┏══✿ഹദീസ് പാഠം 1632✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 13
26 - 1 -2021 ചൊവ്വ
وَعَنْ عَبْدِ اللهِ بْنِ بُرَيْدَةَ رَضِيَ اللهُ عَنْهُمَا عَنْ أَبِيهِ رَضِيَ اللهُ عَنْهُ ، قَالَ : بَيْنَا أَنَا جَالِسٌ عِنْدَ رَسُولِ اللهِ ﷺ إِذْ أَتَتْهُ امْرَأَةٌ ، فَقَالَتْ : إِنِّي تَصَدَّقْتُ عَلَى أُمِّي بِجَارِيَةٍ ، وَإِنَّهَا مَاتَتْ ، قَالَ : فَقَالَ : وَجَبَ أَجْرُكِ وَرَدَّهَا عَلَيْكِ الْمِيرَاثُ قَالَتْ : يَا رَسُولَ اللهِ إِنَّهُ كَانَ عَلَيْهَا صَوْمُ شَهْرٍ أَفَأَصُومُ عَنْهَا ؟ قَالَ : صُومِي عَنْهَا قَالَتْ : إِنَّهَا لَمْ تَحُجَّ قَطُّ، أَفَأَحُجُّ عَنْهَا ؟ قَالَ : حُجِّي عَنْهَا (رواه مسلم)
✿══════════════✿
അബ്ദുല്ല ബിൻ ബുറൈദ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ഇരിക്കുന്ന സമയം അവിടുത്തെ അടുത്ത് ഒരു സ്ത്രീ വന്നു കൊണ്ട് പറഞ്ഞു: ഞാൻ എൻ്റെ ഉമ്മാക്ക് ഒരു അടിമ സ്ത്രീയെ ദാനം ചെയ്തിരുന്നു, അവർ (ഉമ്മ) മരണപ്പെടുകയും ചെയ്തു? തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ പ്രതിഫലം സുനിശ്ചിതമായി, അനന്തര സ്വത്ത് അവളെ നിങ്ങളിലേക്ക് തിരിച്ചെത്തിച്ചു മഹതി പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, അവർക്ക് ഒരു മാസത്തെ നോമ്പ് ബാക്കിയുണ്ടായിരുന്നു അവരെ തൊട്ട് ഞാൻ വീട്ടിയാൽ മതിയോ? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അവർക്ക് വേണ്ടി നോറ്റു വീട്ടിക്കോളൂ മഹതി പറഞ്ഞു: അവർ തീരെ ഹജ്ജ് ചെയ്തിട്ടില്ല, അവർക്ക് വേണ്ടി ഞാൻ ഹജ്ജ് ചെയ്യണോ? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അവർക്ക് വേണ്ടി ഹജ്ജ് ചെയ്തോളൂ(മുസ്ലിം)
