Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 11, 2017

കണ്ണീരിൽ കുതിർന്ന ഖബറിടം ഭാഗം(9)

കഥാപുരുഷൻെറ  ഊഴം വന്നെത്തി. അയാൾ പോകാൻ മടിച്ചു മടിച്ചു കൊണ്ട് പിന്നിലേക്കു നീങ്ങുന്നത് രാജാവിൻെറ ശ്രദ്ധയിൽ പെട്ടു.രാജാവ് നോക്കുമ്പോൾ അയാൾ മുഖം തിരിക്കും, രാജാവ് കാണാതെ അയാൾ രാജാവിനെ നോക്കും, ഇതെല്ലാം രാജാവ് കാണുണ്ടായിരുന്നു . രാജാവ് ഒരു പട്ടാളക്കാരനെ വിളിച്ചു... അയാളുടെ ആവശ്യം അറിഞ്ഞുവരാൻ ഉത്തരവിട്ടു. പട്ടാളക്കാരൻ നായകൻെറ അടുത്തു വന്നു കാര്യങ്ങൾ തിരക്കി.

        അയാൾ പേടിച്ചു പേടിച്ചു ഇരുന്നിടത്ത് നിന്നു എഴുന്നേറ്റു നിന്നു. പട്ടാളക്കാരൻ പറഞ്ഞു:രാജാവ് നിങ്ങളുടെ ആവശ്യം എന്താണന്ന് അറിഞ്ഞു വരാൻ എന്നെ ചുമതല പ്പെടുത്തി , എന്താണ് നിങ്ങളുടെ ആവശ്യം??  അയാൾ പറഞ്ഞു: ഞാൻ ഒരു പെൺ കുട്ടിയെ കണ്ടു. അള്ളാഹുവിലുള്ള അവളുടെ ഭയം കണ്ട് അവളെ നിക്കാഹ് ചെയ്യാൻ എൻെറ മനം വല്ലാതെ മോഹിച്ചു.. അവളെ  വിവാഹം കഴിച്ചു തരണം എന്ന് രാജാവിനോട് അപേക്ഷിക്കാനാണ് ഞാൻ ഇവിടെ വന്നത് ..പട്ടാളക്കാരൻ ചോദിച്ചു: ആരാണാ പെൺകുട്ടി ? അയാൾ പറഞ്ഞു: 
      
     രാജാവിൻെറ മകൾ സബീത രാജാകുമാരി...... എന്നു പറഞ്ഞു കഴിയും മുമ്പേ പട്ടാളക്കാരനു കാര്യം മനസ്സിലായി. അയാൾ തൻെറ ഉറയിലെ വാൾ വലിച്ചു ഊരി. കഥാനായകൻെറ ശിരസ്സിനു നേരെ ""ആഞ്ഞു ""വീശുന്നത് രാജാവ് കണ്ടു .രാജാവ് പട്ടാളക്കാരനെ വിളിച്ചില്ലായിരുന്നുവെങ്കിൽ നമ്മുടെ കഥാപുരുഷൻ ശിരസ്സും ശരീരവും വേറെറ്റു വീഴുമായിരുന്നു. ..
        ഏയ് , ആരവിടെ തനിക്കു ആരാണ് ശിക്ഷിക്കാനുള്ള അധികാരം നൽകിയത്???      പ്രഭോ,ഇയാൾ ധിക്കാരിയാണ് .ഇയാൾ പറഞ്ഞ ധിക്കാരം അങ്ങു കേട്ടിരുന്നെങ്കിൽ, ഈ തീരുമാനം തന്നെ കൈകൊള്ളുമായിരുന്നു. കോപത്തോടെ രാജാവ് പട്ടാളക്കാരനോട്.....  "കടക്ക് പുറത്ത്  ".
    എന്നിട്ട് കഥാപുരുഷനെ അടുത്തേക്കു വിളിച്ചു. പേടിച്ചു വിറച്ചുകൊണ്ടയാൾ ഒരോ അടിയും മുന്നോട്ട് വെച്ചു കൊണ്ട് രാജാവിൻെറ അടുത്തു എത്തി .രാജാവ് അയാളുടെ ആവശ്യം ചോദിച്ചു: അയാളപ്പോഴും പേടിച്ചു വിറച്ചു സംസാരിക്കാൻ കഴിയാതെ നിൽക്കുകയാണ് .രാജാവ് ചോദിച്ചു: എന്തിനാണ് നിങ്ങൾ ഭയക്കുന്നത്? എന്നെയാണ് ഭയക്കുന്നതെങ്കിൽ, നിങ്ങൾവിഢിയാണ്.     "നിങ്ങൾ ഭയക്കേണ്ടത് സർവ്വശക്തനായ റബ്ബിനെയാണ് ".ഈ വാക്കുകൾ കേട്ടതും, കഥാപുരുഷൻ ആത്മധൈര്യം വീണ്ടെടുത്ത് കൊണ്ടു ചിന്തിച്ച്.. രാജാവും സബീതയെ പോലെ അള്ളാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന വ്യക്തി തന്നെയാണ് ."തൻെറ ആഗ്രഹം  പറയാൻപറ്റിയ സമയമാണ് "
       എന്നു ചിന്തിച്ച്കൊണ്ടയാൾ രാജാവിനോട് പറഞ്ഞു: പ്രഭോ ,അങ്ങയുടെ മകൾ സബീത നീരാട്ടിനു പോകുന്ന യാത്രാ മദ്യെ എനിക്ക് കാണുവാൻ സാധിച്ചു . കുമാരിക്കു അള്ളാഹുവിലുള്ള ഭയവും ഭക്തിയും കണ്ടു അവരെ എൻെറ ബീവിയായിക്കിട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നു. അള്ളാഹുവിനോട് ദുആയും ചെയ്തു .പ്രഭു അങ്ങയുടെ പ്രിയപുത്രിയെ എനിക്കു നിക്കാഹ് ചെയ്തു തരുമോ?
    ഇത് കേട്ടതും രാജാവ് അത്ഭുതത്താൽ ഫക്കീറിനെ തന്നെ സൂക്ഷിച്ചു നോക്കി നിന്ന് പോയി.സദസ്സ് നിശബ്ദമായി, എല്ലാവരിലും ഞെട്ടൽ വന്ന് പോയി,
   രാജാവ് കഥാപുരുഷനോട് പറഞ്ഞു ഫക്കീറെ, ഇവിടെ ഒരുപാട് ആളുകൾ വന്നു അവരുടെ ആവശ്യങ്ങൾ പറഞ്ഞു. ഞാനത് നിറവേറ്റികൊടുക്കുകയും ചെയ്തു .എന്നാൽ നിങ്ങുടെ ആഗ്രഹം ഞാനുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് പെട്ടന്നു തിരുമാനം അറിയിക്കാൻ കഴിയ്യില്ല.നാളെ കഴിഞ്ഞു മറ്റനാൾ ഇവിടെ താങ്കൾ വരൂ.. അപ്പോൾ തീരുമാനം അറിയിക്കാം. ശരി പ്രഭോ, എന്നാൽ എന്നെ പോകാൻ അനുവാദിച്ചാലും ....രാജാവ് അനുവാദം നൽകി.
      രാജാവിൻെറ തീരുമാനം കേട്ടതിനു ശേഷം എല്ലാവരും പിരിഞ്ഞു പോയി .അന്നു കളിയാക്കിയ ചെറുപ്പക്കാരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. കഥാപരുഷൻ നേരെ പോയത് തൻെറ വള്ളികുടിലിലേക്കായിരുന്നു .പിറ്റെ ദിവസം അയാൾ വിറകുവിൽപ്പനക്ക് പോയില്ല. ഇബാദത്തിൽ മുഴുകിയിരുന്നു. 

          രാജാവ് തീരുമാനം അറിയുന്ന ദിവസം വന്നെത്തി .... ദർബാറിലേക്ക് അയാൾ യാത്രയായി. പട്ടണത്തിൽ അന്നത്തെ പോലെ ആൾകൂട്ടം ഇല്ലായിരുന്നു. ദർബാറിൻെറ മതിൽ കെട്ടിനു അടുത്ത് എത്തിയപ്പോഴാണ് അയാളിൽ അത്ഭുതപ്പൊടുത്തുന്ന കാഴ്ച്ചകൾ ആണ് കണ്ടത്. 

       'രാജ്യത്തെ പണ്ഡിതൻ മാരും ഉമറാക്കളും,ഉലമാക്കളും രാജകുമാരൻ മാരും സദസ്സിൽ തിങ്ങി നിറഞ്ഞിരിക്കുന്നു.' കഥാപുരുഷൻ ആ സദസ്സിൽ ഇരിക്കാതെ, അന്നു താനിരിന്നിടത്ത്പോയി നിന്നു .
    
   രാജാവ് വന്നു സദസ്സിൽ ഇരിക്കുവരോട് പറഞ്ഞു: ഞാൻ ഈ സദസ്സ് പെട്ടന്നു വിളിച്ചുകൂട്ടാൻ ഒരു കാരണമുണ്ട് .നാട്ടിൽ നടന്ന ദർബാറിൽ ഈ നാട്ടിലെ ജനങ്ങൾ അവരവരുടെ ആവശ്യങ്ങൾ അറിച്ചു. ഞാൻ നിറവേറ്റി കെടുക്കുകയും ചെയ്തു. എന്നാൽ കഥാപുരുഷനെ ചൂണ്ടികൊണ്ടു പറഞ്ഞു: ആ നിൽക്കുന്ന ചെറുപ്പക്കാരൻ എൻെറ മകൾ സബീതയെ  നിക്കാഹ് ചെയ്യാൻ ആഗ്രഹം അറിയിച്ച് വന്നതാണ് . അതിൻെറ തീരുമാനം ഇന്ന് അറിക്കാമെന്നാണ് ഞാൻ അറിയിച്ചിരുന്നത് . ശറഹ് പ്രകാരം അയാൾ സബീതക്ക് യോഗ്യനാണെങ്കിൽ ഞാൻ നിക്കാഹ് ചെയ്തു കെടുക്കും. യോഗ്യനല്ലെങ്കിൽ തിരിച്ചു പോകാൻ ഉത്തരവിടും.ഇതെല്ലാം അറിയിക്കുവാനാണ് നിങ്ങളെ എല്ലാം വിളിച്ചു കൂട്ടിയത് .പണ്ഡിതരെയും ഉലമാക്കളെയും സാക്ഷി നിർത്തി രാജാവ് പറഞ്ഞു .. എന്നിട്ട് ഒരുപണ്ഡിതനെ കാണിച്ചുകൊണ്ട് രാജാവ് തുടർന്നു ഈ തീരുമാനം എടുക്കുന്നതിൻെറ അമീറായി നിങ്ങളെ നിയമിച്ചിരിക്കുന്നു .ഞാൻ ഇപ്പോൾ വരും അപ്പോഴെക്കും അയാളുടെ എല്ലാവിവരങ്ങളും നിങ്ങൾ ശേഖരിച്ചിരിക്കണം എന്നും ഉത്തരവിട്ട രാജാവ് പോയി
      പണ്ഡിതൻ മാരിൽ പലർക്കും സംശമായി. ഇയാൾ ആരാണ് ? ബുഹാറമലയിൽ വള്ളികുടിൽ വെച്ചുതാമസിക്കുന്ന ഒരാളല്ലെ ! ഇയാൾക്ക് സബീതരാജാകുമാരിയെ നിക്കാഹ് ചെയ്യാൻ എന്തുയോഗ്യതയാണുള്ളത്? അയാളെ പറഞ്ഞുവിട്ടേക്കു... 
       അമീർ പറഞ്ഞു: പറ്റില്ല, "രാജ കല്പനയാണ് "നമ്മുക്ക് അയാളോട് എല്ലാം ചോദിച്ചറിയാം; എന്നു പറഞ്ഞു കൊണ്ട് കഥാപുരുഷനെ സദസ്സിലേക്ക് വിളിച്ചു .. സദസ്സിൽ എത്തിയ കഥാനായകനോട് അമീർ ചോദിച്ചു: നിങ്ങളാണേ രാജകുമാരിയെ നിക്കാഹ് ചെയ്യണമെന്നു ആവശ്യപ്പെട്ടത്??      
      അയാൾ പറഞ്ഞു: അതെ.
  എന്നാൽ, രാജാവിൻെറ ചോദ്യങ്ങൾക്ക് നീ ഉത്തരം നൽകണം.

നീ ആരാണ്?
 വാപ്പയും ഉമ്മ യുംആരാണ്?
തറവാട് ഏതാണ്?
പാണ്ഡിത്യം എന്തുണ്ട്?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ...... ഇത്കേട്ടതും അയാൾ പൊട്ടികരഞ്ഞുകൊണ്ടു പറയാൻ തുടങ്ങി .....

     എനിക്ക് വാപ്പയോ, ഉമ്മയോ, ബന്ധുമിത്രാതികളോ ഇല്ല. 
 ഞാൻ  മിസ്ക്കീനായി, ബുഹാറമലയിൽഈത്തപന ഒാലകൊണ്ട് മേഞ്ഞവള്ളികുടിലൽ കെട്ടി താമസിക്കുന്നു.അന്നാന്ന് വിറക് ശേഖരിച്ചു അതു വിൽപന നടത്തി അതിൽ നിന്നു കിട്ടുന്ന കാശ് പകുതി സക്കാത്ത് കൊടുക്കും പകുതി എൻെറ ഉഭജീവനത്തിനായ് മാറ്റി വെക്കും. 
    ആ വള്ളികുടിലിൽ ഞാൻ അള്ളാഹുവിൽ ഇബാദത്ത് ചെയ്തു ജീവിച്ചു പോരുന്നു.
 ഇതാണ് എൻെറ ഒരു ദിവസം.
       പക്ഷേ, ....."എൻെറ വാപ്പ അള്ളാഹുവിൻെറ ആലിമീങ്ങളിൽ പെട്ട ഒരു വലിയ പണ്ഡിതനായിരുന്നു".     
 അള്ളാഹുവിൻെറ പരീക്ഷണാർത്തം കാടും മലകളും താണ്ഡി പുറപ്പെട്ടു .ഞാനും പിതാവിൻെറ പാത പിൻപറ്റി ജീവിക്കുന്നു.
   എൻെറ മാതാവും വലിയ പണ്ഡിതയായിരുന്നു, ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഞാൻ അവരുടെ ഒാർമ്മയിൽ ജീവിതം തള്ളി നീക്കുന്നു .അയാൾ തൻെറ വിഷമങ്ങൾ സദസ്സിൽ തുറന്നു പറഞ്ഞു .
     ഇതെല്ലാം കേട്ടു നിന്ന അമീർ പറഞ്ഞു: താങ്കൾ ഇപ്പോഴും പേരു പറഞ്ഞില്ലല്ലോ.?

എൻെറ പേര്, എൻെറ പേര്..... 

           """"അദ്ഹം"""

    സദസ്സ് ഒന്നാകെ വിറച്ചു... 
     കാടും, മലകളും, ചുറ്റി നടക്കുന്ന അദ്ഹം തങ്ങളോ?...അതെ, സുബ്ബ്ഹാനള്ളാ ..

.""""അദ്ഹം തങ്ങൾ""" .

പണ്ഡിതരും, ഉലമാക്കളും,ഉമറാക്കളും, സദസ്സിൽ ഉള്ളവരും, എഴുന്നേറ്റു നിന്നു ..

       """"അദ്ഹം തങ്ങൾ."""..!!!!!!!! 


No comments: