ജിദ്ദ, റിയാദ്, ദമ്മാം, നജ്റാന് തുടങ്ങിയ സ്ഥലങ്ങള്‍ക്കിടയില്‍ ദൂര യാത്രയായി റോഡ് മാര്‍ഗം യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് തീവ്രവാദികളുടെ പല കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതു നിങ്ങള്‍ ഒരുപക്ഷേ കേട്ടിരിക്കും.
സൌദി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മുങ്കരുതല്‍ എടുക്കാന്‍ വേണ്ടിയുള്ള ചില കാര്യങ്ങള്‍ അറിയിച്ചത് ഇവിടെ ഷെയര്‍ ചെയ്യുകയാണ്. പ്രധാനമായും ദൂര ദിക്കുകളിലേക്ക് റോഡ് മാര്‍ഗം പോകുന്നവര്‍ക്കാണ് അപകടം പറ്റിയിട്ടുള്ളത്. അതേപോലെ, ആളുകള്‍ കുറവായ സ്ഥലങ്ങളിലൂടെ വാഹനയാത്ര ചെയ്യുന്നവരും ശ്രദ്ധിയ്ക്കുക.
1) ഒരിയ്ക്കലും വാഹനത്തിന് കൈ കാണിക്കുന്നവര്‍ക്ക് വേണ്ടി വാഹനം നിര്‍ത്താതിരിക്കുക.
2) പിന്നില്‍ വരുന്ന വാഹനത്തെ എപ്പോഴും ശ്രദ്ധിയ്ക്കുക. എപ്പോഴും നിങ്ങളുടെ പിന്നില്‍ തന്നെ വരാന്‍ ശ്രമിക്കുന്നു എന്നു തോന്നിയാല്‍ വേഗത കുറച്ച് ആ വാഹനം മുമ്പില്‍ പോകാന്‍ അനുവദിക്കുക.
3) നിങ്ങളുടെ വാഹനത്തില്‍ നിങ്ങള്‍ അറിയാത്ത അടയാളങ്ങള്‍ വന്നിട്ടുണ്ടോ എന്ന് എപ്പോഴും ശ്രദ്ധിയ്ക്കുക. അതായത്, നിങ്ങള്‍ അറിയാതെ, ഒരു പ്രത്യേക അടയാളം അല്ലെങ്കില്‍ നമ്പര്‍ തുടങ്ങിയവ കണ്ടാല്‍ അത് ഉടന്‍ മായ്ച്ച് കഴുകി കളയുക.
4) നിങ്ങളുടെ ഫോണ്‍ നമ്പറോ ഫോട്ടോയോ യാത്രയില്‍ പുറത്ത് കാണുന്ന രൂപത്തില്‍ വെക്കാതിരിക്കുക.
5) വഴിയില്‍ കണ്ട അപരിചിതനോട് ശ്രദ്ധിച്ച് മാത്രം സംസാരിക്കുക. നിങ്ങളുടെ പേരോ, പോകുന്ന സ്ഥലമോ, ജോലിയോ ഒന്നും സംസാരിക്കാതിരിക്കുക.
6) വാഹനത്തില്‍ കുടുംബത്തെ മാത്രമാക്കി വാഹനം ഓണാക്കി വെക്കാതിരിക്കുക.
7) വഴിയിലുള്ള കടയിലോ മറ്റോ പോകാന്‍ വാഹനത്തില്‍ നിന്നിറങ്ങേണ്ടി വന്നാല്‍ (ഫാമിലി വാഹനത്തില്‍ ഉണ്ടെങ്കില്‍) എല്ലാ വാതിലുകളും ലോക്ക് ചെയ്തു മാത്രം പുറത്ത് പോവുക.
8) പോകുന്ന വഴിയില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് തന്റെ വേണ്ടപ്പെട്ടവരോട് ഫോണിലോ മൊബൈലിലോ ബന്ധപ്പെട്ടുകൊണ്ടിരിക്കുക.
9) മൊബൈലില്‍ എപ്പോഴും ബാലന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
10) മൊബൈലില്‍ എപ്പോഴും ചാര്‍ജ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
11) കയ്യില്‍ അത്യാവശ്യം കാശ് മാത്രം വെക്കുക. ബാക്കിയുള്ള സംഖ്യ വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒളിപ്പിക്കുക.
12) ടാങ്കില്‍ എപ്പോഴും പെട്രോള്‍ പകുതിയിലധികം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
13) യാത്രയ്ക്ക് മുംബ് വാഹനത്തിന്റെ ഓയില്‍, ടയര്‍, എഞ്ചിന് തുടങ്ങിയവ നല്ല രൂപത്തിലാണെന്ന് ഉറപ്പ് വരുത്തുക.
14) നിയമപരമായുള്ള (ലൈസന്‍സ് ഉള്ള) ആയുധങ്ങള്‍ ഉണ്ടെങ്കില്‍ കൂടെ കരുതുക.
15) പോകുന്ന വഴിയില്‍ അധിക സമയം റെസ്റ്റ് എടുക്കാതെ പെട്ടെന്ന് ലക്ഷ്യത്തില്‍ എത്താന്‍ ശ്രമിക്കുക.
16) പല ഭിക്ഷ യാചകരും തീവ്രവാദ ഗ്രൂപ്പില്‍ പെട്ടതായി വിവരം ലഭിച്ചതിനാല്‍, അവരുമായി സംബര്ക്കം പുലര്ത്താതിര്ക്കുന്നത് നന്നാവും.
17) നമസ്കാര സമയമായാല്‍ റോഡ് വക്കില്‍ വാഹനം നിര്‍ത്തി നമസ്കരിക്കുന്നത് കഴിയുന്നതും ഒഴിവാക്കി, പള്ളികള്‍ക്ക് മുമ്പില്‍ വാഹനം നിര്‍ത്തി പള്ളികളില്‍ നമസ്കരിക്കുക.
18) നിങ്ങളുടെ മൊബൈലില്‍ SOS സര്‍വീസ് ആക്റ്റീവാക്കുക. എന്തെങ്കിലും സംഭവിച്ചാലുടന്‍ അറിയിക്കാന്‍ നിങ്ങളുടെ അടുത്ത ആളുകളുടെ നംബര് അതില്‍ സേവ് ചെയ്യുക.
19) എന്നത് പോലെ മറ്റുരു അപകടവും ഉണ്ട് ഒഴിഞ്ഞ സ്ഥലങ്ങളിലോ, മറ്റും പള്ളിയില്‍ കയറി ബാത്ത് റൂമില്‍ കാണുന്ന പാത്രത്തിലുള്ള വെള്ളം കളഞ്ഞി ടാപ്പ് തുറന്ന് ആവശ്യത്തിനുള്ള വെള്ളം എടുക്കുക. കാരണം ചിലര്‍ ബാത്തുറൂമിലെ പാത്രത്തില്‍ ആസിറ്റ് ഒ
20)ആരെങ്കിലും നിങ്ങളുടെ വാഹനത്തെ പിന്തുടര്ന്നാല്, ഒരിയ്ക്കലും നിര്‍ത്തരുത്. ആ സമയം തന്നെ 999 ലേക്ക് വിളിച്ച് നിങ്ങളുടെ സ്ഥലം ഏതാണെന്ന് അറിയിക്കുക.
എല്ലാവരിലും എത്തികുക
ഴിച്ച് വെക്കുകയോ വണ്ടിയുടെ ബേറ്ററീ വെള്ളം ആക്കിവെക്കുകയോ ചെയ്യുന്നു. അങ്ങിനെ ഒരു അഫ്ക്കാനിക്ക് അപകടം പറ്റിയിട്ടുണ്ട്... അതിന്നാല്‍ ഇതു കൂടി കൂട്ടത്തില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും ..!!
No comments:
Post a Comment