┏══✿ഹദീസ് പാഠം 200✿══┓
■══✿ <﷽> ✿══■
24 -1 -2017ചൊവ്വ
وَعَنْ عَلِيِّ بْنِ رَبِيعَةَ رَضِيَ اللهُ عَنْهُ ، قَالَ: شَهِدْتُ عَلِيَّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ أُتِيَ بِدَابَّةٍ لِيَرْكَبَهَا ، فَلَمَّا وَضَعَ رِجْلَهُ فِي الرِّكَابِ قَالَ: «بِسْمِ اللَّهِ» ، فَلَمَّا اسْتَوَى عَلَى ظَهْرِهَا قَالَ: «الْحَمْدُ لِلَّهِ» ، ثُمَّ قَالَ: {سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ} ، ثُمَّ قَالَ: «الْحَمْدُ لِلَّهِ» - ثَلَاثَ مَرَّاتٍ - ثُمَّ قَالَ: «اللَّهُ أَكْبَرُ» - ثَلَاثَ مَرَّاتٍ - ثُمَّ قَالَ: «سُبْحَانَكَ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي، فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ» . ثُمَّ ضَحِكَ فَقِيلَ يَا أَمِيرَ الْمُؤْمِنِينَ، مِنْ أَيِّ شَيْءٍ ضَحِكْتَ ؟ قَالَ: «رَأَيْتُ النَّبِيَّ ﷺَ فَعَلَ كَمَا فَعَلْتُ » . ثُمَّ ضَحِكَ فَقُلْتُ: يَا رَسُولَ اللَّهِ، مِنْ أَيِّ شَيْءٍ ضَحِكْتَ؟ قَالَ ﷺ: إِنَّ رَبَّكَ يَعْجَبُ مِنْ عَبْدِهِ إِذَا قَالَ اغْفِرْ لِي ذُنُوبِي يَعْلَمُ أَنَّهُ لَا يَغْفِرُ الذُّنُوبَ غَيْرِي (رَوَاهُ أَبُودَاوُدُ وَالتِّرْمِذِي)
✿══════════════✿
അലി ബ്ൻ റബീഅ (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ അലി (റ) യുടെ അടുക്കൽ സന്നിഹിതനായിരിക്കെ അദ്ദേഹത്തിന് സഞ്ചരിക്കാനുള്ള വാഹനം കൊണ്ട് വരപ്പെട്ടു അലി (റ) അവിടുത്തെ കാല് വാഹനപ്പുറത്ത് വെച്ചപ്പോൾ പറഞ്ഞു: അല്ലാഹുവിന്റെ നാമത്തിൽ (ബിസ്മില്ലാഹ്) വാഹനത്തില് ഇരിപ്പുറപ്പിച്ച ശേഷം പറഞ്ഞു: അല്ലാഹുവിന്നാണ് സർവ്വ സ്ത്രേത്രങ്ങളും (അൽഹംദുലില്ലാഹ്) പിന്നീട് പറഞ്ഞു: ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കിതിനെ ഇണക്കുവാൻ സാധിക്കുമായിരുന്നില്ല; തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷതാവിലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു) പിന്നീട് മൂന്ന് പ്രാവശ്യം പറഞ്ഞു: അല്ലാഹുവിന്നാണ് സർവ്വ സ്തോത്രങ്ങളും (അൽഹംദുലില്ലാഹ്) പിന്നീട് മൂന്ന് പ്രാവശ്യം പറഞ്ഞു: അല്ലാഹു വലിയവനാണ് (അല്ലാഹു അക്ബർ) പിന്നീട് പറഞ്ഞു: അല്ലാഹുവേ നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്തുന്നു ഞാൻ എൻറെ ശരീരത്തെ അക്രമിച്ചിരിക്കുന്നു അതു കൊണ്ട് എനിക്ക് നീ പൊറുത്ത് തരണം; കാരണം നീയല്ലാതെ പാപം പൊറുക്കുന്നവനായി ആരുമല്ല പിന്നീട് അലി (റ) ചിരിച്ചു അപ്പോൾ ചോദിക്കപ്പെട്ടു ഒാ മുഅ്മിനീങ്ങളുടെ നേതാവേ നിങ്ങളെന്തിനാണ് ചിരിച്ചത്?! അലി (റ) പറഞ്ഞു: ഞാൻ ചെയ്തത് പ്രകാരം തിരു നബി ﷺ ചെയ്യുന്നതായി ഞാൻ കണ്ടിട്ടുണ്ട് പിന്നീട് തിരു നബി ﷺ ചിരിച്ചു അപ്പോൾ ഞാൻ ചോദിച്ചു: ഒാ അല്ലാഹുവിൻറെ തിരു ദൂതരെ അങ്ങെന്തിനാണ് ചിരിച്ചത് അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ﷻ തന്റെ അടിമയുടെ കാര്യത്തിൽ അത്ഭുതപ്പെട്ടിരിക്കുന്നു; അവൻ പറഞ്ഞ നേരം അല്ലാഹുവേ നീ എനിക്ക് എന്റെ പാപങ്ങൾ പൊറുത്ത് തരണം, അവനറിയാം ഞാനല്ലാതെ ആരും തന്നെ അവന് ദോശം പൊറുത്ത് കൊടുക്കില്ലെന്ന് (അബൂദാവൂദ്, തിര്മിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment