Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 4, 2017

ഹദീസ് പാഠം 195

┏══✿ഹദീസ് പാഠം 195✿══┓
          ■══✿ <﷽> ✿══■
              19 -1 -2017 വ്യാഴം
وَعَنْ أَبِي الْفَضْلِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ رَضِيَ الله عَنْهُ قَالَ: قُلْتُ: يَا رَسُولَ اللهِ عَلِّمْنِي شَيْئًا أَسْأَلُهُ اللهَ عَزَّ وَجَلَّ ، قَالَ ﷺ : سَلِ اللهَ الْعَافِيَةَ فَمَكَثْتُ أَيَّامًا ثُمَّ جِئْتُ فَقُلْتُ: يَا رَسُولَ اللهِ عَلِّمْنِي شَيْئًا أَسْأَلُهُ اللهَ ، فَقَالَ لِي: يَا عَبَّاسُ يَا عَمَّ رَسُولِ اللهِ سَلِ اللهَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ (رواه الترمذي)
✿══════════════✿
അബുൽ ഫള്ൽ അബ്ബാസ് ബ്ൻ അബ്ദിൽ മുത്വലിബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ (തിരു നബി ﷺ യോട്) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതരേ... എനിക്ക് അല്ലാഹു ﷻ വിനോട് ചോദിക്കാൻ പറ്റിയ ഒരു കാര്യം അങ് പറഞ്ഞുതരണം, തിരു നബി ﷺ പറഞ്ഞു: നീ അല്ലാഹു ﷻ വിനോട് സൗഖ്യം തേടുക അങ്ങിനെ ഞാൻ കുറച്ച് ദിവസം താമസിച്ചു പിന്നീട് ഞാൻ വന്നു (തിരു നബി ﷺ യോട് ഞാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ... എനിക്ക് അല്ലാഹു ﷻ വിനോട് ചോദിക്കാൻ പറ്റിയ ഒരു കാര്യം പറഞ്ഞുതരണം, അപ്പോൾ തിരു നബി ﷺ എന്നോട് പറഞ്ഞു: ഓ അബ്ബാസേ അല്ലാഹുവിന്റെ തിരു ദൂതരുടെ പിതൃ സഹോദരനേ, നിങ്ങൾ അല്ലാഹു ﷻ വിനോട് ഐഹിക പാരത്രിക സൗഖ്യം ചോദിച്ച് കൊള്ളുക(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: