Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 7, 2021

ഹദീസ് പാഠം 1794

┏══✿ഹദീസ് പാഠം 1794✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഹിജ്ജ - 28
          7 - 8 -2021 ശനി

وَعَنْ طَلْحَةَ بْنِ عُبَيْدِ اللهِ رَضِيَ اللهُ عَنْهُ أَنَّ أَعْرَابِيًّا جَاءَ إِلَى رَسُولِ اللهِ ﷺ ثَائِرَ الرَّأْسِ ، فَقَالَ : يَا رَسُولَ اللهِ ، أَخْبِرْنِي مَاذَا فَرَضَ اللهُ عَلَيَّ مِنَ الصَّلَاةِ. فَقَالَ : الصَّلَوَاتِ الْخَمْسَ ، إِلَّا أَنْ تَطَّوَّعَ شَيْئًا فَقَالَ : أَخْبِرْنِي مَا فَرَضَ اللهُ عَلَيَّ مِنَ الصِّيَامِ فَقَالَ : شَهْرَ رَمَضَانَ ، إِلَّا أَنْ تَطَّوَّعَ شَيْئًا فَقَالَ : أَخْبِرْنِي بِمَا فَرَضَ اللهُ عَلَيَّ مِنَ الزَّكَاةِ فَقَالَ : فَأَخْبَرَهُ رَسُولُ اللهِ ﷺ شَرَائِعَ الْإِسْلَامِ ، قَالَ : وَالَّذِي أَكْرَمَكَ لَا أَتَطَوَّعُ شَيْئًا ، وَلَا أَنْقُصُ مِمَّا فَرَضَ اللهُ عَلَيَّ شَيْئًا. فَقَالَ رَسُولُ اللهِ ﷺ : أَفْلَحَ إِنْ صَدَقَ ، أَوْ دَخَلَ الْجَنَّةَ إِنْ صَدَقَ(رواه البخاري)

✿══════════════✿
ത്വൽഹതു ബിൻ ഉബൈദില്ല (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഒരു അഅ്റാബി മുടി വാരാത്ത നിലയിൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എൻ്റെ മേൽ അല്ലാഹു നിർബന്ധമാക്കിയ നിസ്കാരങ്ങൾ അങ്ങ് പറഞ്ഞു തന്നാലും. തിരു നബി ﷺ പറഞ്ഞു: അഞ്ചു നേരത്തെ നിസ്കാരങ്ങൾ, നിങ്ങൾ സുന്നത്തായി ചെയ്താലല്ലാതെ അദ്ദേഹം പറഞ്ഞു: അല്ലാഹു എൻ്റെ മേൽ നിർബന്ധമാക്കിയ നോമ്പ് അങ്ങ് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു: റമളാൻ നോമ്പ് , നിങ്ങൾ സുന്നതായി ചെയ്താലല്ലാതെ അദ്ദേഹം തുടർന്നു: എൻ്റെ മേൽ അല്ലാഹു നിർബന്ധമാക്കിയ സകാത്ത് അങ്ങ് പറഞ്ഞു തന്നാലും. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ അദ്ദേഹത്തോട് ഇസ്ലാമിക ശരീഅത്ത് പറഞ്ഞു കൊടുത്തു. അദ്ദേഹം പറഞ്ഞു: അങ്ങയ്ക്ക് സ്ഥാനം നൽകിയ അല്ലാഹു തന്നെയാണ് സത്യം ഞാൻ ഒന്നും തന്നെ അധികരിപ്പിക്കുകയില്ല, അല്ലാഹു എൻ്റെ മേൽ നിർബന്ധമാക്കിയ ഒന്നും ചുരുക്കുകയും ഇല്ല. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അദ്ദേഹം പറഞ്ഞത് സത്യമെങ്കിൽ അദ്ദേഹം വിജയിച്ചു/അദ്ദേഹം സത്യമാണ് പറഞ്ഞതെങ്കിൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിക്കും(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: