Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 30, 2022

ഗള്‍ഫുകാരുടെ ഫിത്വർ സകാത്?

ഗള്‍ഫു സൃഹുത്തുക്കള്‍ തങ്ങളുടെ സകാത് അവിടെ തന്നെയാണ് നല്‍കേത്. അവിടെ നല്‍കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടായാല്‍ തൊട്ടടുത്ത നാട്ടില്‍ കൊടുക്കണം. ദൂരത്തുള്ള നാട്ടില്‍ കൊടുക്കരുത്. ഗള്‍ഫുകാര്‍ തങ്ങളുടെ സകാത് നല്‍കാന്‍ വീട്ടുക്കാരെ ഏല്‍പിക്കുന്ന പ്രവണത പ്രബലാഭിപ്രായപ്രകാരം ശരിയല്ല. മറു നാട്ടിലേക്ക് നീക്കം ചെയ്യാം എന്ന പ്രബലമല്ലാത്ത അഭിപ്രായപ്രകാരം നാട്ടില്‍ കൊടുക്കാം. പക്ഷെ ആ അഭിപ്രായം പിന്‍പറ്റി കര്‍മ്മം ചെയ്തതാണെന്ന് പ്രത്യേകം കരുതണം. അപ്രകാരം നാട്ടിലുള്ള ഭാര്യ സന്താനങ്ങളുടെ സകാത് നല്‍കാന്‍ ബാധ്യതയുള്ളത് ഗള്‍ഫുകാരനായ ഭര്‍ത്താവിനാണ്. നാട്ടുകാരനായ കുടുംബ നാഥന്‍റെ മേല്‍നോട്ടത്തില്‍ അവര്‍ വീട്ടില്‍ കഴിയുന്നു എന്നത്കൊണ്ട് സകാത് അയാള്‍ നല്‍കിയാല്‍ മതിയാവില്ല. മറിച്ച് ഗള്‍ഫുകാരന്‍ കുടുംബനാഥനേയോ മറ്റോ പ്രത്യേകം ഏല്‍പിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ അങ്ങോട്ട് വിളിച്ച് സമ്മതമാക്കണം. എല്ലാം കുടുംബനാഥനെ ഏല്‍പിച്ചു എന്നത്കൊണ്ട് മതിയാവില്ല. സകാത് പ്രത്യേകം തന്നെ ഏല്‍പിക്കണം. *വിദേശത്ത് ശവ്വാല്‍ മാസപിറവി കാണുകയും അവിടെ*
*സകാത് നല്‍കുകയും* *ചെയ്ത ശേഷം സ്വദേശത്തെ മാസപിറവിക്ക് മുമ്പ് നാട്ടിലെത്തുകയും മാസപിറവിക്ക്* *സാക്ഷിയാകുകയും ചെയ്താല്‍ നാട്ടില്‍വീണ്ടും കൊടുക്കേതില്ല(ശര്‍വാനി, ഇബ്നുഖാസിം 3/385)*

  *അശ്റഫ് സഖാഫി വെണ്ണക്കൊട്*

No comments: