Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, May 6, 2021

കൊറോണയെ പ്രതിരോധിക്കാൻ അക്യൂപങ്ചർ ജീവിത രീതി

Covid 19
ചികിത്സയില്ലാത്ത രോഗമായാണ് അറിയപ്പെടുന്നത്.

അന്തരീക്ഷം, വായു, വെള്ളം
ഇവ മലിനമാകുമ്പോൾ, അതു പോലെ ഭക്ഷണത്തിലെ മായങ്ങൾ കൂടുമ്പോൾ  ശ്വാസസംബന്ധമായ പ്രശ്നങ്ങളും പനിയും വ്യാപകമായി
ഉണ്ടാകും.

രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിലൂടെ ഇതിനെ തടഞ്ഞു നിർത്താമെന്നാണ് ആരോഗൃ വിദഗ്ധർ   പറയുന്നത്.
 
ഈ രോഗവുമായി ബന്ധപ്പെട്ട്  മരിച്ചവരൊക്കെ  വ്യത്യസ്ഥ  രോഗങ്ങളുള്ള പ്രതിരോധ വ്യവസ്ഥ തകരാറിലായവരാണ്.

കൈ സോപ്പിട്ട് കഴുകുന്നതും ,
മാസ്ക് ഉപയോഗിക്കുന്നതും,
അകലം പാലിക്കാൻ പറയുന്നതും  എല്ലാം പ്രതിരോധത്തിന്റെ ഭാഗമായാണ് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നത്.

നമ്മുടെ പാരമ്പര്യ ചികിത്സയായ ആയുർവേദത്തിലും
മറ്റു പാരമ്പര്യ ചികിത്സാ രീതികളിലുമൊക്കെ നിർദ്ദേശിക്കുന്നത് പ്രതിരോധ ശേഷിയെ നിലനിർത്തുന്ന, വർദ്ധിപ്പിക്കുന്ന ശീലങ്ങളും ഭക്ഷണങ്ങളുമാണ്. 

പല തരത്തിലുള്ള രോഗങ്ങൾ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇനിയങ്ങോട്ടുള്ള ജീവിതം ആരോഗ്യ പൂർണ്ണമാക്കാൻ ഒരോരുത്തരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
രോഗങ്ങൾ വരുമ്പോൾ മാത്രമല്ല ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടത്.
രോഗങ്ങൾ വൃപിക്കുന്ന സമയത്ത് ധാരാളം മഞ്ഞൾ കഴിച്ചാൽ രോഗം വരില്ലന്ന് പറയുന്നത് വിഡ്ഢിത്തമാണ്.
ഒന്നും അമിതമാവാൻ പാടില്ല.

ഏറ്റവും പുരാതനവും എന്നാൽ ഇന്ന് അലോപ്പതി കഴിഞ്ഞാൽ കൂടുതൽ പഠനങ്ങൾ നടക്കുന്നതും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്നതുമായ ചികിത്സ രീതിയാണ് അക്യൂപങ്ചർ.

അക്യുപങ്ചർ  രോഗം വരാതെ ജീവിക്കാനും  പ്രതിരോധ ശേഷി നിലനിർത്താനും  കൃത്യമായ ജീവിത രീതി പഠിപ്പിക്കുന്നുണ്ട്. 
അകൂ പങ്ചർ പഠിച്ചവർ  രോഗങ്ങൾ ഇല്ലാതെ രോഗ ഭയമില്ലാതെ ഇവിടെ ജീവിക്കുന്നു. 

ഈയൊരു സമയത്ത് അക്യുപങ്ചർ പറയുന്ന ജീവിത രീതി സ്വീകരിക്കുക എന്നത് രോഗം വരാതിരിക്കാനും വന്ന രോഗങ്ങൾ സുഖപ്പെടാനും ഏറെ സഹായകരമാകും .

