┏══✿ഹദീസ് പാഠം 1627✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 8
21 - 1 -2021 വ്യാഴം
وَعَنْ عَبْدِ الرَّحْمَنِ بْنِ أَبِي عَمْرَةَ الْأَنْصَارِيِّ رَضِيَ اللهُ عَنْهُمَا أَنَّ أُمَّهُ أَرَادَتْ أَنْ تُوصِيَ ، ثُمَّ أَخَّرَتْ ذَلِكَ إِلَى أَنْ تُصْبِحَ ، فَهَلَكَتْ ، وَقَدْ كَانَتْ هَمَّتْ بِأَنْ تُعْتِقَ ، فَقَالَ عَبْدُ الرَّحْمَنِ : فَقُلْتُ لِلْقَاسِمِ بْنِ مُحَمَّدٍ رَضِيَ اللهُ عَنْهُمَا : أَيَنْفَعُهَا أَنْ أُعْتِقَ عَنْهَا ؟ فَقَالَ الْقَاسِمُ : إِنَّ سَعْدَ بْنَ عُبَادَةَ قَالَ لِرَسُولِ اللهِ ﷺ : إِنَّ أُمِّي هَلَكَتْ ، فَهَلْ يَنْفَعُهَا أَنْ أُعْتِقَ عَنْهَا ؟ فَقَالَ رَسُولُ اللهِ ﷺ : نَعَمْ (رواه مالك في الموطأ)
✿══════════════✿
അബ്ദുറഹ്മാൻ ബിൻ അബീ അം'റ അൽ അൻസ്വാരി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അദ്ദേഹത്തിൻ്റെ ഉമ്മ വസ്വിയ്യത്ത് ചെയ്യാൻ ഉദ്ദേശിച്ചു, ശേഷം പ്രഭാതം വരെ അത് പിന്തിച്ചു, അങ്ങനെ മഹതി മരണപ്പെട്ടു, അടിമ മോചനം നടത്താൻ മഹതി കരുതിയിരുന്നു, അന്നേരം അബ്ദുറഹ്മാൻ (റ) പറഞ്ഞു: അങ്ങനെ ഞാൻ ഖാസിം ബിൻ മുഹമ്മദ് (റ) ഞാൻ പറഞ്ഞു: അവർക്ക് വേണ്ടി അടിമ മോചനം നടത്തിയാൽ അവർക്ക് ഉപകാരപ്പെടുമോ? അന്നേരം ഖാസിം (റ) പറഞ്ഞു: സഅ്ദ് ബിൻ ഉ'ബാദ (റ) അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം എൻ്റെ ഉമ്മ മരണപ്പെട്ടു അവർക്ക് വേണ്ടി ഞാൻ അടിമ മോചനം നടത്തിയാൽ അവർക്ക് ഉപകാരപ്പെടുമോ? അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അതെ, ഉപകാരപ്പെടും(മുവത്വഅ്)
