Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 30, 2016

അതപതിച്ച് പോയ മുജാഹിദ് മതം

ബൈബിൾ തുറന്ന് നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും പഴയ നിയമം എന്നും പുതിയ നിയമം എന്നും അത് പോലെ ആണ് മുജാഹിദ് മതത്തിലെ വിശ്വാസവും പണ്ട് പറഞ്ഞത് തിരുത്തി പുതിയ നിയമം ഉണ്ടാക്കുന്നവരാണ് മുജാഹിദുകൾ നമുക്ക് അത് ഒന്ന് വായിച്ച് നോക്കാം...
തൗഹീദുംശിർക്കിലുമുളള വിശ്വാസം പഴയ നിയമം ..
മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല (അമാനി പരിഭാഷ ) 
പുതിയ നിയമം.. 
മക്ക മുശ്രികുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് (അൽമനാർ 2007)
പഴയ നിയമം.. 
ജിന്ന് മലക്ക് എന്നിവരോട് സഹായംതേടൽ ബഹുദൈവ ആരാധനയാകുന്നു.
പുതിയ നിയമം.. 
വിജനമായ മരുഭൂമിയിൽ നിന്ന് ആരെങ്കിലും(ജിന്ന് .മലക്ക്.മനുഷ്യൻ.) സഹായിക്കും എന്ന് കരുതി അല്ലാഹുവിന്റെ പടപ്പുകളേ സഹായിക്കണേ എന്ന് തേടിയാൽ ശിർക്കവുകയില്ല 
(ഇസ്ലാഹ്.2007 ഏപ്രിൽ .പേജ് 42) 
അല്ലാഹുവിലുള്ള വിശ്വാസം 
പഴയ നിയമം..
അല്ലാഹുവിന്ന് വലതും ഇടതും കയ്യുണ്ട് (അതൗഹീദ് 124)
പുതിയ നിയമം ..
അല്ലഹുവിന്ന് ഇടത് കയ്യില്ല രണ്ടും വലതാകുന്നു ( അഹല് സുന്നത് വൽ ജമാഹ 25)
പഴയ നിയമം
അല്ലാഹുവിന്ന് അവയവം , ഭാഗം , സ്ഥലം ഉണ്ടെന്ന് വിശ്വസിക്കുന്നവൻ കാ
ഫിറായ മുബ്തദിഹ് ആകുന്നു (അൽമനാർ 1925)
പുതിയ നിയമം 
അല്ലഹുവിന്ന് കണ്ണ് മുഖം കണങ്കാൽ എന്നിവ ഉണ്ടെന്ന് വിശ്വസിക്കണം (അൽമനാർ 2004 ഡിസംബർ )
മഹത്വുക്കളോടുളള വിശ്വാസം 
പഴയ നിയമം. 
നബി (സ )യുടെ പ്രവർത്തനം നമുക്ക് തെളിവല്ല (അൽ ഇസ്ലാഹ് 1997.ജൂണ്‍ 5) 
പുതിയ നിയമം 
നബി (സ) പ്രവർത്തനം നമുക്ക് തെളിവാണ് (ഉമർ മൗലവി സൽസബീൽ 1999 മെയ്‌ )
പഴയ നിയമം .
മുഹ്യദ്ധീൻ ഷെയ്ഖ്‌ ശങ്കരാചാര്യരുടെ തത്വം സ്വീകരിച്ച വ്യക്തിയാണ് (അൽമനാർ 1980 ജൂലായ്‌ 20)
പുതിയ നിയമം
മുഹ്യദ്ധീൻ ഷെയ്ഖ്‌ യഥാർത്ത തൗഹീദ് പ്രബോധകനയിരുന്നു (ഇസ്ലാമിന്റെ ജീവന പേജ് 32)
ഉറുക്കുംമന്ത്രവും 
പഴയ നിയമം
ഉറുക്ക് അനുവദിനീയമാണ് (കെ എം മൗലവി ഫത്‌വകൾ 16)
പുതിയ നിയമം
ഉറുക്ക് ശിർക്കാണ്‌ (ഇസ്ലാഹീ പ്രസ്ഥാനം 161)
ഖുത്‌ബയും ജുമുഅയും 
പഴയ നിയമം
ഖുത്ബയുടെ ഫർള് അറബിയിൽ ആയിരിക്കണം (കിതാബു അവ്വലുഫിൽ അമലിയ്യാത് ഒന്നാം പതിപ് 1923.പേജ് 38)
പുതിയ നിയമം
മലയാളത്തിൽ ഖുത്ബ അനുവദനീയം (ജുമുഅ ഖുത്ബ മദ്ഹബുകളിൽ 84)
ഖുത്ബയുടെ ഫർലുകൾ 5ആാകുന്നു (കിത്താബു അവ്വലുഫീ അമലിയ്യത് 1933.പേജ് 37,38)
ഖുത്ബയുടെ ഫർളുകൾ രണ്ടായി ചുരുക്കി (കർമ്മ ശാസ്ത്രം 3 ക്ലാസ് പേജ് 39) 
ഇതാണ് മുജാഹിദ് മതം വിശ്വാസങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടർ ഇസ്ലാമിനെ തകർക്കാൻ ഒരുംബിട്ടിറങ്ങിയിരിക്കുകയാണ് .ഈ കൂട്ടത്തിൽ പെട്ടുപോയ ആളുകൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം 
"ചിന്തിക്കുന്നവർക്ക് ദ്ര് ഷ്ടാന്തമുണ്ട്" ഖുർആൻ..!!

No comments: