┏══✿ഹദീസ് പാഠം 198✿══┓
■══✿ <﷽> ✿══■
22 -1 -2017 ഞായർ
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ قَالَ: دَعَا رَسُولُ اللهِ ﷺ بِدُعَاءٍ كَثِيرٍ ، لَمْ نَحْفَظْ مِنْهُ شَيْئًا ؛ قُلْنَا: يَا رَسُولَ اللهِ ، دَعَوْتَ بِدُعَاءٍ كَثِيرٍ لَمْ نَحْفَظْ مِنْهُ شَيْئًا ، فَقَالَ: ألَا أَدُلُّكُمْ عَلَى مَا يَجْمَعُ ذَلِكَ كُلَّهُ ؟ تَقُولُ: اَللَّهُمَّ إنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ مِنْهُ نَبِيُّكَ مُحَمَّدٌ ﷺ وَأعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَ مِنْهُ نَبِيُّكَ مُحَمَّدٌ ﷺ ، وأَنْتَ الْمُسْتَعَانُ ، وَعَلَيْكَ الْبَلَاغُ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا باللهِ (رواه الترمذي)
✿══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഒരുപാട് പ്രാർത്ഥനകൾ നടത്തി (പക്ഷെ) അതിലൊന്ന് പൊലും ഞങ്ങൾക്ക് മനഃപാഠമില്ലായിരുന്നു, ഞങ്ങൾ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ.. അങ്ങ് ഒരുപാട് പ്രാർത്ഥനകൾ നടത്തി (പക്ഷെ) അതിലൊന്ന് പൊലും ഞങ്ങൾ ഹൃദിസ്ഥമാക്കിയിട്ടില്ല അപ്പോൾ തിരു നബി ﷺ പറഞ്ഞു: ആ പ്രാർത്ഥനകളെല്ലാം ഉൾക്കൊള്ളുന്ന ഒരു ദുആ ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയൊ ? നിങ്ങൾ പറയുക അല്ലാഹുവേ.. നിന്റെ പ്രവാചകർ മുഹമ്മദ് ﷺ നിന്നോട് ചോദിച്ച നല്ല കാര്യങ്ങളെല്ലാം ഞാൻ നിന്നോട് ചോദിക്കുന്നു, നിന്റെ പ്രവാചകർ മുഹമ്മദ് ﷺ നിന്നോട് കാവൽ ചോദിച്ച എല്ലാ പ്രയാസങ്ങളിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു; നീയാണ് സഹായിക്കുന്നവൻ ലക്ഷ്യപ്രാപ്തി നിന്നിലാണ്, അല്ലാഹുവിനെ കൊണ്ടല്ലാതെ തെറ്റിൽ നിന്ന് മാറി നിൽകാനോ സൽപ്രവർത്തികൾ ചെയ്യാനോ കഴിവില്ല(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment