Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 11, 2017

കണ്ണീരിൽ കുതിർന്ന ഖബറിടം ഭാഗം(10)

അദ്ഹം തങ്ങളോ?.... 
അളളാഹുവിൻെറ പരീക്ഷണാർത്തം കാടും മലകളും താണ്ടി ജീവിക്കുന്ന അദ്ഹം  തങ്ങളാണോ? അതേ. പണ്ഡിതരും ഉലമാക്കളും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേററു. എന്നിട്ട് പറഞ്ഞു: "ഞങ്ങൾ ഇത് വരെ കളിയാക്കിയത് അദ്ഹം തങ്ങളെയായിരുന്നോ?" 'സുബ്ഹാനളളാ'....എന്ന് പറഞ്ഞ് കൊണ്ട് അവർ അദ്ഹം തങ്ങളുടെ അടുത്ത് ചെന്ന് കാൽക്കൽ വീണ് കരയുവാൻ തുടങ്ങി. ഈ രംഗം കണ്ട് കൊണ്ടാണ് രാജാവ് സദസ്സിലേക്ക് കയറി വന്നത്.   ""ഏയ്""" "എല്ലാവരും കൂടി ആ ഫക്കീറിനെ എന്താണ് ചെയ്യുന്നത്"? 

   അമീർ: പ്രഭോ, ഇദ്ദേഹത്തെ കുറിച്ച് അറിയുവാൻ എന്നെ ആയിരുന്നില്ല നിയമിക്കേണ്ടത് . 

രാജാവ്: അതെന്താണ് അമീർ?

 പ്രഭോ, അങ്ങയുടെ മകൾ സബീതയെ നിക്കാഹ് ചെയ്ത് കൊടുക്കുവാൻ
 ഇതിലും യോഗ്യനായ ഒരു വരനെ വേറെ കിട്ടുകയില്ല.    രാജാവ്: കാരണം; പണ്ഡിതനും ആലിമുമായ ലോകം ചുററിനടക്കുന്ന അദ്ഹം തങ്ങളാണിത്, എന്ന് അമീർ രാജാവിന് ഉത്തരം നൽകി. 
അദ്ഹം തങ്ങളോ???  രാജാവ് ഇരിപ്പിടത്തിൽ നിന്ന് ചാടി യെഴുന്നേററ് തങ്ങളുടെ അടുത്ത് ചെന്ന് കൈ പിടിച്ച് കൊണ്ട് പറഞ്ഞു: 'അദ്ഹം തങ്ങളെ'...... അങ്ങാണെന്ന് അറിയില്ലായിരുന്നു.... ഒരു ഉപ്പയുടെ കടമ എന്ന നിലയിലായിരുന്നു തങ്ങളെ കുറിച്ച് അറിയുവാൻ വേണ്ടി അമീറിനെ ചുമതലപെടുത്തിയത്. ഞാൻ അതിൽ വിജയിക്കുകയും ചെയ്തു.എന്നിൽ നിന്നും തെററ് വന്ന് പോയിട്ടുണ്ടെങ്കിൽ, എന്നോട് ക്ഷമിച്ച് പൊരുത്തപെട്ടുതരണം  തങ്ങളെ .....      എന്നിട്ട് തങ്ങളുടെ കൈപിടിച്ച് കൊണ്ട്  രാജാവ് തുടർന്നു...... എൻെറ മകൾ സബീതയെ നിക്കാഹ് ചെയ്ത് തരുവാൻ എനിക്ക് സമ്മതമാണ്.അങ്ങയെ ക്കാളും അനുയോജ്യനായ ഒരു വരനെ വേറെ ലഭിക്കുകയില്ല.. അള്ളാഹുവിനെ മുൻനിർത്തി  പണ്ഡിതരെയും സദസ്സിനെയും സാക്ഷിയാക്കി തൻെറ മകൾ സബീതയെ അദ്ഹം തങ്ങൾക്ക് നിക്കാഹ് ചെയത് കെടുത്തു.
  സദസ്സിൽ തക്ക്ബീർ ധ്വനികളാലും ഖുർആൻ പാരായണത്താലും മുഖരിതമായി...എന്നിട്ട് സദസ്സിൽ ഉള്ളവരോടായി രാജാവ് പറഞ്ഞു: നിക്കാഹ് കഴിഞ്ഞതെയുള്ളു കല്യയാണത്തിൻെറ ദിവസം തീരുമാനിക്കാനുണ്ട് അതും ഞാൻ ഈ പണ്ഡിത സദസ്സിനെ ഏൽപ്പിക്കുന്നു .ഈ സമത്ത് നമ്മുടെ അദ്ഹം തങ്ങൾ അല്പം മാറി ഒരു ഇരിപ്പിടത്തിൽ ഇരിക്കുകയാണ് .സദസ്സ് കല്ലിയാണ ദിവസം തീരുമാനിക്കുകയായിരുന്നു .ഇതെല്ലാം വീക്ഷിച്ച് രാജാവ് സിംഹാസനത്തിൽ ഇരുന്നു.

    പെട്ടന്നു ദർബാറിൻെറ പുറത്തു അതിവേഗത്തിൽ പാഞ്ഞുവന്നരുന്ന കുതിര കുളംമ്പടി ശബ്ദം ..........  "ഒരു പട്ടാളക്കാരൻ" .അയാൾ കുതിരപ്പുറത്ത് പാഞ്ഞ് വരികയാണ്. എന്നിട്ട് അയാൾ കുതിരപുറത്തുനിന്ന് ഇറങ്ങിദർബാറിൻെറ , ഉള്ളിലേക്ക് കടന്നു രാജസിംഹാസനത്തിനെ ലക്ഷ്യമാക്കി ഒാടി.....  

                                        (തുടരും)    

No comments: