അറബി പത്രങ്ങൾ ലഭ്യമല്ലാത്ത ദർസ് ജീവിത കാലത്ത് 'അൽ റാഇദ്' എന്ന ഉത്തരേന്ത്യൻ വാരിക പോസ്റ്റലിൽ വരുത്തി, രാവേറെ നേരം മെഴുകുതിരി വെട്ടത്തിൽ എവിടെന്നെങ്ങാണ്ടും തേടിപ്പിടിച്ച ഒരു 'അറബി to ഇംഗ്ലീഷ്' ഡിക്ഷണറിയുടെ മുന്നിൽ കുനിഞ്ഞിരുന്ന് മോഡേൺ അറബിയിലും ഇംഗ്ലീഷിലും ഒരുപോലെ പ്രവീണ്യം നേടിയ, ഭാഷകൾക്കപ്പുറം എല്ലാ കിതാബുകളും തിരിയുന്ന, സൗമ്യനായ, മിതാഭാഷിയായ, നിറ നർമ്മമായ 'കല്ലാമൂല മുഹമ്മദ് സഖാഫി', അബുൽ കലാം ഫൈസിയുടെയും മൂന്നിയൂർ ഹംസ ഉസ്താദിന്റെയും പ്രിയ ശിഷ്യനാണ്. 1994-95 ൽ, മർകസ് ശരീഅഃ യിൽ അദ്ദേഹം മുത്തവ്വൽ സാനിയിലും ഈയുള്ളവൻ നാലാം ക്‌ളാസിലും പഠിക്കുമ്പോൾ, ഒത്തിരി ദിവസം രണ്ടാം ദർസിൽ ഞാൻ അറബി പത്രം വായിപ്പിച്ചിട്ടുണ്ട്. "എനിക്ക് കിട്ടുന്ന കാശ് മുഴുവനും അൽ റാഇദിനും മെഴുകുതിരിക്കുമാണ് കൂടുതലും ചിലവിട്ടതെന്ന്" അദ്ദേഹം പറയാറുണ്ടായിരുന്നു. മലയാളം ഡിക്ഷണറി നോക്കരുത്, അറബി to ഇംഗ്ളീഷ് നോക്കണം. എന്നും ഉപദേശിച്ചിരുന്നത് ഓർക്കുന്നു... കാലം പോയി ഞങ്ങൾ പല വഴക്കായി.... കഴിഞ്ഞ വർഷമാണ്, ആംഗ്ലോ സഖാഫി എന്നപേരിൽ അറിയപ്പെടുന്നത് കല്ലാമൂല ആണെന്നറിഞ്ഞത്....
ഇപ്പോൾ അദ്ദേഹം എന്നെന്നേക്കുമായി നമ്മോട് വിടപറഞ്ഞു....
(രണ്ടാഴ്ച മുമ്പും പിഎം ൽ സംസാരിച്ചിരുന്നു.)
അല്ലാഹുവേ മഗ്ഫിറത്തും മർഹമത്തും നൽകണേ ആമീൻ
✍️അബ്ദുറഹീം സഖാഫി നടുവട്ടം
No comments:
Post a Comment