Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, May 5, 2022

ഹദീസ് പാഠം 108 Hadees Padam 108

     ┏══✿ഹദീസ് പാഠം 108✿══┓
        ■══✿ <﷽> ✿══■
             24 - 10 -2016 തിങ്കൾ
وَعَنْ عَائِشَة رَضِيَ اللهُ عَنْهَا ، قَالَتْ: جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا ، فَأطْعَمْتُها ثَلَاثَ تَمَرَاتٍ، فَأعْطَتْ كُلَّ وَاحِدَة مِنْهُمَا تَمْرَةً وَرَفَعتْ إِلَى فِيها تَمْرَةً لِتَأكُلَهَا ، فَاسْتَطْعَمَتْهَا ابْنَتَاهَا، فَشَقَّتِ التَّمْرَةَ الَّتي كَانَتْ تُريدُ أنْ تَأكُلَهَا بَيْنَهُما ، فَأعْجَبَنِي شَأْنُهَا ، فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللهِ ﷺ ، فَقَالَ: إنَّ الله قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ ، أَوْ أَعْتَقَهَا بِهَا مِنَ النَّارِ (رواه مسلم)
✿══════════════✿
ആയിശ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു : രണ്ട് പെൺമക്കളുമായി ഒരു പാവപ്പെട്ട സ്ത്രീ എന്റെയടുത്ത് വന്നു; ഞാൻ അവൾക്ക് മൂന്ന് കാരക്കകൾ കൊടുത്തു, അവൾ അതിനെ വീതിച്ച് ഓരൊ കാരക്കകൾ വീതം രണ്ട് മക്കൾക്ക് കൊടുത്തു അതിലൊന്ന് സ്വയം ഭക്ഷിക്കുന്നതിനു വേണ്ടി തന്റെ വായയിലേക്ക് ഉയർത്തിയപ്പോൾ രണ്ട് മക്കളും ആ കാരക്കയും ആവശ്യപ്പെട്ടു; അപ്പോൾ ആ സ്ത്രീ താൻ ഭക്ഷിക്കാൻ കരുതി വെച്ച് കാരക്കയെ രണ്ട് കഷ്ണങ്ങളാക്കി ഇരുവർക്കും വീതിച്ച് കൊടുത്തു; അവൾ ചെയ്ത ഈ പ്രവർത്തി എന്നെ ആശ്ചര്യപ്പെടുത്തി അവൾ ചെയ്ത കാര്യം ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് വിവരിച്ച് കൊടുത്തപ്പോൾ  തിരു നബി ﷺ പറഞ്ഞു: ഇതു കാരണം അല്ലാഹു അവൾക്ക് സ്വർഗ്ഗം നിർബന്ധമാക്കി/ഇതു കാരണം അവളെ അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിച്ചു(മുസ്ലിം) 
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: