿══════════════✿
സഈദി ബിനിൽ മുസയ്യബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു ഉമർ (റ) (ന്റെ കൂടെ) ഒരു ജനാസയിൽ ഞാൻ സന്നിഹിതനായിരുന്നു, അങ്ങനെ മയ്യിത്തിനെ ലഹ്ദിൽ (ഖബ്റിൽ) വെച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "ബിസ്മില്ലാഹി വ ഫീ സബീലില്ലാഹി വ അ'ലാ മില്ലത്തി റസൂലില്ലാഹ്  ﷺ" (അല്ലാഹുവിന്റെ നാമത്തിൽ അവന്റെ മാർഗ്ഗത്തിൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ ചര്യയിലുമായി ഞാൻ ഈ മയ്യിത്തിനെ വെക്കുന്നു) ഖബ്റിൽ ഇഷ്ടിക ശരിപ്പെടുത്താൻ തുടങ്ങിയപ്പോൾ അവിടുന്ന് പറഞ്ഞു:  അല്ലാഹുവെ ഈ മയ്യിത്തിനെ പിശാച്ചിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും നീ കാക്കണേ, ഈ മയ്യിത്തിന്റെ എല്ലാ രണ്ടു ഭാഗത്തും നീ ഭൂമിയെ വിശാലമാക്കണേ, ഈ മയ്യിത്തിന്റെ ആത്മാവിനെ നീ ഉയർത്തുകയും നിന്റെ പക്കലിൽ നിന്നുള്ള തൃപ്തി നീ എത്തിക്കുകയും ചെയ്യണമേ ഞാൻ ചോദിച്ചു: ഓ ഇബ്നു ഉമറെ, ഇത് അങ്ങ് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് കേട്ട് പറഞ്ഞതാണോ അല്ല അങ്ങയുടെ അഭിപ്രായം പ്രകാരം പറഞ്ഞതാണോ? മഹാൻ പറഞ്ഞു: അങ്ങനെയാണെങ്കിൽ ഞാൻ പറയാൻ തികഞ്ഞവനാകില്ലേ, മറിച്ച് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് ഞാൻ കേട്ട കാര്യമാണ് (ഞാൻ പറഞ്ഞത്)(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: