Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 20, 2022

HomeBiographyഎ.പി.മുഹമ്മദ് മുസ്ലിയാർ കാന്തപുരം | Ap Muhammed musliyar Kandapuram

November 19, 2022

പുഞ്ചിരി എന്ന സുന്നത്തിനെ അത്രമേൽ ഹയാത്താക്കിയ പ്രിയ ഉസ്താദ്.

പുഞ്ചിരിച്ചു കൊണ്ടല്ലാതെ കണ്ടിട്ടില്ല. പുഞ്ചിരിച്ചു കൊണ്ടല്ലാതെ സംസാരിക്കാറുമില്ല...!

പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ തുടങ്ങിയ രംഗങ്ങളിൽ സുന്നി സമൂഹത്തിന് ഏറെ പ്രിങ്കരനായിരുന്നു അദ്ദേഹം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രഥമവും പ്രധാനിയുമായ ശിഷ്യനും അദ്ദേഹത്തിന്റെ അധ്യാപന മേഖലകളിലെ സന്തത സഹചാരിയുമായിരുന്നു. കോഴിക്കോട് ജില്ലയിലെ കരുവ൯പൊയില്‍ ആണ് സ്വദേശം
1950 ലാണ് കരുവൻപൊയിൻ ചേക്കുട്ടി ഹാജിയുടെയും ആയിശ ഹജ്ജുമ്മയുടെയും മൂത്ത മകനായി വിനയവും ലാളിത്യവും കൈമുതലാക്കിയ കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ എന്ന പണ്ഡിത പ്രതിഭ പിറന്നത്. രണ്ടാം വയസ്സിൽ തന്നെ പ്രിയപ്പെട്ട പിതാവ് ഈ ലോകത്തോട് വിട പറഞ്ഞു. ശേഷം പിതാമഹനാണ് അദ്ദേഹത്തെ വളർത്തിയത്. അക്കാലത്ത് നാട്ടിലെ സ്ത്രീ പുരുഷന്മാർക്ക് ഖുർആൻ പഠിപ്പിച്ച് കൊടുത്ത് സമൂഹത്തിന്റെ ഗുരുവായി മാറിയ ആളായിരുന്നു ഉപ്പാപ്പ. ക്ലാസുകൾ വീട്ടിൽ വെച്ചായിരുന്നതിനാൽ ചെറുപ്രായത്തിൽ തന്നെ മുഹമ്മദ് മുസ്ലിയാർ ആ ക്ലാസുകളിൽ ചെന്നിരിക്കാറുണ്ടായിരുന്നു. വിശുദ്ധ ഗ്രന്ഥവും വിജ്ഞാനവും വളരെ നേരത്തെ കേട്ടുണർന്ന മനസ്സായിരിക്കാം ഈ മഹാനായ പ്രതിഭയുടെ മുന്നേറ്റം എളുപ്പമാക്കിയത്.

പിതാവിന്റെ സ്നേഹപൂർവ്വമുള്ള ശിക്ഷണവും ആ ജീവിതത്തെ രൂപകൽപ്പന ചെയ്യുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ദിവസവും ഓരോ ജുസ്അ് വീതം ഖുർആൻ ഓതി തീർക്കാനും ഇശാഅ് മഗ്രിബിനിടയിൽ ഉപ്പയുടെ പേരിൽ യാസീൻ ഓതി ദുആ ചെയ്യാനും അദ്ദേഹത്തെ പരിശീലിപ്പിച്ചു. കുട്ടിയുടെ നിസ്കാര കാര്യത്തിലും വല്യുപ്പ വളരെ ശ്രദ്ധാലുവായിരുന്നു. അഞ്ചാം വയസ്സിൽ കരുവൻപൊയിൽ സിറാത്യുൽ മുസ്തഖീം മദ്രസ്സ യിൽ ചേർന്നു. കരുവൻപൊയിൽ കാസിം മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ കൊടിയത്തൂർ, സി.എച്ച്. അഹ്മദ് കുട്ടി മുസ്ലിയാർ ഊർക്കടവ് എന്നിവരായിരുന്നു മദ്രസ്സയിലെ അധ്യാപകർ.

അഞ്ചാം തരം വരെയാണ് സ്കൂളിൽ പോയത്. അക്കാലത്ത് തന്നെ ഇംഗ്ലീഷ് ഭാഷയും പഠിച്ചിരുന്നു. വല്ല്യുപ്പ തന്നെയാണ് ദർസിലയക്കാനും മുൻകയ്യെടുത്തത്. നാടിന്നടുത്ത പ്രദേശമായ തലപ്പെരുമണ്ണയിലാണ് ആദ്യം ഓതാൻ പറഞ്ഞയച്ചത്. പുല്ലാര അഹ്മദ് കുട്ടി മുസ്ലിയാരായിരുന്നു ഉസ്താദ്. രണ്ടു വർഷമായിരുന്നു അവിടെ ഓതിയത്. പത്ത് കിത്താബും മീസാനും സൻജാനുമെല്ലാം ഓതിയത് ആ കാലത്താണ്. തുടർന്ന് രണ്ട് വർഷം നാട്ടിൽ, കരുവൻപൊയിലിൽ തന്നെ ഓതി. ഒരു വർഷം കൊടിയത്തൂർ അബ്ദുൽ അസീസ് ഖാളിയുടെ മരുമകൻ അബൂബക്കർ മുസ്ലിയാരും ഒരു വർഷം അണ്ടോണ അബ്ദുല്ല മുസ്ലി യാരുടെ ഉസ്താദ് എടവണ്ണപ്പാറക്കടുത്ത് ചാലിപ്പാലം സ്വദേശി അബ്ദുല്ല മുസ്ലിയാരുമായിരുന്നു ഉസ്താദുമാർ.

ഓതി പഠിക്കാൻ താൽപര്യമുള്ള ഒരു മുതഅല്ലിമിന് തുടരാൻ പറ്റാത്ത ഒരുപാട് സാഹചര്യങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പിതാവില്ലാത്ത ഒരു കുടുംബത്തിലെ മൂത്ത കുട്ടിക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന കുടുംബ കാര്യങ്ങളായിരുന്നു ഒന്നാമത്. പിന്നെ ദർസിലെ വിദ്യാർത്ഥികൾക്ക് കഞ്ഞിവെക്കുക എന്ന പണിയും, നാട്ടുകാരനെന്ന നിലക്ക് വന്ന് ചേർന്നു. അതിനു പുറമെ ഉസ്താദിന് ഭക്ഷണം എത്തിക്കേണ്ട ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വന്നു. സത്യത്തിൽ ദാരിദ്ര്യത്തിന്റെ വിഹ്വലതകളിൽ നിന്ന് രക്ഷപ്പെടുത്താനാണ് ഈ ജോലികളെല്ലാം അദ്ദേഹത്തിന് നൽകാൻ കമ്മിറ്റിക്കാർ തയ്യാറായത്. ഉസ്താദിനും മുതഅല്ലിമീങ്ങൾക്കുമുള്ള സേവനമായതിനാലും വിശപ്പറിയാതെ രക്ഷപ്പെട്ടു പോകുമെന്നതിനാലും അത് നിർവ്വഹിക്കാൻ താൽപര്യമുണ്ടായിരുന്നു. പക്ഷേ, അൽഫിയ്യയും ഫത്ഹുൽ മുഈനും ഓതിക്കൊണ്ടിരിക്കുന്ന സമയത്ത് സംതൃപ്തനാവുന്നത് വരെ കിതാബുമായി കൂടാൻ കഴിയാത്ത അവസ്ഥ വന്നു. അങ്ങനെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കരുവംപൊയിൽ നിന്നു മങ്ങാട് എത്തുന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരായിരുന്നു മങ്ങാട് മുദരിസ്, ഉസ്താദ് ദർസ് തുടങ്ങിയതിന്റെ മൂന്നാം കൊല്ലമായിരുന്നു അത്. 40 ലേറെ മുതഅല്ലിമുക ളുണ്ടായിരുന്നു അന്ന്. 1966 ന്റെ അവസാനത്തിലാണ് അവിടെയെത്തിച്ചേരുന്നത്. ജലാലൈനിയും ഫത്ഹുൽ മുഈൻ ബാക്കി ഭാഗങ്ങളും, പിന്നീട് വലിയ കിതാബുകളുമെല്ലാം ഉസ്താദിൽ നിന്നു തന്നെ ഓതി. ബൈളാവിയും മുല്ലാഹസനും ബുഖാരിയും അകൂട്ടത്തിലുണ്ടായിരുന്നു. എ.പി. ഉസ്താദ് മങ്ങാട് നിന്നും കോളിക്കിലേക്ക് മാറിയപ്പോഴും പിന്നീട് കാന്തപുരത്തെ ത്തിയപ്പോഴും ഈ ശിഷ്യൻ കൂടെയുണ്ടായിരുന്നു. ഏഴു വർഷക്കാലമാണ് ഉസ്താദിന്റെ അടുത്ത് ഓതിയത്. ആ കാലഘട്ടമാണ് ജീവിതം കൂടുതൽ ക്രമപ്പെടുത്തി യത്. ഊണിലും ഉറക്കത്തിലും ഇരിപ്പിലും നടപ്പിലും എല്ലാം മുതഅല്ലിമു കളിൽ വലിയ സ്വപ്നം കാണുന്ന ഉസ്താദിന്റെ കണ്ണുകളുണ്ടാവും. ഇ ശാഅത്തുസ്സുന്ന' എന്ന പേരിൽ ഉസ്താദ് തന്നെ മുൻകയ്യെടുത്ത് രൂപീകരിച്ച സാഹിത്യ സമാജ വേദിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രസംഗങ്ങൾ നേരിട്ടും മറഞ്ഞുനിന്നു കേട്ടും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമായിരുന്നു

എ.പി ഉസ്താദ് പ്രസംഗിക്കാനേറ്റ പല സ്ഥലങ്ങളിലും പകരം പോവാൻ അവസരം ലഭിച്ചതും അതുവഴി നേരിട്ടു തന്നെ പരിപാടികൾക്ക് ആളുകൾ തേടിവന്നതും അക്കാലത്താണ്. 1973 ലാണ് ബാഖിയാത്തിലേക്ക് ഉപരിപഠനത്തിന് എ.പി ഉസ്താദിന്റെ നിർദ്ദേശ പ്രകാരം പുറപ്പെടുന്നത്. 1974 ന്റെ അവാസാനത്തിൽ ബാഖിയാത്തിൽ നിന്നു ബിരുദമെടുത്ത് തിരിച്ചെത്തിയ മുഹമ്മദ് മുസ്ലിയാർക്ക്, ഇഷ്ടഗുരു കാന്തപുരത്ത് തന്നെ നിയമനം കൊടുത്തു. മൂന്നര പതിറ്റാണ്ട് കാലം കാന്തപുരത്ത് തുടർന്നു. ഇപ്പോൾ ആ മഹാപ്രതിഭ കാരന്തൂർ മർകസിൽ വിജ്ഞാനദാഹികൾക്ക് ദർസ് നടത്തുന്നു. അനേകം ശിഷ്യരുടെ പ്രിയ ഗുരുവായി 'ചെറിയേപ്പി ഉസ്താദ്' എന്ന ആ വലിയ പണ്ഡിതൻ തിളങ്ങി നിൽക്കുന്നു.

ആ വന്ദ്യരായ ഗു രുവിന്റെ ശിക്ഷണത്തിൽ മുഹമ്മദ് മുസ്ലിയാരെന്ന സമർത്ഥനായ വിദ്യാർത്ഥി വളർന്നു വന്നു. എ.പി ഉസ്താദ് പ്രസംഗിക്കാനേറ്റ പല സ്ഥലങ്ങളിലും പകരം പോവാൻ അവസരം ലഭിച്ചതും അതുവഴി നേരിട്ടു തന്നെ പരിപാടികൾക്ക് ആളുകൾ തേ ടിവന്നതും അക്കാലത്താണ്. 1973 ലാണ് ബാഖിയാത്തിലേക്ക് ഉപരിപഠ നത്തിന് എപി ഉസ്താദിന്റെ നിർദ്ദേ ശ പ്രകാരം പുറപ്പെടുന്നത്. 1974 അവാസാനത്തിൽ ബാഖിയാത്തിൽ നിന്നു. ബിരുദമെടുത്ത് തിരിച്ചെത്തിയ മുഹമ്മദ് മുസ്ലിയാർക്ക്, ഇഷ്ട ഗുരു കാന്തപുരത്ത് തന്നെ നിയമനം കൊടുത്തു. മൂന്നര പതിറ്റാണ്ട് കാലം കാന്തപുരത്ത് തുടർന്നു. ഇപ്പോൾ ആ മഹാപ്രതിഭ കാരന്തൂർ മർകസിൽ വിജ്ഞാനദാഹികൾക്ക് ദർസ് നടത്തുന്നു. അനേകം ശിഷ്യരുടെ പ്രിയ ഗുരുവായി 'ചെറിയേപ്പി ഉസ്താദ് എന്ന ആ വലിയ പണ്ഡിതൻ തിളങ്ങി നിൽക്കുന്നു. അവരിൽ ബാഖവി മാരും ഫൈസിമാരും ഉൾപ്പെടുന്നു. സി. മുഹമ്മദ് ഫൈസി ആ പട്ടികയി ലൊരാളാണ്. സഅദിമാരും സഖാഫി മാരുമടക്കം പുതിയ കാലത്തെ യുവ പണ്ഡിതരിലും മുഹമ്മദ് മുസ്ലിയാർ ക്ക് ഏറെ ശിഷ്യന്മാരുണ്ട്.

കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ കരുവൻപൊയിൽക്കാരനാണെന്ന് അറിയാത്തവർ ഏറെയുണ്ട്. കാന്തപുരവും എ.പി.യുമാവുമ്പോൾ എ.പി അബൂബക്കർ മുസ്ലിയാരുടെ അനുജനോ ബന്ധുവോ ഒക്കെയാണെന്ന് കരുതുന്നവരും കുറവല്ല. കൂ ട്ടത്തിൽ രൂപസാദൃശ്യവും കൂടിയാവു മ്പോൾ ഒന്നുകൂടി ശക്തി ലഭിക്കുന്നു.

പണ്ഡിതന്മാരെ അവർ ജോലി ചെയ്യുന്ന നാടിന്റെ പേര് ചേർത്ത് വിളിക്കു ന്ന പതിവുണ്ട്. അങ്ങനെയാണ് മുഹമ്മദ് മുസ്ലിയാർ കാന്തപുരമായത് എ. പി എന്ന രണ്ടക്ഷരങ്ങൾ സൂചിപ്പി ക്കുന്നത് പ്രസിദ്ധമായ കാന്തപുരത്തെ ആലുങ്ങൽപൊയിൽ അല്ല. കരുവൻപൊയിലിലെ ആലോൽപറമ്പാണ്.

നാലര പതിറ്റാണ്ടിലേറെ കാലമായി മുഹമ്മദ് മുസ്ലിയാർ മതപ്രഭാഷണം തുടങ്ങിയിട്ട്, പതിനായിരത്തിലേറെ സ്റ്റേജുകളിൽ വഅള് പറഞ്ഞിട്ടുള്ള ആ പണ്ഡിതന്റെ പഴയ ശൈലി യിലുള്ള മനോഹരമായ പ്രഭാഷണത്തിന് കേരളത്തിലെ ഒട്ടേറെ മഹല്ലുകൾ സാക്ഷിയായിട്ടുണ്ട്. ഖണ്ഡന പ്രസംഗ വേദികളിലും സംവാദ വേദിക ളിലുമെല്ലാം അദ്ദേഹം പ്രൗഢ സാന്നിധ്യമാണ്. ജീവിതത്തിൽ ആദ്യമായി ഖണ്ഡന പ്രസംഗം നടത്തിയത് സ്വന്തം നാടായ കരുവംപൊയിലിലായിരുന്നു. പതിനാറ് വയസ്സ് പ്രായമുള്ള കാലത്തായിരുന്നു അത്. കേരള മുസ്ലിം ചരിത്രത്തിൽ നിർണ്ണായകമായി അടയാളപ്പെടുത്തിയ കൊട്ടപ്പുറം സംവാദത്തിന്റെ വേദിയിലും മുഹമ്മദ് മുസ്ലിയാർ ഉണ്ടായിരുന്നു. അപ്രകാരം മതരംഗത്തുള്ള മസ്അലത്തർക്കങ്ങൾ കോടതിക്കു മുമ്പിലെത്തിയാൽ പണ്ഡിതന്മാർക്ക് ആശയത്തിന്റെ പ്രാമാണികത കോടതിയെ ബോധ്യപ്പെടുത്താനുള്ള അവസരം നൽകാറുണ്ട്. അത്തരം അവസരങ്ങളും പലപ്പോഴും മുഹമ്മദ് മുസ്ലിയാരെ തേടിയെത്തിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും സുന്നികൾക്കനുകൂലമായി വിധികൾ പുറപ്പെടുവി പ്പിക്കാൻ അദ്ദേഹത്തിന്റെ ഇടപെടൽ കാരണമായിട്ടുണ്ട്

സംഘടനാ രംഗത്തും അദ്ദേഹം സജീവ സാന്നിധ്യമാണ്. 1969ൽ കോഴിക്കോട് താലൂക്കിൽ എസ്.എസ്. എഫ്. രൂപീകരിച്ചപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. സുന്നി യുവജന സംഘത്തിലും സജീവമായി പ്രവവർത്തിച്ചിട്ടുണ്ട്. രണ്ടു തവണ എസ്. വൈ.എസ് ജില്ലാ പ്രസിഡണ്ടായിട്ടുണ്ട്. പാണ്ഡിത്യവും സംഘടനാ രംഗത്തെ സജീവ സാന്നിധ്യവും കാരണം നേരത്തെ തന്നെ സമസ്തയുടെ നേതൃസ്ഥാനത്തേക്ക് ഉയരാൻ അദ്ദേഹത്തിനായിട്ടുണ്ട്. ദീർഘകാലം സമസ്തയുടെ താലൂക്ക് സെക്രട്ടറിയായി രുന്നു അദ്ദേഹം പിളർപ്പിന് മുമ്പ് സമസ്തയുടെ ജില്ലാ ഘടകത്തിന്റെ ജോയിന്റ് സെക്രട്ടറിയുമായിട്ടുണ്ട്. പി ളർപ്പിന് ശേഷം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ അദ്ദേഹം ഇന്നും ആ സ്ഥാനം തുടരുന്നു. കേന്ദ്ര മുശാവറയിലും സെക്രട്ടറിയായി സ്ഥാനം അലങ്കരിക്കുന്നുണ്ട്. 

സുപധാനമായ പല മസ്അലകൾക്കും അന്തിമവിധി പറയുന്ന സമസ്തയുടെ ഫത്വാ കമ്മിറ്റിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. അബദ്ധങ്ങളുമായി മുളച്ചുവരുന്ന പ്രസ്ഥാനങ്ങളെ കുറിച്ച് പഠിക്കാൻ സമസ്ത നിയമി ക്കുന്ന സബ് കമ്മിറ്റികളിലും അദ്ദേഹ ത്തിന്റെ സാന്നിധ്യമുണ്ടാവാറുണ്ട്.

കരുവംപൊയിൽ മുഹമ്മദ് ഹാജിയുടെ മകൾ സൈനബ ഹജ്ജുമ്മയാണ് ആ ജീവിതത്തിലേക്ക് സഹധർമ്മിണി യായി കടന്നുവന്ന ഭാഗ്യവതി. മുഹ മ്മദ് മുസ്ലിയാരുടെയും സൈനബ ഹജ്ജുമ്മയുടെയും സന്തുഷ്ട ദാമ്പത്യത്തിൽ ആറു കുഞ്ഞുങ്ങളാണ് പിറന്നത്. അബ്ദുള്ള റഫീഖ്, എ.പി. അൻവർ സ്വാദിഖ് സഖാഫി, അൻസാർ, മുനീർ എന്നീ നാല് ആൺമ ക്കളും രണ്ട് പെൺകുട്ടികളുമാണവർ. ജീവിതത്തിൽ ശേഷിക്കുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും ചോദിച്ചാൽ അർഹിക്കുന്നതിലേറെ കിട്ടി എന്ന വിനയം നിറഞ്ഞ മറുപടിയാണ് മുഹമ്മദ് മുസ്ലി യാർക്കുള്ളത്.

മഹാനവർകളെകൂടെ നമ്മെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ...

No comments: