Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 21, 2025

ഇസ്ലാമിക ക്വിസ് 2025 || Islamic Quiz 2025

`ഖുർആനിൽ പ്രധാനമായും പ്രതിപാതിച്ചകാര്യങ്ങൾ`

1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം? 
`Ans:വായിക്കപ്പെടുന്നത്`

2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം? 
`Ans: ഖുർആൻ`

3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം?
`Ans: ഖുർആൻ`

4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
`Ans: 23 വർഷം`

5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്? 
`Ans: ലൈലത്തുൽ ഖദ്ർ`

6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ? `Ans:അല്ല,അല്ലാഹുവിന്റെ വചനമാണ്.`

7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?
`Ans: ലൗഹുൽ മഹ്ഫൂദിൽ`

8. ഖുർആനിന്റെ മറ്റു പേരുകൾ? 
`Ans: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്`

9. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ? 
`Ans: സൂറത്ത് അൽ-അലഖ് (96)`

10. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
`Ans: അൽ-ഫാതിഹ`

11. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?
 `Ans: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.`

12. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
`Ans: 114`

13. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
`Ans: 6236`

14. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്? 
`Ans: അല്ലാഹുﷻ`

15. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി? 
`Ans: മുഹമ്മദ് നബി𝄟⃝ﷺ`

16. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്? 
`Ans: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്`

17. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
`Ans: മക്കീ സൂറത്തുകൾ`

18. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
`Ans: മദനീ സൂറത്തുകൾ`

19. മക്കീ സൂറത്തുകളുടെ എണ്ണം?
`Ans: 86`

20. മദനീ സൂറത്തുകളുടെ എണ്ണം?
`Ans: 28`

21. ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? 
`Ans: രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)`

22. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?
`Ans: മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ`

23. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?
`Ans:സൂറത്ത് അൽ-ബഖറ`

24. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
`Ans: സൂറത്ത് അൽ-കൌസർ`

25.ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?
 `Ans: സൂറത്ത് അത്തൗബ`

26. രണ്ട് ബിസ്മിയുള്ള സൂറത്ത്?
`Ans: സൂറത്ത് അന്നംല്`

27. ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്? `Ans: 114`

28: ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം? 
`Ans: സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്`

29. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്? 
`Ans: ആയത്തുൽ കുർസിയ്യ്`

30: ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
`Ans: ആയത്തുൽ കുർസിയ്യ്`

31: ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്? 
`Ans:സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255`

32. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
`Ans: ആയത്തുദ്ദൈൻ`

33. ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്? 
`Ans: സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282`

34. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
`Ans: കടമിടപാടുകളുടെ നിയമങ്ങൾ`

35. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
`Ans: സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്`

36. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്? 
`Ans: സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്`

37. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?
`Ans: ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)`

38. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ? `Ans:യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)`

39.പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?
`Ans: മർയം (19), ലുഖ്മാൻ (31)`

40. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?
`Ans: റൂം (30), സബഅ് (34)`

41. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
`Ans: സൂറത്ത് മുജാദല`

42:ഇല്ലാത്ത സൂറത്ത്ف?
`Ans: അൽ-ഫാതിഹ`

43 ഇല്ലാത്ത സൂറത്ത് م? 
`Ans: അൽ-കൌസർ`

 44 ഇല്ലാത്ത സൂറത്ത്ت ? 
`Ans: അൽ-ഇഖ്ലാസ്`

45. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?
`Ans: അൽ-ഇഖ്ലാസ് (112)`

46.അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?
`Ans: അൽ-ഫലഖ് (113) , അന്നാസ് (114)`

47. അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?
 `Ans: അൽ-മുഅവ്വിദാത്ത്`

48. ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്' എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
`Ans: സൂറത്ത് അൽ-ഫത്ഹ് (48)`

49.ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ?
`Ans: ഹജ്ജ് (22), സജദ (32), ജുമുഅ (62)`

50. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?
`Ans: സൂറത്ത് അൽ-ബഖറ`

52. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
`Ans: സൂറത്ത് അൽ-മുൽക് (67)`

52.പാപങ്ങൾ പൊറുക്കപ്പെടുന്
നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? `Ans: സൂറത്ത് അൽ-മുൽക് (67)`

53.വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?
`Ans: സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)`

54.വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?
`Ans: സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്`

55.സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
`Ans: സൂറത്ത് അന്നൂർ (24)`

56.ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
`Ans:സൂറത്ത് ത്വാഹാ (20)`

57.ഖുർആനിലെ അവസാനത്തെ സൂറത്ത്?
`Ans: സൂറത്ത് അൽ-നാസ്`

58. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?
`Ans: സൂറത്ത് അന്നസ്വ്ർ`

59.എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്? 
`Ans: സൂറത്ത് അൽ-അൻആം`

61.സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?
`Ans: സൂറത്ത് മുഅ്മിൻ`

62.സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?
 `Ans: സൂറത്ത് ഹാമീം സജദ`

62.സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?
 `Ans: സൂറത്ത് അദ്ദഹ്ർ`

63.സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?
 `Ans: സൂറത്ത് ബനൂ ഇസ്രാഈൽ`

64.സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്? 
`Ans: സൂറത്ത് അത്തൌഹീദ്`

65.ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? 
`Ans: സൂറത്ത് അൽ-കാഫിറൂൻ`

66.നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?
`Ans: സൂറത്ത് അന്നജ്മ് (53)`

67.തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?
`Ans:മുസബ്ബിഹാത്ത്`

68.മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?
`Ans: 7 സൂറത്തുകൾ - ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)`

69.ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്' എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?
`Ans:മുസബ്ബിഹാത്തുകളെപ്പറ്റി`

70.ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ? 
`Ans: സൂറത്ത് അന്നഹ്ൽ, ആയത്ത് 98.`

71.ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
`Ans: സൂറത്ത് മാഇദ, ആയത്ത് 3`

72.ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
`Ans: തജ്.വീദ്`

73. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?
`Ans: തർതീൽ`
74. ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?
`Ans: സുജൂദുത്തിലാവത്ത്`

75.സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?
`Ans: 15`

76.സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?
`Ans: സൂറത്ത് അന്നജ്മ് (53)`

77.സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?
`Ans: അൽ-ഹജ്ജ്`

78.ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്? 
`Ans: ഹുറൂഫുൽ മുഖത്തആത്ത്`

79. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
`Ans: 29`

80.ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?
`Ans: 14`

81.ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?
`Ans: സ്വാദ് ഖാഫ്, നൂൻ`

82.ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?
`Ans: സ്വാദ് (38), ഖാഫ് (50)`

83.ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?
`Ans: 5 അക്ഷരങ്ങൾ - കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) - സൂറത്ത് മർയം`

84.ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?
`Ans: (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)`

85.ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?
 `Ans: സൂറത്ത് അശ് ശൂറാ (42) - ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )`

86.അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? 
`Ans: ആലു ഇംറാൻ 154, ഫത്ഹ് 29`

87.ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?
 `Ans: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)`

88.ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
`Ans: 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)`

89. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
`Ans: 25`

90.ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്? 
`Ans: 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)`

91.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?
`Ans: മൂസാ നബി(അ) - 136 തവണ.`

92. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത? 
`Ans: മർയം (മർയം ഇബ്നത ഇംറാൻ)`

93.സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? 
`Ans:മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)`

94.സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? `Ans: നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ`

95. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി? 
`Ans: സൈദ് (സൈദ്ബ്നു ഹാരിസ) (റ)`

96. ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി?
 `Ans: അബൂലഹബ്`

97. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ? `Ans: ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ`

98. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?
`Ans: സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്`

99. രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?
`Ans: ഖുർആൻ, തേൻ`

100. രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?
`Ans: റുഖ്യ ശറഇയ്യ`

Courtesy: Writer

ദയവായി ഇതൊന്നു ഷെയർ ചെയ്യുമോ, ലൈക് ചെയ്തില്ലെങ്കിലും കുഴപ്പം ഇല്ല....
ഇതൊരു നല്ല അറിവല്ലേ.... പകർന്നു കൊടുക്കുക...

No comments: