Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 26, 2021

മരണപ്പെട്ട് മറവ് ചെയ്യും മുമ്പ് സ്മരണിക

ഒരാൾ മരണപ്പെട്ടു എന്ന് കേൾക്കുമ്പോൾ ആ വ്യക്തിയെ അടുത്തറിയാൻ വേണ്ടി ഇക്കാലത്ത് സോഷ്യൽ മീഡിയയെയാണ് ആശ്രയിക്കാർ, ആ വ്യക്തിയുമായി കൂടുതൽ ഇടപഴകിയവർ, ബന്ധമുള്ളവർ ഇവരുടെയൊക്കെ ഫേസ്ബുക്ക് പേജുകളിലും മറ്റു സോഴ്സുകളും കണ്ടെത്തും, അത് ഉടൻ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യും ഇതാണ് പതിവ് രീതി, ആ പോസ്റ്റ് പിന്നീട് വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റു സോഷ്യൽ മീഡിയയിലും ഇടം പിടിക്കും. ഇതാണ് പതിവ് രീതി എങ്കിൽ ഇന്ന് ലോകത്തോട് വിട പറഞ്ഞ പണ്ഡിത ശ്രേഷ്ഠൻ ഷാഹുൽ ഹമീദ് ബാഖവി ശാന്തപുരത്തിൻ്റെ ത്യഗ്വോജ്ജല ജീവിതം അടുത്തറിയാൻ ഫേസ്ബുക്ക് തുറന്നാൽ തന്നെ മതിയാകും, ഓരോ പണ്ഡിതന്മാരും അവരവരുടെ ശൈലിയിൽ വ്യത്യസ്ത ഓർമ്മകൾ പങ്കു വെക്കുന്നത് കാണുമ്പോൾ ആ മഹൽവ്യക്തിയുടെ സ്ഥാനമെത്രെയെന്ന് നമുക്ക് ബോധ്യപ്പെടും, ചുരുക്കിപ്പറഞ്ഞാൽ മയ്യിത്ത് മറവ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു വലിയ സ്മരണിക പുറത്തിറങ്ങിയ പ്രതീതി. ദീനീ ദഅ്വത്ത് ലക്ഷ്യം വെച്ച് ആ മഹാ മനീഷി താണ്ടിയത് കാതങ്ങളായിരുന്നു. ഇന്ത്യയുടെ അങ്ങേ അറ്റം മുതൽ ഉത്തരേന്ത്യയിലെ ഓരോ പ്രാവശ്യയും അദ്ദേഹത്തിന് അറിയാം, അവിടെയെല്ലാം തന്നെ മതപഠനശാലകളും മറ്റും നിർമ്മിച്ചു കൊടുത്തിട്ടുണ്ട് ആ മഹാൻ. തൻ്റെ പാതായിലേക്ക് അഥവാ ദീനീ ദഅ് വത്തിൻ്റെ അനന്ത സാധ്യതകളിലേക്ക് ഒരുപാട് പണ്ഡിതന്മാരെ അദ്ദേഹം കൈപിടിച്ച് ഉയർത്തിയിട്ടുണ്ട്. 
ഇന്ത്യക്ക് പറമെ ഓണം കേറാ മുലയായി അറിയപ്പെടുന്ന ആഫ്രിക്കയിലെ പ്രാന്തപ്രദേശങ്ങളിലും ദീനീ പ്രബോധന ദൗത്യമേറ്റെടുത്ത് വർഷങ്ങൾ കഴിച്ചു കൂട്ടിയിട്ടുണ്ട്. ഈയുള്ളവൻ മർകസിൽ പഠിക്കുന്ന സമയങ്ങളിൽ പലപ്പോഴായി ദീനീ ദഅ് വത്തിൻ്റെ സാധ്യതകളെ സംബന്ധിച്ച് പലപ്പോഴായി ശാഹുൽ ഹമീദ് ബാഖവി ശാന്തപുരത്തിൻ്റെ വായയിൽ നിന്ന് തന്നെ കേട്ടിട്ടുണ്ട്. അന്നത്തെ ആനുകാലികങ്ങളിലും ഉസ്താദിന്റെ ആഫ്രിക്കൻ അനുഭവങ്ങൾ പരമ്പരായി വായിച്ചത് ഇന്നും ഓർക്കുന്നു..
അല്ലാഹു അദ്ദേഹത്തിൻ്റെ പാരത്രിക ജീവിതം സന്തോഷമാക്കട്ടെ.... ഇനിയും അദ്ദേഹത്തിന്റെ പാത പിൻപറ്റി ദീനീ ദഅ്വത്ത് നടത്താൻ നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ..... ആമീൻ

ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

No comments: