┏══✿ഹദീസ് പാഠം 1628✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 9
22 - 1 -2021 വെള്ളി
وَعَنْ عَمْرِو بْنِ شُعَيْبٍ ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُمَا أَنَّ الْعَاصَ بْنَ وَائِلٍ نَذَرَ فِي الْجَاهِلِيَّةِ أَنْ يَنْحَرَ مِائَةَ بَدَنَةٍ ، وَأَنَّ هِشَامَ بْنَ الْعَاصِ نَحَرَ حِصَّتَهُ خَمْسِينَ بَدَنَةً ، وَأَنَّ عَمْرًا سَأَلَ النَّبِيَّ ﷺ عَنْ ذَلِكَ ، فَقَالَ : أَمَّا أَبُوكَ ، فَلَوْ كَانَ أَقَرَّ بِالتَّوْحِيدِ ، فَصُمْتَ وَتَصَدَّقْتَ عَنْهُ : نَفَعَهُ ذَلِكَ (رواه أحمد)
✿══════════════✿
അംർ ബിൻ ശുഐബ് അവിടുത്തെ പിതാവിൽ നിന്നും അദ്ദേഹം അവിടത്തെ പിതാവിൽ നിന്നും നിവേദനം: നിശ്ചയം ആസ്വ് ബിൻ വാഇൽ ജാഹിലിയ്യ കാലത്ത് നൂറ് ഒട്ടകം അറുക്കാൻ നേർച്ചയാക്കി, ഹിഷാം ബിനിൽ ആസ്വ് അവിടുത്തെ ഭാഗമായ അമ്പത് ഒട്ടകം അറുത്തു, അംർ (റ) തിരു നബി ﷺ യോട് ആ കാര്യത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ പിതാവ് തൗഹീദിൽ ഉറച്ചു നിൽക്കുന്നവരായിരുന്നെങ്കിൽ അവരെ തൊട്ട് നിങ്ങൾ നൊമ്പനുഷ്ടിക്കുകയോ, ദാനധർമ്മം ചെയ്യുകയോ ചെയ്താൽ അത് അദ്ദേഹത്തിന് ഉപകരിക്കും(അഹ്മദ്)
