┏══✿ഹദീസ് പാഠം 1780✿══┓
■══✿ <﷽> ✿══■
1441- ദുൽ ഖഅദ് - 13
23 - 6 -2021 ബുധൻ
عَنِ الْأَسْوَدِ بْنِ يَزِيدَ قَالَ : أُقِيمَتِ الصَّلَاةُ فِي الْمَسْجِدِ، فَجِئْنَا نَمْشِي مَعَ عَبْدِ اللَّهِ بْنِ مَسْعُودٍ ، فَلَمَّا رَكَعَ النَّاسُ رَكَعَ عَبْدُ اللَّهِ، وَرَكَعْنَا مَعَهُ وَنَحْنُ نَمْشِي، فَمَرَّ رَجُلٌ بَيْنَ يَدَيْهِ، فَقَالَ : السَّلَامُ عَلَيْكَ يَا أَبَا عَبْدِ الرَّحْمَنِ. فَقَالَ عَبْدُ اللَّهِ وَهُوَ رَاكِعٌ : صَدَقَ اللَّهُ وَرَسُولُهُ. فَلَمَّا انْصَرَفَ سَأَلَهُ بَعْضُ الْقَوْمِ : لِمَ قُلْتَ حِينَ سَلَّمَ عَلَيْكَ الرَّجُلُ : صَدَقَ اللَّهُ وَرَسُولُهُ ؟ قَالَ : إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِنَّ مِنْ أَشْرَاطِ السَّاعَةِ إِذَا كَانَتِ التَّحِيَّةُ عَلَى الْمَعْرِفَةِ (رواه أحمد)
✿══════════════✿
അസ്‌വദ് ബിൻ യസീദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: പള്ളിയിൽ നിസ്കാരത്തിനുള്ള ഇഖാമത്ത് വിളിക്കപ്പെട്ടു, ഞങ്ങൾ അബ്ദുല്ല ബിൻ മസ്ഊദ് (റ) ൻ്റെ കൂടെ നടന്നു വരികയായിരുന്നു, ജനങ്ങൾ റുകൂഅ് ചെയ്തപ്പോൾ അബ്ദുല്ല (റ) റുകൂഅ് ചെയ്തു, അദ്ദേഹത്തോടൊപ്പം ഞങ്ങളും നടന്നു കൊണ്ട് റുകൂഅ് ചെയ്തു, അന്നേരം അദ്ദേഹത്തിന്റെ മുമ്പിലൂടെ ഒരാൾ കടന്നു പോയി, അദ്ദേഹം പറഞ്ഞു: "അസ്സലാമു അലൈക്കും യാ അബാ അബ്ദിറഹ്മാൻ" അന്നേരം റുകൂഇലായിരിക്കെ തന്നെ അബ്ദുല്ല (റ) പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലും സത്യം പറഞ്ഞിരിക്കുന്നു, നിസ്കാരത്തിൽ നിന്ന് വിരമിച്ച ശേഷം ചിലർ അദ്ദേഹത്തോട് ചോദിച്ചു: ഒരാൾ അങ്ങയോട് സലാം പറഞ്ഞപ്പോൾ "സ്വദഖല്ലാഹു വ റസൂലുഹൂ" എന്ന് എന്തിനാണ് പറഞ്ഞത്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: സലാം പറയൽ ഒരു വ്യക്തിയുടെ പേരെടുത്തു കൊണ്ടാണെങ്കിൽ അത് അന്ത്യനാളിൻ്റെ അടയാളങ്ങളിൽ പെട്ടതാണ്(അഹ്മദ്)