┏══✿ഹദീസ് പാഠം 1663✿══┓
■══✿ <﷽> ✿══■
1441- റജബ് - 13
26 - 2 -2021 വെള്ളി
وَعَنْ عَبْدِ الْمَلِكِ بْنِ سَعِيدِ بْنِ سُوَيْدٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبَا حُمَيْدٍ أَوْ أَبَا أُسَيْدٍ الْأَنْصَارِيَّ رَضِيَ اللهُ عَنْهُمَا يَقُولُ : قَالَ رَسُولُ اللهِ ﷺ : إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلْيُسَلِّمْ عَلَى النَّبِيِّ ﷺ ثُمَّ لْيَقُلِ : اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ ، فَإِذَا خَرَجَ فَلْيَقُلِ : اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ (رواه أبو داود)
✿══════════════✿
അബ്ദുൽ മലിക് ബിൻ സഈദ് ബിൻ സുവൈദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ഹുമൈദ് / അബൂ ഉസൈദിൽ അൻസ്വാരി (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ അവൻ തിരു നബി ﷺ യുടെ മേൽ സലാം പറയട്ടെ, ശേഷം അവൻ പറയണം: "അല്ലാഹുമ്മഫ്തഹ്ലീ അബ്വാബ റഹ്മത്തിക" (അല്ലാഹുവെ നിന്റെ അനുഗ്രഹത്തിൻ്റെ വാതിലുകൾ എനിക്ക് തുറന്നു തരണമേ, അവൻ (പള്ളിയിൽ നിന്ന് പുറപ്പെട്ടാൽ അവൻ പറയണം: "അല്ലാഹുമ്മ ഇന്നീ അസ്അലുക മിൻ ഫള്വിക" (അല്ലാഹുവേ ഞാൻ നിന്റെ ഔദാര്യത്തിൽ നിന്ന് ചോദിക്കുന്നു)(അബൂ ദാവൂദ്)
