അവിടെ എന്താണ് ഒരാൾ ഒറ്റക്കിരുന്ന് കരയുന്നത് ?
ഒരു റാന്തൽ വിളക്കും അയാളുടെ അരികിലുണ്ട് .അയാൾ ഒറ്റക്കിരുന്ന് പൊട്ടികരയുകയാണല്ലോ! കണ്ണുനീർ വാർത്ത് കൊണ്ട് ആ റാന്തൽ വിളക്കുമായി ആ മലയുടെ താഴേക്ക് പതുക്കെ പതുക്കെ നടന്നു വരികയാണ് അയാൾ. ( ഇതാണ് നമ്മുടെ കഥാനായകൻ)
അങ്ങാടിയിൽ എത്തി. നട്ടപാതിര സമയം. നാലുപാടും നോക്കി,കടകൾ അടഞ്ഞുകിടക്കുന്നു,ഒരാൾ പോലും ഇല്ല.ഒരു കടപോലുംതുറന്നിട്ടില്ലാ അയൾ ചുറ്റുപാടും നോക്കി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാവുമോ? ഏയ് ഇല്ല രാജാവും പരിവാരങ്ങളും , ഈ നാട്ടുകാരും എല്ലാം സുഖനിദ്രയിൽ ആയിരിക്കും.ഈ നട്ടപാതിരാക്ക് ഞാനും എന്നെ നോക്കുന്ന റബ്ബുമല്ലാതെ മറ്റാരും ഇല്ലാ എന്നുറപ്പു വരുത്തി അയാൾ ആ ബുഹാറമലയുടെ താഴവാര പട്ടണത്തിലൂടെ മുന്നോട്ട് നീങ്ങി.കുറെ അങ്ങോട്ട് ചെന്നപ്പോൾ തൻെറ ഇടത് ഭാഗത്ത് കണ്ട ആ വിശാലമായ പറമ്പിലേക്ക് അയാൾ പ്രവേശിച്ചു.



No comments:
Post a Comment