┏══✿ഹദീസ് പാഠം 1619✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 29
13 - 1 -2021 ബുധൻ
وَعَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهُ قَالَتْ : قَالَ رَسُولُ اللهِ ﷺ : إِذَا حَضَرْتُمُ الْمَرِيضَ ، أَوِ الْمَيِّتَ ، فَقُولُوا خَيْرًا ، فَإِنَّ الْمَلَائِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ قَالَتْ : فَلَمَّا مَاتَ أَبُو سَلَمَةَ رَضِيَ اللهُ عَنْهُ ، أَتَيْتُ النَّبِيَّ ﷺ فَقُلْتُ : يَا رَسُولَ اللهِ إِنَّ أَبَا سَلَمَةَ رَضِيَ اللهُ عَنْهُ قَدْ مَاتَ ، قَالَ : قُولِي : اللَّهُمَّ اغْفِرْ لِي وَلَهُ، وَأَعْقِبْنِي مِنْهُ عُقْبَى حَسَنَةً قَالَتْ : فَقُلْتُ ، فَأَعْقَبَنِي اللهُ مَنْ هُوَ خَيْرٌ لِي مِنْهُ ؛ مُحَمَّدًا ﷺ (رواه مسلم)
✿══════════════✿
ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ രോഗിയെയോ മയ്യിത്തിനെയോ സന്ദർശിച്ചാൽ നല്ലത് മാത്രം പറയുക, കാരണം നിശ്ചയം മാലാഖമാർ നിങ്ങൾ പറയുന്നതിന് ആമീൻ പറയുന്നു മഹതി പറഞ്ഞു: അബൂ സലമ (റ) വഫാത്തായപ്പോൾ ഞാൻ തിരു നബി ﷺ യുടെ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, നിശ്ചയം അബൂ സലമ (റ) വഫാത്തായിരിക്കുന്നു തിരു നബി ﷺ പറഞ്ഞു: നിങ്ങൾ ഇപ്രകാരം പറയുക "അല്ലാഹുമ്മഗ്ഫിർലീ വലഹൂ , വഅ്'ഖിബ്നീ മിൻഹു ഉ'ഖ്ബാ ഹസനഃ " (അല്ലാഹുവെ എനിക്കും അദ്ദേഹത്തിനും നീ പൊറുത്തു തരേണമേ, അദ്ദേഹത്തിന് നല്ലൊരു പകരക്കാരനെ എനിക്ക് തരണമേ) മഹതി പറഞ്ഞു: ഞാൻ (അപ്രകാരം) പറഞ്ഞു: അത് കാരണമായി അല്ലാഹു അദ്ദേഹത്തെക്കാൾ ഉത്തമരായ മുഹമ്മദ് നബി ﷺ യെ എനിക്ക് (ഭർത്താവായി) പകരം തന്നു (മുസ്ലിം)
