Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, September 6, 2025

ഗ്രഹണനിസ്‌കാരം || Solar Eclipse Namaz || صلاة الكسوفين

ഗ്രഹണനിസ്‌കാരം
ഇബ്നുഹജർ(റ) തൻ്റെ തുഹ്ഫയിൽ വിവരിക്കുന്നു
(هِيَ سُنَّةٌ) مُؤَكَّدَةٌ لِكُلِّ مَنْ مَرَّ ... 
 لِلْأَمْرِ بِهَاوَيُكْرَهُ تَرْكُهَا وهي ركعتان
സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഉണ്ടാകുമ്പോൾ പ്രത്യേക നിസ്‌കാരം നിർവഹിക്കൽ അഞ്ചുനേരത്തെ നിസ്കാരം നിർബന്ധമാകുന്നവർക്ക് ശക്തമായ സുന്നത്താണ്.
 അതിനാൽ സ്ത്രീയായാലും അടിമയായാലും ഗ്രഹണനി സ്ക്‌കാരം ഉപേക്ഷിക്കൽ കറാഹത്താണ്. ഇത് രണ്ട് റക്അത്താണ്. 
ഗ്രഹണനിസ്‌കാരം
ഗ്രഹണം തുടങ്ങിയതുമുതൽ അവസാനിക്കുന്നതുവരെ യാണ് അതിൻ്റെ സമയം.
فَيُحْرِمُ بِنِيَّةِ صَلَاةِ الْكُسُوفِ) مَعَ تَعْيِينِ أَنَّهُ صَلَاةُ كُسُوفِ شَمْسٍ أَوْ قَمَرٍ نَظِيرُ مَا مَرَّ فِي أَنَّهُ لَا بُدَّ مِنْ نِيَّةِ صَلَاةِ عِيدِ الْفِطْرِ أَوْ النَّحْرِ
പെരുന്നാൾ നിസ്കാരത്തിൽ പറഞ്ഞതുപോലെ
 ഗ്രഹണനിസ്കാരത്തിൻ്റെ നിയ്യത്തിൽ ഗ്രഹണമേതെന്ന് നിർണ്ണയിക്കൽ അതിൻ്റെ സാധുതക്ക് അനിവാര്യമാണ്.

  وَيَجُوزُ لِمُرِيدِ هَذِهِ الصَّلَاةِ ثَلَاثُ كَيْفِيَّاتٍ
ഗ്രഹണനിസ്‌കാരം ഏറ്റവും ചുരുങ്ങിയ രീതിയിലും മിതമായ രീതിയിലും പരിപൂർണമായ രീതിയിലും നിർവഹിക്കാവുന്നതാണ്. 

إحْدَاهَا وَهِيَ أَقَلُّهَا وَمَحَلُّهَا إنْ نَوَاهَا كَالْعَادَةِ أَوْ أَطْلَقَ أَنْ يُصَلِّيَهَا رَكْعَتَيْنِ كَسُنَّةِ الصُّبْحِ
ഗ്രഹണ നിസ്കാരത്തിന്റെ ചുരുങ്ങിയ രൂപം
സുബ്ഹിയുടേയോ മറ്റോ സുന്നത്ത് നിസ്‌കരിക്കും പ്രകാരം രണ്ട് റക്‌അത്ത് നിസ്‌കരിക്കണം. (തുഹ്ഫ. 3/57)

മിതമായ രൂപവും നിയ്യത്തും
ثَانِيَتُهَا وَهِيَ أَكْمَلُ مِنْ الْأُولَى وَمَحَلُّهَا كَاَلَّتِي بَعْدَهَا إنْ نَوَاهَا بِصِفَةِ الْكَمَالِ أَنْ يَزِيدَ رُكُوعَيْنِ... 
(وَيَرْكَعُ ثُمَّ يَرْفَعُ ثُمَّ يَقْرَأُ الْفَاتِحَةَ) أَوْ وَسُورَةً قَصِيرَةً (ثُمَّ يَرْكَعُ ثُمَّ يَعْتَدِلُ ثُمَّ يَسْجُدُ) سَجْدَتَيْنِ كَغَيْرِهَا (فَهَذِهِ رَكْعَةٌ ثُمَّ يُصَلِّي ثَانِيَةً كَذَلِكَ)
മിതമായ രൂപത്തിലോ പൂർണമായ രൂപത്തിലോ നിർവഹിക്കുമ്പോൾ പൂർണ രൂപത്തിൽ ചെയ്യാൻ പ്രത്യേകം കരുതണം. രണ്ടും വേർതിരിച്ചു കരുതേണ്ടതില്ല
സാധാരണയുള്ള രണ്ട് റക്‌അത്തു കൾക്കുപരിയായി ഓരോ റുകൂഉം ഓരോ നിറുത്തവും ഓത്തും കൂടി വർധിക്കലാണു മിതമായ രൂപത്തിലുള്ള നിസ്‌കാരത്തിനു സാധാരണ നിസ്കാരത്തെ അപേക്ഷി ച്ചുള്ള പ്രത്യേകത.
. റുകൂഇൽ നിന്നുയർന്ന് വീണ്ടും ഫാത്തിഹമാത്രമോ ചെറിയൊരു സുറത്തും കുടിയോ ഓതി വീണ്ടും റുകൂ അ് ചെയ്യണം. പിന്നീട് റൂകുഇൽ നിന്നു യർന്ന് സാധാരണ നിസ്‌കാരം പോലെ രണ്ട് സുജൂദുകൾ ചെയ്യണം. അപ്പോൾ ഒരു റക്‌അത്തായി. രണ്ടാം റക്അത്തിലും ഈ രീതി തന്നെ സ്വീകരിക്കണം. അത്ത ഹിയ്യാത്തിനുശേഷം സലാം വീട്ടുക.

أَنْ يَقْرَأَ فِي الْقِيَامِ الْأَوَّلِ بَعْدَ الْفَاتِحَةِ) وَسَوَابِقِهَا مِنْ افْتِتَاحٍ وَتَعَوُّذٍالْبَقَرَةَ) أَوْ قَدْرَهَا
വജ്ജഹ്ത്തു, അഊദു'സൂറത്ത് ഇവയെല്ലാം ഈ നിസ്കാരത്തിലും സുന്നത്താണ്

(وَيَجْهَرُ بِقِرَاءَةِ كُسُوفِ الْقَمَرِ) إجْمَاعًا؛ لِأَنَّهَا لَيْلِيَّةٌ أَوْ مُلْحَقَةٌ بِهَا (لَا الشَّمْسِ) بَلْ يُسِرُّ لِلِاتِّبَاعِ صَحَّحَهُ التِّرْمِذِيُّ وَغَيْرُهُ 
ഫാത്തിഹയും സൂറത്തും ചന്ദ്രഗ്രഹ ണനിസ്‌കാരത്തിൽ ഉറക്കെയും സൂര്യ ഗ്രഹണ നിസ്‌കാരത്തിൽ പതുക്കെയും
 പാരായണം ചെയ്യണം

وَيَقُولُ فِي كُلِّ رَفْعٍ سَمِعَ اللَّهُ لِمَنْ حَمِدَهُ رَبَّنَا لَك الْحَمْدُ إلَى آخِرِ ذِكْرِ الِاعْتِدَالِ
ഒന്നാമത്തെയും രണ്ടാമത്തെയും ഇഅത്തിദാലിൽ
 سمع الله لمن حمده ربنا لك الحمد.....
എന്ന ദിക്റ് തന്നെ ചൊല്ലണം

وَمَنْ أَدْرَكَ الْإِمَامَ فِي رُكُوعٍ أَوَّلَ) مِنْ الرَّكْعَةِ الْأُولَى أَوْ الثَّانِيَةِ (أَدْرَكَ الرَّكْعَةَ) كَغَيْرِهَا بِشَرْطِهِ السَّابِقِ (أَوْ) أَدْرَكَهُ (فِي) رُكُوعٍ (ثَانٍ أَوْ فِي قِيَامٍ ثَانٍ) مِنْ الْأُولَى أَوْ الثَّانِيَةِ (فَلَا) يُدْرِكُهَا (فِي الْأَظْهَرِ)؛ لِأَنَّ مَا بَعْدَ الرُّكُوعِ الْأَوَّلِ فِي حُكْمِ الِاعْتِدَالِ، وَإِنَّمَا وَجَبَتْ الْفَاتِحَةُ وَسُنَّتْ السُّورَةُ فِيهِ لِلِاتِّبَاعِ مُحَاكَاةً لِلْأَوَّلِ لِتَتَمَيَّزَ هَذِهِ الصَّلَاةُ عَنْ غَيْرِهَا
ഒന്നാം റക്അത്തിലേയോ രണ്ടാം റക്അത്തിലേയോ ആദ്യറുകൂഇൽ ഇമാമിനെ എത്തിച്ചവർക്ക് റക്അത്ത് ലഭിക്കുന്നതാണ്. 
ഒന്നാം റക്‌അത്തിലേയോ രണ്ടാം റക്അത്തിലേയോ രണ്ടാം റുകൂഇലോ രണ്ടാം നിറുത്തത്തിലോ ഇമാമിനെ എത്തിച്ചവർക്ക് പ്രബലാഭിപ്രായപ്രകാരം റക്അത്ത് ലഭിക്കുന്നതല്ല.
കാരണം ഒന്നാം റുകൂഇ നുശേഷമുള്ളത് ഇഅ്‌തിദാലിന്റെ ഫലത്തിലാണ്. അതിൽ ഫാത്തിഹ ഓതൽ നിർബ ന്ധമായതും സൂറത്തോതൽ സുന്നത്തായതും ഈ നിസ്‌കാരം മറ്റുള്ളവയിൽ നിന്ന് വേർതിരിയാൻ വേണ്ടിയാണ്.

 ഖുതുബ
ثُمَّ يَخْطُبُ خطبتان كالجمعة أَيْ نَدْبًا بَعْدَ صَلَاتِهَا نِهَايَةٌ وَمُغْنِي قَالَ ع ش فَلَوْ قَدَّمَهَا عَلَى الصَّلَاةِ هَلْ يُعْتَدُّ بِهَا أَمْ لَا فِيهِ نَظَرٌ وَالْأَقْرَبُ الثَّانِي ثُمَّ رَأَيْت فِي الْعُبَابِ مَا نَصُّهُ وَلَا تُجْزِئَانِ أَيْ الْخُطْبَتَانِ قَبْلَ الصَّلَاةِ وَلَا خُطْبَةٌ فَرْدَةٌ انْتَهَى اهـ. شرواني
ഗ്രഹണ നിസ്‌കാരത്തിനുശേഷമാണ് ഖുതുബ നിർവഹിക്കേണ്ടത്. നിസ്ക്‌കാര ത്തിനുമുമ്പ് നിർവഹിച്ചാൽ പരിഗണിക്ക പ്പെടില്ല. ജുമുഅ ഖുത്വബയെ പോലെ രണ്ട് ഖുതുബകളാണ് നിർവഹിക്കേണ്ടത്.

وَلَا يَفُوتُ ابْتِدَاءُ الْخُطْبَةِ بِالِانْجِلَاءِ؛ لِأَنَّ خُطْبَتَهُ ﷺ إنَّمَا كَانَتْ بَعْدَهُ 
നിസ്ക‌ാരശേഷം ഖുതുബ തുടങ്ങു ന്നതിനുമുമ്പ് ഗ്രഹണം അവസാനിച്ചാൽ ഖുതുബയുടെ സന്ദർഭം നഷ്‌ടപ്പെടുകയില്ല.കാരണം നബി (സ്വ) തങ്ങൾ അങ്ങനെ ഖുതുബ ഓതിയിട്ടുണ്ട്

(തുഹ്ഫ 57 - 63)

No comments: