Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 1, 2016

കുരുന്നുകള്‍ക്ക് ആവേശമായി മലര്‍വനി ക്യാമ്പ്

മുഗു: സുന്നീ ബാല സംഘം വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എഫ് മുഗു സെക്ടര്‍ മഴവില്‍ സമിതി സംഘടിപ്പിച്ച മലര്‍വനി ക്യാമ്പ് സമാപിച്ചു. ഊജംപദവ് സുന്നീ സെന്ററില്‍ നടന്ന ക്യാമ്പ് എസ്.വൈ.എസ് കുമ്പള സോണ്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് സഖാഫി മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്തു.
ദുരാചാര പ്രവണതകളില്‍ നിന്നും മാറി എങ്ങനെ നല്ല കുട്ടിയാവാം, രസകരമായി പഠിച്ച് വളരാം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. കളിയും, ചിരിയും ചോദ്യത്തര വേളകളും വിദ്യാര്‍ത്ഥികളില്‍ പുത്തനുണര്‍വ്വായി. 

എസ്.എസ്.എഫ് കാസറഗോഡ് ജില്ലാ എച്ച്.എസ്.എസ് കണ്‍വീനര്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക ക്ലാസിന് നേതൃത്വം നല്‍കി. ഉമറുല്‍ ഫാറൂഖ് സഖാഫി, ഉനൈസ് ഊജംപദവ്, ഹബീബ് കര, അബ്ദുറഹീം മുസ്‌ലിയാര്‍, ജുബൈര്‍ പ്രസംഗിച്ചു.

No comments: