┏══✿ഹദീസ് പാഠം 1820✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 24
2 - 9 -2021 വ്യാഴം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : يَكُونُ كَنْزُ أَحَدِكُمْ يَوْمَ الْقِيَامَةِ شُجَاعًا أَقْرَعَ ، يَفِرُّ مِنْهُ صَاحِبُهُ ، فَيَطْلُبُهُ وَيَقُولُ : أَنَا كَنْزُكَ قَالَ : وَاللهِ لَنْ يَزَالَ يَطْلُبُهُ حَتَّى يَبْسُطَ يَدَهُ فَيُلْقِمَهَا فَاهُ(رواه البخاري)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ഓരോരുത്തരും സൂക്ഷിപ്പ് മുതലായി വെച്ചത് അന്ത്യനാളിൽ ഒരു ആൺ പാമ്പായി രൂപാന്തരപ്പെടും, അതിന്റെ ഉടമ അതിൽ നിന്ന് ഓടിയകലാൻ ശ്രമിക്കും എന്നാൽ അത് അവനെ പിന്തുടർന്നു കൊണ്ട് പറയും: ഞാൻ നിന്റെ സൂക്ഷിപ്പ് മുതലാണ് അവിടുന്ന് പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം അത് അവനെ പിന്തുടർന്നു കൊണ്ടെയിരിക്കും അവസാനം അവൻ കൈമലർത്തും അന്നേരം അത് അവനെ വിഴുങ്ങും(ബുഖാരി)