Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 17, 2021

ഹദീസ് പാഠം 1621

┏══✿ഹദീസ് പാഠം 1621✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 2
           15 - 1 -2021 വെള്ളി

وَعَنْ عَلِيِّ بْنِ شَمَّاخٍ رَضِيَ اللهُ عَنْهُمَا قَالَ : شَهِدْتُ مَرْوَانَ رَضِيَ اللهُ عَنْهُ سَأَلَ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ : كَيْفَ سَمِعْتَ رَسُولَ اللهِ ﷺ يُصَلِّي عَلَى الْجِنَازَةِ ؟ قَالَ : أَمَعَ الَّذِي قُلْتَ ؟ قَالَ : نَعَمْ - قَالَ : كَلَامٌ كَانَ بَيْنَهُمَا قَبْلَ ذَلِكَ - قَالَ أَبُو هُرَيْرَةَ : اللَّهُمَّ أَنْتَ رَبُّهَا ، وَأَنْتَ خَلَقْتَهَا ، وَأَنْتَ هَدَيْتَهَا لِلْإِسْلَامِ ، وَأَنْتَ قَبَضْتَ رُوحَهَا ، وَأَنْتَ أَعْلَمُ بِسِرِّهَا وَعَلَانِيَتِهَا ، جِئْنَاكَ شُفَعَاءَ فَاغْفِرْ لَهُ (رواه أبو داود)

✿══════════════✿
അലി ബിൻ ശമ്മാഖ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മർവാൻ (റ) അബൂ ഹുറയ്റ (റ) യോട് ചോദിക്കുന്ന സന്ദർഭത്തിൽ ഞാനും സന്നിഹിതനായിരുന്നു, അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ജനാസയുടെ മേൽ നിസ്കരിക്കുന്ന സമയത്ത് അങ്ങ് എന്താണ് (പ്രാർതഥിക്കുന്നതായി) കേട്ടത്? അബൂ ഹുറയ്റ (റ) ചോദിച്ചു: നിങ്ങൾ ചോദിച്ചെടുത്ത് തന്നെയാണോ ഉള്ളത്? അദ്ദേഹം പറഞ്ഞു: അതെ, - അലി ബിൻ ശമ്മാഖ് (റ) പറഞ്ഞു: അവർക്കിടയിലുള്ള സംസാരത്തിന് മുമ്പുണ്ടായ സംസാരമാണ് - അബൂ ഹുറയ്റ (റ) പറഞ്ഞു: അല്ലാഹുമ്മ അൻത റബ്ബുഹാ...... (അല്ലാഹുവെ, നീ ഈ മയ്യിത്തിന്റെ രക്ഷിതാവാണ്, നീയാണ് ഇതിനെ സൃഷ്ടിച്ചതും ഇസ്‌ലാമിലേക്ക് വഴിനടത്തിയതും, ഇതിന്റെ ആത്മാവിനെ പിടികൂടിയതും, ഈ മയ്യിത്തിന്റെ രഹസ്യങ്ങളും പരസ്യങ്ങളും എല്ലാം നിനക്കറിയാമല്ലോ, ഞങ്ങൾ നിന്നിലേക്ക് ശുപാർശകരായിട്ടാണ് വന്നിട്ടുള്ളത്, അത് കൊണ്ട് നീ ഈ മയ്യിത്തിന് പൊറുത്തു കൊടുത്താലും(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: