✍️ ഖാരിഅ് അബൂ ഉവൈസ് ഹനീഫ സഖാഫി ആനമങ്ങാട്
--------------------------------------------------------------
1995 ഉപരിപഠനത്തിന് മർകസിലേക്ക് പുറപ്പെടുന്ന കാലം സഖാഫി ആയാൽ ജോലി ഒന്നും ലഭിക്കില്ലെന്ന് പറഞ്ഞു പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ഒരു ആശങ്കയും മനസ്സിൽ വെക്കാതെ രണ്ടും കൽപ്പിച്ചു മർകസ് ശരീഅത്ത് കോളേജ് പടികൾ ചവിട്ടി കയറി ശൈഖുന സുൽത്ത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് നെല്ലിക്കുത്ത് ചെറുശോല അലനല്ലൂർ വാളക്കുളം തുടങ്ങിയ അഗ്രേസരന്മാരായ പണ്ഡിതൻമാരിൽ നിന്നും മൂന്നു വർഷത്തെ പഠനത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി പുറത്തിറങ്ങി. ഈ മൂന്ന് വർഷത്തിനുളളിൽ തന്നെ കേരളത്തിലെ ഏറ്റവും അറിയപ്പെട്ട ഖുർആൻ പാരായണ വിദഗ്തൻ ഖാരി ഹസൻ മുസ്ലിയാരിൽ നിന്ന് ഖിറാആത്തുകൾ പഠിക്കാൻ അവസരം ലഭിച്ചു .വിനീതനായ എന്നിൽ ആകൃഷ്ടനായ ഹസൻ മുസ്ലിയാർ 97ലെ ബിരുദാനന്തര പഠന സമയത്ത് തന്നെ രണ്ടാം വർഷ ബിരുദ വിദ്യാർഥികൾക്ക് ഖിറാഅത്ത് ക്ലാസ്സ് എടുക്കാൻ എന്നെ ചുമതലപ്പെടുത്തുകയും അടുത്ത വർഷം ഹിഫ്ളുൽ ഖുർആനിൽ സേവനം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതിന്റ അടിസ്ഥാനത്തിൽ 1998 ഫെബ്രുവരി മുതൽ തുടങ്ങി ഇരുപത്തി നാല് വർഷം പൂർത്തിയാക്കി ഇരുപത്തിയഞ്ചാം വർഷത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഉസ്താദുമാരുടെ അനുഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായി ഹിഫ്ള് ഫൈനൽ പരീക്ഷകളിൽ എന്റെ വിദ്യാർഥികൾക്ക് 17 റാങ്കുകൾ നേടിക്കൊടുക്കാനും സംസ്ഥാന ദേശീയ തലത്തിൽ നടന്ന വിശുദ്ധ ഖുർആൻ മത്സരങ്ങളിൽ നിരവധി തവണ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയെടുക്കാനും ജാമിഅ മർകസിന് ലഭിച്ച 32 അന്താരാഷ്ട്ര മത്സര അവസരങ്ങളിൽ പങ്കെടുത്ത് രാജ്യത്തിനും ജാമിഅ മർകസിനും വിശിഷ്യാ സുൽത്ത്വാനുൽ ഉലമ കാന്തപുരം ഉസ്താദിനും അഭിമാനമായി ഉന്നത വിജയം കൈവരിച്ച 18 പേർക്ക് പരിശീലനം നൽകാനും അല്ലാഹുവിന്റെ വലിയ തൗഫീഖ് കൊണ്ട് ഈ കാലയളവിൽ സാധിച്ചു . വിശുദ്ധ ഖുർആനിന്റെ വിശാലാർത്ഥത്തിലുളള സേവനങ്ങൾക്ക് വേണ്ടി എല്ലാവരുടേയും പ്രാർത്ഥനയും പിന്തുണയും ഇനിയും അഭ്യർത്ഥിക്കുകയാണ് നാഥൻ തുണക്കട്ടെ ആമീൻ
No comments:
Post a Comment