മൂന്ന് റക്അത്ത് വിത്റ് നിസ്കരിച്ചു കഴിഞ്ഞ ഒരു വ്യക്തി പിന്നീട് അത് പതിനൊന്നായി നിസ്കരിക്കാനുദ്ദേശിച്ചാൽ അങ്ങനെ ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ ഈരണ്ട് റക്അത്തുകളായി നിസ്കരിച്ചാൽ മതിയാകുമോ??
അങ്ങനെ നിസ്കരിക്കുന്നതിന് വിരോധമില്ലെന്നും ഈരണ്ട് റക്അത്തുകളായി നിസ്കരിക്കാമെന്നുമാണ് ഇമാം ഇബ്നു ഹജർ (റ) പറയുന്നത്.
قال جمال الدين محمد الأهدل : إذا صلى
ركعة أو ثلاثا من الوتر حصل له سنة الوتر؛ ثم قال ابن حجر: يجوز تكميل الإحدى عشر
بالشفع؛ ومنعه الجمال الرملي
ഹിജ്റ 1352 ൽ വഫാത്തായ ബഹു: ജമാലുദ്ദീൻ മുഹമ്മദുൽ അഹ്ദൽ എന്നവർ പറയുന്നു: ഒരാൾ ഒന്നോ മൂന്നോ റക്അത്തായി വിത്റ് നിസ്കരിച്ചാൽ അയാൾക്ക് വിത്ർ എന്ന സുന്നത്ത് നിസ്കാരം ലഭിക്കും. എന്നാൽ പിന്നീട് അത് പതിനൊന്നായി പൂർത്തിയാക്കാൻ ഉദ്ദേശിച്ചാൽ ഈരണ്ട് റക്അത്തുകളായി പൂർത്തിയാക്കാമെന്നാണ് ഇബ്നു ഹജറിന്റെ അഭിപ്രായം. എന്നാൽ അത് പാടില്ലയെന്നാണ് ഇമാം റംലിയുടെ വീക്ഷണം. (ഉംദതുൽ മുഫ്തി വൽ മുസ്തഫ്തി: 1/ 116) ✍ സഹ്ൽ ഇർഫാനി കോടമ്പുഴ
*www.hubburasool.net*
Keyword: Islamic question,solution
Keyword: Islamic question,solution
No comments:
Post a Comment