
ഖബർ നോക്കി കൊണ്ട് അയാൾ പറഞ്ഞു ഇതല്ല.. ഇതല്ലാ.. എൻെറ പ്രിയപ്പെട്ടവളുടെ ഖബർ. എൻെറ പ്രിയപ്പെട്ടവളെ! നിന്നെ മറവ് ചെയ്തിട്ട് അധികം സമയം പോലും ആയില്ലല്ലോ? .അപ്പോഴെക്കും ഞാൻ നിന്നെ മറന്നുപോയോ?
സുബ്ഹാനള്ളാ!.....
എന്ന് പറഞ്ഞു കൊണ്ട് വീണ്ടും അയാൾ മുമ്പോട്ട് നടന്നു. കുറച്ച് അങ്ങോട്ട് മുമ്പോട്ട് നടന്നപ്പോൾ, ഒരു വലിയ ഖബർ കണ്ടു. റാന്തൽ വിളക്ക് ആ ഖബറിന്ന് അടുത്ത് വച്ച് കൈയ്യിൽ ഉണ്ടായിരുന്ന കൈകോട്ട് കൊണ്ട് ആ ഖബറിൻെറ ഇരുവശത്തുള്ള മിസാൻ കല്ല് തട്ടിമാറ്റാൻ തുടങ്ങി.മണ്ണ് ആ ഖബറിൻെറ മുകളിൽ നിന്നും മാറ്റി പുറത്തേക്ക് ഇട്ടു .മൂട് കല്ലുകണ്ടു , ഒരോ മൂട്കല്ലും ഖബറിൻെറ മുകളിൽ നിന്നും പതുക്കെ പതുക്കെ എടുത്തു മാറ്റി. ഖബറിലേക്ക് നോക്കി വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ ഒരു മയ്യിത്ത്! ആ മയ്യിത്തിനെ പുറത്ത് കൊണ്ടുവരാൻ നമ്മുടെ കഥാപുരുഷൻ പതുക്കെ കാലുകൾ അകത്തേക്ക് വെച്ചു.വലത് കയ്യിൽ മയ്യിത്തിൻെറ തലഭാഗവും ഇടത് കയ്യിൽ കാൽ ഭാഗവും പിടിച്ചു മയ്യിത്തിനെ പതുക്കെ വളരെ സാവധാനം പുറത്ത് എടുത്തു വെച്ചു. അയാൾ മയ്യിത്തിൻെറ തലഭഗത്ത് ഇരുന്ന കഫൻ പുടവ അയിച്ചു നീക്കാൻ തുടങ്ങി. അയാളുടെ കണ്ണുകൾ ചുറ്റുപാടും നോക്കി ആരും ഇല്ല എന്നുറപ്പുവരുത്തി. മയ്യിത്തിൻെറ തലയെടുത്ത് മടിയിൽ വെച്ചു അയാൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി.
പ്രായം പതിനേഴ് തോന്നിക്കുന്ന ഒരു സുന്ദരിയായ പെൺകുട്ടി അവളുടെ മുഖത്ത് നിന്നും കണ്ണെടുകാതെ അയാൾ അവളെ തന്നെ നോക്കിയിരുന്നു . കണ്ണുനീർതുള്ളികൾ ധാരധാരയായി അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു...... ബീവി നീ എൻെറ ദുഃഖം കാണുന്നില്ലെ? കാണാൻ കൊതിച്ചു കാത്തിരുന്ന എൻെറ ബീവി ഇതാ ഇവിടെ ....റബ്ബിനെ വിളിച്ചയാൾ ഉറക്കെ ഉറക്കെ കരയാൻ തുടങ്ങി.
പടച്ചവനെ ഇതെന്തു പരീക്ഷണമാണ്. മണിക്കൂറുകൾക്കു മുമ്പു തൻെറ മണവാട്ടി ആയവൾ.... തൻെറ കയ്യിലേക്ക് നിക്കാഹ് ചെയ്തു ഏൽപ്പിച്ചു. നിക്കാഹ് കർമ്മം കഴിഞ്ഞ് അഞ്ചുമിനിട്ടിനുള്ളിൽ ഈലോകത്തോട് യാത്ര പറഞ്ഞു. അള്ളാഹുവെ;,എല്ലാം അവിടുത്തൈ ഖളാഹ് ആണ്.നാളെ ഞാനും മരിക്കേണ്ടവനാണ്. എന്നാലും പടച്ചവനെ, നേരിൽ കാണുവാനോ സംസാരിക്കുവാനോ ഉള്ള ഭാഗ്യം ഞങ്ങൾക്ക് നൽകിയില്ല ഒരു അപേക്ഷയുണ്ട് നാഥ; നാളെ പരലോകത്ത് ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ നീ നൽകേണമേ റബ്ബേ..... ആമീൻ! എന്നും ദുആ ചെയ്ത്കൊണ്ട് മയ്യിത്തിൻെറ തലഭാഗം തൻെറ ചുണ്ടോട് ചേർക്കാൻ കുനിഞ്ഞതും അടക്കിപ്പിടിച്ചുള്ള സംസാര ശബ്ദവും ഒരുമിച്ചായിരുന്നു. അയാൾ പരിഭ്രാന്തനായി,തൻെറ കരച്ചിൽ കേട്ട് ആരെങ്കിലും വരികയാണോ? അതോ രാജാവും പരിവാരങ്ങളും ഞാൻ വന്നത് അറിഞ്ഞുകാണുമോ? അയാൾ ആ ശബ്ദം കേട്ടഭാഗത്തേക്കു തുറിച്ചു നോക്കി. അപ്പോഴതാ അവിടെ!!!!! ...

ആരായിരിക്കും അത് രാജാവും പരിവാരങ്ങളും ആവുമോ അതോ മറ്റു വല്ലവരും ആയിരിക്കുമോ?? .........

No comments:
Post a Comment