┏══✿ഹദീസ് പാഠം 1618✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 28
12 - 1 -2021 ചൊവ്വ
وَعَنِ الشَّعْبِيِّ رَضِيَ اللهُ عَنْهُ أَنَّ ابْنَ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : أَرْبَعٌ يُعْطَاهَا الرَّجُلُ بَعْدَ مَوْتِهِ : ثُلُثُ مَالِهِ إِذَا كَانَ فِيهِ قَبْلَ ذَلِكَ لِلَّهِ مُطِيعًا ، وَالْوَلَدُ الصَّالِحُ يَدْعُو لَهُ مِنْ بَعْدِ مَوْتِهِ، وَالسُّنَّةُ الْحَسَنَةُ يَسُنُّهَا الرَّجُلُ فَيُعْمَلُ بِهَا بَعْدَ مَوْتِهِ، وَالْمِائَةُ إِذَا شَفَعُوا لِلرَّجُلِ شُفِّعُوا فِيهِ (رواه الدارمي)
✿══════════════✿
ശഅ്ബി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഇബ്നു മസ്ഊദ് (റ) പറഞ്ഞു: ഒരാളുടെ മരണാനന്തരവും അവന് നൽകപ്പെടുന്ന നാല് കാര്യങ്ങൾ: അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിച്ച് താൻ തന്റെ സമ്പാദ്യത്തിൽ നിന്ന് ചെലവ് ചെയ്ത മൂന്നിലൊന്ന് ഭാഗം, തന്റെ മരണാനന്തരവും തനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന നല്ലവനായ മകൻ/മകൾ, താൻ തുടങ്ങി വെക്കുകയും തന്റെ മരണാനന്തരവും പ്രാവർത്തികമാക്കപ്പെടുകയും ചെയ്യുന്ന നല്ല ചര്യ, നൂറു പേര് ഒരു വ്യക്തിക്ക് ശുപാർശ പറഞ്ഞാൽ അവന്റെ വിഷയത്തിൽ അവരുടെ ശുപാർശ സ്വീകരിക്കപ്പെടുന്നതാണ്(ദാരിമി)
