┏══✿ഹദീസ് പാഠം 1620✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 30
14 - 1 -2021 വ്യാഴം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ عِلْمًا عَلَّمَهُ وَنَشَرَهُ ، وَوَلَدًا صَالِحًا تَرَكَهُ ، وَمُصْحَفًا وَرَّثَهُ ، أَوْ مَسْجِدًا بَنَاهُ ، أَوْ بَيْتًا لِابْنِ السَّبِيلِ بَنَاهُ ، أَوْ نَهْرًا أَجْرَاهُ ، أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ يَلْحَقُهُ مِنْ بَعْدِ مَوْتِهِ (رواه ابن ماجة)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരു സത്യ വിശ്വാസി പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വിജ്ഞാനം, ഉപേക്ഷിച്ച് പോയ സ്വാലിഹായ സന്താനം, അനന്തരമായി ബാക്കി വെച്ച മുസ്ഹഫ്, നിർമ്മിച്ച പള്ളി, വഴിയാത്രക്കാർക്ക് വേണ്ടി പണികഴിപ്പിച്ച വീട്, ഒഴുക്കിയ പുഴ/അരുവി, ജീവിതകാലത്ത് ആരോഗ്യ സമയത്ത് കൊടുത്ത ദാനധർമ്മം ഇവയെല്ലാം തന്നെ മരണാനന്തരവും അവനിലേക്ക് ചേരുന്നതാണ്(ഇബ്നു മാജ)
