┏══✿ഹദീസ് പാഠം 1680✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 1
15 - 3 -2021 തിങ്കൾ
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ قَدِمَ مَكَّةَ فَدَعَا عُثْمَانَ بْنَ طَلْحَةَ فَفَتَحَ الْبَابَ فَدَخَلَ النَّبِيُّ ﷺ وَبِلَالٌ ، وَأُسَامَةُ بْنُ زَيْدٍ ، وَعُثْمَانُ بْنُ طَلْحَةَ رَضِيَ اللهُ عَنْهُمْ ثُمَّ أَغْلَقَ الْبَابَ فَلَبِثَ فِيهِ سَاعَةً ، ثُمَّ خَرَجُوا قَالَ ابْنُ عُمَرَ رَضِيَ اللهُ عَنْهُمَا : فَبَدَرْتُ فَسَأَلْتُ بِلَالًا رَضِيَ اللهُ عَنْهُ فَقَالَ : صَلَّى فِيهِ ، فَقُلْتُ : فِي أَيٍّ ؟ قَالَ : بَيْنَ الْأُسْطُوَانَتَيْنِ . قَالَ ابْنُ عُمَرَ : فَذَهَبَ عَلَيَّ أَنْ أَسْأَلَهُ كَمْ صَلَّى. (رواه البخاري)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ മക്കയിലേക്ക് വന്നപ്പോൾ ഉസ്മാൻ ബിൻ ത്വൽഹയെ വിളിച്ചു വരുത്തി അങ്ങനെ അദ്ദേഹം കഅ്ബയെ തുറന്നു കൊടുത്തപ്പോൾ തിരു നബി ﷺ യും, ബിലാൽ (റ) യും, ഉസാമതു ബ്ൻ സൈദ് (റ) ഉം ഉസ്മാൻ ബിൻ ത്വൽഹയും അകത്തു കയറി ശേഷം കഅ്ബയുടെ വാതിൽ അടച്ചു, അൽപനേരം അവിടെ താമസിച്ച ശേഷം അവർ പുറത്തേക്കു വന്നു ഇബ്നു ഉമർ (റ) പറഞ്ഞു: ഞാൻ ഉടനെ ചെന്നു കൊണ്ട് ബിലാൽ (റ) നോട് ചോദിച്ചു അദ്ദേഹം പറഞ്ഞു: തിരു നബി ﷺ അവിടെ വെച്ച് നിസ്കരിച്ചു, അപ്പോൾ ഞാൻ ചോദിച്ചു: എവിടെ വെച്ച്? അദ്ദേഹം പറഞ്ഞു: രണ്ട് തൂണുകൾക്കിടയിൽ വെച്ച്. ഇബ്നു ഉമർ (റ) പറഞ്ഞു: അങ്ങനെ എത്ര റക്അത്ത് നിസ്കരിച്ചുവെന്ന് ഞാൻ ചോദിക്കാൻ പോയി (ബുഖാരി)
