┏══✿ഹദീസ് പാഠം 1805✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 9
18 - 8 -2021 ബുധൻ
وَعَنِ الْحَكَمِ بْنِ الْأَعْرَجِ رَضِيَ اللهُ عَنْهُمَا قَالَ : انْتَهَيْتُ إِلَى ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا - وَهُوَ مُتَوَسِّدٌ رِدَاءَهُ فِي زَمْزَمَ - فَقُلْتُ لَهُ : أَخْبِرْنِي عَنْ صَوْمِ عَاشُورَاءَ ، فَقَالَ : إِذَا رَأَيْتَ هِلَالَ الْمُحَرَّمِ ، فَاعْدُدْ ، وَأَصْبِحْ يَوْمَ التَّاسِعِ صَائِمًا قُلْتُ : هَكَذَا كَانَ رَسُولُ اللهِ ﷺ يَصُومُهُ ؟ قَالَ : نَعَمْ (رواه مسلم)
✿══════════════✿
ഹകം ബിനിൽ അറജ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മേൽ തട്ടം തലയിണയാക്കി സംസം (കിണറിൽ) ഇരിക്കുന്ന ഇബ്നു അബ്ബാസ് (റ) ൻ്റെ അടുത്ത് ഞാൻ ചെന്നെത്തി. ഞാൻ പറഞ്ഞു: ആശൂറാഅ് നോമ്പിനെ പറ്റി എന്നോട് പറഞ്ഞു തരൂ. അവിടുന്ന് പറഞ്ഞു: നിങ്ങൾ മുഹർറം മാസപ്പിറവി കണ്ടാൽ ഒരുങ്ങി തയ്യാറാകുക ഒമ്പതാം ദിവസം നിങ്ങൾ നോമ്പു നോൽക്കുക ഞാൻ ചോദിച്ചു: അങ്ങനെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ നോമ്പെടുക്കാറുണ്ടായിരുന്നോ? അദ്ദേഹം പറഞ്ഞു: അതെ (മുസ്ലിം)