┏══✿ഹദീസ് പാഠം 1793✿══┓
■══✿ <﷽> ✿══■
1442- ദുൽ ഹിജ്ജ - 27
6 - 8 -2021 വെള്ളി
وَعَنْ خَالِدِ بْنِ أَسْلَمَ رَضِيَ اللهُ عَنْهُمَا قَالَ : خَرَجْنَا مَعَ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا فَقَالَ أَعْرَابِيٌّ : أَخْبِرْنِي قَوْلَ اللهِ : { وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللهِ } قَالَ ابْنُ عُمَرَ رَضِيَ اللهُ عَنْهُمَا : مَنْ كَنَزَهَا فَلَمْ يُؤَدِّ زَكَاتَهَا فَوَيْلٌ لَهُ ، إِنَّمَا كَانَ هَذَا قَبْلَ أَنْ تُنْزَلَ الزَّكَاةُ ، فَلَمَّا أُنْزِلَتْ جَعَلَهَا اللهُ طُهْرًا لِلْأَمْوَالِ (رواه البخاري)
✿══════════════✿
ഖാലിദ് ബിൻ അസ്‌ലം (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ അബ്ദുല്ല ബിൻ ഉമർ (റ) ൻ്റെ കൂടെ പുറപ്പെട്ടു അന്നേരം ഒരു അഅ്റാബി പറഞ്ഞു: അല്ലാഹുവിന്റെ വാക്കിനെ (സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക) സംബന്ധിച്ച് എനിക്ക് പറഞ്ഞു തരൂ. ഇബ്നു ഉമർ (റ) പറഞ്ഞു: ആരെങ്കിലും അതിനെ (സ്വർണവും വെള്ളിയും) സൂക്ഷിച്ചു വെക്കുകയും അതിന്റെ സകാത്ത് വീട്ടാതിരിക്കുകയും ചെയ്താൽ അവനാണ് സർവ്വ നാശവും, നിശ്ചയം ഇത് സകാത്തിനെ സംബന്ധിച്ചുള്ള നിയമം അവതരിക്കുന്നതിന് മുമ്പുള്ളതാണ്, സകാത്ത് നിയമം അവതരിച്ചപ്പോൾ അല്ലാഹു ആ സകാത്തിനെ സമ്പത്തിൻ്റെ ശുദ്ധീകരണമാക്കി മാറ്റി (ബുഖാരി)