നമ്മുടെ ശാരീരിക പ്രവർത്തനത്തിനുള്ള കൂടുതൽ ഊർജ്ജവും നമുക്ക് പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. ബാക്കിയുള്ള എനർജി ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയും ലഭിക്കുന്നു. 
ശരീരത്തിലെ ഊർജ്ജത്തിന്റെ ആവശ്യമാണ് വിശപ്പായും, ദാഹമായും നമ്മോട് ആവശ്യപ്പെടുന്നത് .

👉 *ഭക്ഷണം:*
• വിശക്കുമ്പോൾ മാത്രം കഴിക്കാനുള്ളതാണ്. 
• ശുദ്ധമായ ഏത് ഭക്ഷണവും വിശപ്പ് തീരുന്നത് വരേ മാത്രം കഴിക്കാം. 
• ഭക്ഷണം പ്രകൃതിദത്തമായതും ഫ്രഷായതുമായിരിക്കണം. 
• പഴകിയതോ 
രുചി വിത്യാസം വന്നതോ ആയ ഭക്ഷണം കഴിക്കരുത്.
• തവിടില്ലാത്ത അരി, മൈദ, പഞ്ചസാര, അമിതമായ ഉപ്പ്, പുളി, എരിവ്, കയ്പ്പ്, ചായ, കാപ്പി, 
അമിതമായി ചൂടുള്ളതും, തണുപ്പുള്ളതുമായ ഭക്ഷണം, വെള്ളം, എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. 

• കൃത്രിമ നിറങ്ങളും, രുചികളും ചേർത്ത കെമിക്കൽ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

• ഒരേ രീതിയിലുള്ള ഭക്ഷണങ്ങൾക്ക് പകരം വ്യത്യസ്ഥ ഭക്ഷണങ്ങൾ കഴിക്കുക. 

• മത്സ്യം, മാംസം, മുട്ട, ധാന്യങ്ങൾ, കിഴങ്ങുകൾ, പഴങ്ങൾ, പച്ചക്കറികൾ, അണ്ടി വർഗങ്ങൾ, പയറു വർഗങ്ങൾ, ഇലക്കറികൾ,  കടല എല്ലാം മിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

• അമിതമായി ഭക്ഷണം കഴിക്കുന്നതാണ് അധിക രോഗത്തിന്റെയും കാരണം.

• ഭക്ഷണം കഴിക്കുമ്പോൾ ഇരുന്ന് ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ച് സാവധാനം ആസ്വദിച്ച് ചുണ്ടുകൾ പൂട്ടി ചവച്ചരച്ചു  കഴിക്കുക.

• രാത്രി ഭക്ഷണം 7 മണിക്ക് മുമ്പാകാൻ പ്രത്യേകം ശ്രദ്ധിക്കുക.

• ഇട ഭക്ഷണങ്ങൾ ഒഴിവാക്കി വിശപ്പ് അനുസരിച്ച് മൂന്നു നേരം മാത്രം ഭക്ഷണം കഴിക്കുക.

*നോമ്പിൻെ ഭക്ഷണ രീതി*
▪️അത്താഴത്തിന് പഴങ്ങളും പച്ചക്കറി കളും മാത്രമാക്കുക. 
അര മണിക്കൂർ കഴിഞ്ഞ് ശുദ്ധമായ പച്ച വെള്ളം ദാഹം തീരുവോളം കുടിക്കുക.
ഒരു ഗ്ളാസ് തേൻ വെള്ളവും കുടിക്കാവുന്നതാണ്. 
പകൽ സമയങ്ങളിൽ വിശ്രമിക്കുക. 
ഇഫ്താർ ഈത്തപ്പഴവും പച്ച വെള്ളവും മാത്രം.
ശേഷം പഴങ്ങളും പച്ചക്കറികളും പിന്നീട് അരിപ്പത്തിരി മറ്റു അരിയാഹാരങ്ങളോ ഗോതമ്പോ കഴിക്കാം. 
ഇറച്ചിയും മുട്ടയും മത്സൃവം ഇവയിൽ ഒന്നു കഴിക്കാം.
ചായയും കാപ്പിയും പൊരിക്കടികളും ഒഴിവാക്കുക.
പിന്നീട് തറാവീഹിന് ശേഷം ഒന്നും കഴിക്കരുത്. 
വേഗം കിടക്കുക. 


👉 *വെള്ളം:* 
• ശുദ്ധമായ  വെള്ളം ദാഹത്തിനനുസരിച്ച് ഇരുന്നു കൊണ്ട് മാത്രം കുടിക്കുക. 

• തീരെ വെള്ളം കുടിക്കാതിരിക്കുന്നതും അമിതമായി വെള്ളം കുടിക്കുന്നതും ശരീരത്തിന് ദോഷകരമാണ്.

• ദാഹിക്കുമ്പോൾ ദാഹം തീരുന്നത് വരെ  അൽപ്പാൽപമായി വെള്ളത്തിൽ ശ്രദ്ധിച്ച് ഇരുന്നു കൊണ്ട് മാത്രം വെള്ളം  കുടിക്കുക. 

• ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കുന്നത് നല്ലതല്ല.

(തറാവീഹിന് ശേഷം ശുദ്ധമായ പച്ച വെള്ളം മാത്രം കുടിക്കുക 
വെള്ളത്തിന് പകരം ജ്യൂസ് മതിയാകില്ല)

👉 *വിശ്രമം:*
• ക്ഷീണം വരുമ്പോൾ നിർബന്ധമായും വിശ്രമിക്കുക.
• ഏതു ജോലിയാണെങ്കിലും ജോലിക്കിടയിൽ  ക്ഷീണം വരുമ്പോൾ വിശ്രമിച്ച് കൊണ്ട് ജോലി പൂർത്തിയാക്കുക.
• വിശ്രമിച്ച് ക്ഷീണം മാറ്റുന്നതിന് പകരം എന്തെങ്കിലും കഴിച്ച് (കഞ്ഞി, ജ്യൂസ്, എനർജി ഡ്രിങ്കുകൾ ) ക്ഷീണം മാറ്റുന്നത് ഗുണകരമല്ല.
• പനിക്കുമ്പോഴും മറ്റു രോഗങ്ങൾ ഉള്ളപ്പോഴും  സ്ത്രീകൾ മാസമുറ സമയത്തും കൃത്യമായി വിശ്രമിക്കുക.

(നോമ്പിന്റെ ഉദ്ദേശം തന്നെ കൃത്യമായ വിശ്രമമാണ്. 
ആനതരികാവയവങ്ങൾക്കും ബാഹൃഅവയവങ്ങൾക്കും  വിശമം വേണം)

👉 *ഉറക്കം:*
• രാത്രി ഉറക്കത്തിന് വേണ്ടിയുള്ളതാണ്. 
• രാത്രി 9 ന് കിടന്ന് പത്ത് മണിയോടെ ഉറങ്ങി പുലർച്ചേ 4 നും 5 നും ഇടയിൽ ഉണരുന്നതാണ് നല്ലത്.
• രാത്രിക്ക് പകരം പകലുറക്കം നന്നല്ല, 
• പുലർച്ചേ 5 മണിക്ക് ശേഷവും പകൽ മറ്റു സമയങ്ങളിലും
ഉറക്കം വന്നാലല്ലാതെ വെറുതെ ഉറങ്ങരുത്.
• പ്രതിരോധ ശക്തി നില നിർത്തുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. 
• നമ്മുടെ ശരീരത്തിന്റെ റിപ്പയറിംഗ് വർക്കുകൾ കാര്യമായി നടക്കുന്നത് ഉറക്കത്തിലാണ്.

നോമ്പിനായാലും അത്താഴം കഴിഞ്ഞു ഉടനെ ഉറങ്ങരുത്. പകൽ ഉച്ച ക്ക് മുമ്പ് ക്ഷീണമുണ്ടെകിൽ  അൽപം ഉറങ്ങാം.

• കഴിവതും ഭക്ഷണം ആയി ഉപയോഗിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ മാത്രം ശരീരത്തിനകത്തും പുറത്തും ഉപയോഗിക്കുക.
 • പേസ്റ്റ്, ബോഡി സ്പ്രേ, ലിപ്സ്റ്റിക്ക്,. പൗഡറുകൾ, കെമിക്കലുകൾ ചേർന്ന സോപ്പുകൾ,  എണ്ണകൾ, പാക്കറ്റ് പാൽ, എന്നിവ  ഒഴിവാക്കുക.

• കുളി ശുദ്ധമായ പച്ച വെള്ളത്തിൽ കഴിവതും രാവിലെ 7 ന് മുൻപാക്കുക. 

• സ്ത്രീകൾ മാസമുറ സമയത്ത് പൂർണ്ണമായും വിശ്രമിക്കുക. 
ആ സമയത്ത് കുളിക്കാതിരിക്കുക.

👉 *വ്യായാമം :* 
• അമിതമായി അദ്ധ്വാനിക്കുന്നതും തീരെ ഇളകാതിരിക്കുന്നതും ശരീരത്തിനും മനസ്സിനും ദോഷം ചെയ്യും. 
• മിതമായ വ്യായാമം അത്യാവശ്യമാണ്, 
• തൈച്ചീ, യോഗ, നടത്തം, ഓട്ടം, നീന്തൽ, മരംകയറ്റം, മലകയറ്റം ഇവയിൽ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുക്കാവുന്നതാണ് .
• നല്ല കളികളിൽ ഏർപ്പെടുന്നത് മനസ്സിനും ശരീരത്തിനും സന്തോഷം നൽകും.

 👉 *മാനസിക നില* *സന്തുലിതമാക്കുക* : 

• ഭയം ഒഴിവാക്കുക. 
• ഭയപ്പെടേണ്ട രോഗമല്ല കൊറോണ.
• കൃത്യമായ പരിചരണത്തിലൂടെ മരുന്ന് പോലും ഇല്ലാതെ സുഖപ്പെടുന്ന നിസ്സാര രോഗമാണ് കേരളത്തിൽ
ഈ രോഗം .
• അമിതമായ ഭയം നിങ്ങളുടെ പ്രതിരോധ ശേഷിയെ തകർക്കും .
• വീട്ടിലിരിക്കുന്നവർ മനസ്സിന് സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. 
• അടുക്കള ക്യഷി , പുസ്തക വായന, ആരോഗ്യ പരമായ  പാചക പരിശീലനം, ഫോണിലൂടെ സുഹൃത്തുക്കളും കുടുബക്കാരുമായുള്ള സൗഹൃദ സംഭാഷണം എന്നിവയിൽ ഏർപ്പെടുക.

 *സർക്കാർ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും* *പാലിക്കുന്നതോടപ്പം* *അക്യുപങ്ചർ പറയുന്ന ആർക്കും പരിശീലിക്കാൻ* *കഴിയുന്ന ഈ ജീവിതരീതി  പിന്തുടർന്ന് രോഗ പ്രതിരോധ* *ശേഷി നിലനിർത്താൻ എല്ലാവരും* *ശ്രദ്ധിക്കുക* 

 ശ്വാസതടസ്സം, ചുമ 
എന്നിവക്ക് - Lu 8
Cogh fever and body pain - li 11, lu 9 
Fever and fear - li 2, lu 5
Fever only - Si 5
Dry cogh - lu 10

എന്നീ Acupuncture പോയ്ന്റ്സ് ഉപയോഗിക്കാം.
കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത Acupunctrist കളെ സമീപിക്കുക. 

Acu.Pr. Mohammed Rafeek. K
(DAT, Md Acu, Government certified senior naturopath and yoga therapist, 
Director
Indian Acupuncture Academy Venniyoor 
indianacupunctureacademyvnr@gmail.com
PH:   70 12 77 54 49

No comments: