ഹബീബ്ﷺയെ അനുധാവനം ചെയ്യുക
വുളൂഇന് ശേഷമുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്കാരത്തിന്റെ ശ്രേഷ്ടത
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِبِلاَلٍ عِنْدَ صَلاَةِ الْفَجْرِ يَا بِلاَلُ حَدِّثْنِي بِأَرْجَى عَمَلٍ عَمِلْتَهُ فِي الإِسْلاَمِ، فَإِنِّي سَمِعْتُ دَفَّ نَعْلَيْكَ بَيْنَ يَدَىَّ فِي الْجَنَّةِ ” قَالَ مَا عَمِلْتُ عَمَلاً أَرْجَى عِنْدِي أَنِّي لَمْ أَتَطَهَّرْ طُهُورًا فِي سَاعَةِ لَيْلٍ أَوْ نَهَارٍ إِلاَّ صَلَّيْتُ بِذَلِكَ الطُّهُورِ مَا كُتِبَ لِي أَنْ أُصَلِّيَ قَالَ أَبُو عَبْدِ اللَّهِ دَفَّ نَعْلَيْكَ يَعْنِي تَحْرِيكَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ബിലാൽ رَضِيَ اللَّهُ عَنْهُ വിനോട് ചോദിച്ചു: ബിലാൽ, ഇസ്ലാമിൽ നീ ചെയ്തിട്ടുളള അമലുകളിൽ കൂടുതൽ പ്രതിഫലമാഗ്രഹിക്കാവുന്ന അമലേതാണ്.? നീ എന്നോട് പറയൂ. നിശ്ചയം എന്റെ മുൻവശത്തായി സ്വർഗ്ഗത്തിൽ നിന്റെ രണ്ടു ചെരിപ്പിന്റെ ശബ്ദം ഞാൻ കേട്ടു. ബിലാൽ رَضِيَ اللَّهُ عَنْهُ പറഞ്ഞു: രാത്രിയിലോ പകലോ ഏത് അവസരത്തിലും ഞാൻ വുളൂഅ് ചെയ്താൽ എനിക്ക് നിശ്ചയിക്കപ്പെട്ടത്ര ഞാൻ നമസ്കരിക്കുമായിരുന്നു. കൂടുതൽ പ്രതിഫലമാഗ്രഹിക്കാവുന്ന ഇതല്ലാതെ മറ്റൊരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല. (ബുഖാരി)
വുളൂഇന് ശേഷമുള്ള രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരം സ്വർഗ്ഗ പ്രവേശനത്തിന് കാരണമാകുന്നു.
عَنْ عُقْبَةَ بْنِ عَامِرٍ، قَالَ رَسُولَ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يَتَوَضَّأُ فَيُحْسِنُ وُضُوءَهُ ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ مُقْبِلٌ عَلَيْهِمَا بِقَلْبِهِ وَوَجْهِهِ إِلاَّ وَجَبَتْ لَهُ الْجَنَّةُ ”
ഉഖ്ബത് ബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിം കൃത്യമായി വുളൂഅ് ചെയ്തുകൊണ്ട് തന്റെ ഹൃദയവും മുഖവും മുന്നിടിച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കുകയാണെങ്കിൽ അവന് സ്വർഗം നിർബന്ധമാകാതിരിക്കുകയില്ല. (മുസ്ലിം)
- വുളൂഇന്റെ വെള്ളം വറ്റുന്നതിന് മുമ്പ് അധികം താമസിയാതെ നല്ല നിയ്യത്തോടെ ചെയ്യുക. വലിയ പുണ്യമുള്ള നിസ്കാരമാണ് ഇന്ന് മുതൽ ഇത് നമ്മുടെ ഒരു സംസ്കാരമായി മാറ്റാം... അല്ലാഹു തുണക്കട്ടെ... ആമീൻ...
എല്ലാവർക്കും ഹബീബ്ﷺ യുടെ ജന്മദിന സന്തോഷങ്ങൾ
©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇
No comments:
Post a Comment