"അത് ..പിന്നെ ന്റെ കാക്കായിയെ വിട്ടിട്ട്...ഞാനെങ്ങനാ സാർ.."
ഫൈസലിനു നിഷാദിനെ പിരിയാൻ ബുദ്ധിമുട്ടാായിരുന്നു ..
"അത് സാരല്യ കുഞ്ഞോനെ...ഇവിടന്ന് പോയാലും നമുക്ക് കയറിക്കിടക്കാൻ ഒരു കൂര പോലും ഇല്ലല്ലോ..എന്തുകൊണ്ടും നീ ഇവിടെ നിക്കുന്നത് തന്നെയാ നല്ലത്.."
നിഷാദ് സങ്കടം ഉള്ളിലൊതുക്കി പറഞ്ഞു..
"എന്നാലും കാക്കായി..."
"ഒരാൾ അധികം നിന്നെന്ന് കരുതി എനിക്കൊരു നഷ്ടവും ഉണ്ടാവാൻ പോണില്ലാാ.നിങ്ങളെപ്പോലെ ഒത്തിരി പേർ എന്റെ പല സ്ഥാപനങ്ങളിലുമായി ഉണ്ട്.. ഇയാളും ഇവിടെ നിന്നോളു.."
"അതൊന്നും വേണ്ടാ സാർ..സാറിനു ബുദ്ധിമുട്ടാവില്ലേൽ..ഞാൻ ഒരു ഹെൽപ്പ് ചോദിക്കട്ടേ..."
"ഉം ...ചോദിച്ചോളൂ..."
"ഞങ്ങൾക്ക് വീട് വെക്കാനാായി ഇത്തിരി സ്ഥലം എവിടെയെങ്കിലും തരാമോ..?"
"ഉം..ഓക്കെ...ഞാനുടനെ അതിനുള്ള ഏർപ്പാടുകൾ ചെയ്യാം.."
രണ്ടു പേർക്കും സന്തോഷമായി..
"സാർ..ഞങ്ങൾ ഒന്നു കറങ്ങിട്ട് വരാം..വൈകുന്നേരമാവുമ്പോഴേക്കും ഇവനെ ഇവിടെ എത്തിക്കാം"
രണ്ടുപേരും അവിടന്ന് ഇറങ്ങി ടൗൺ മൊത്തം ചുറ്റിക്കറങ്ങി..പക്ഷേ കാക്കായിയുടെ മുഖത്തെ സങ്കടം മറക്കാൻ പാടുപെടുന്നത് കുഞ്ഞോനു കാണായിരുന്നു..
നിഷാദ് വീടുവെക്കുന്നതിനെ കുറിച്ചുമൊക്കെ വാാ തോരാതെ സംസാരിച്ച് കൊണ്ട് ആ സങ്കടം മറച്ചു പിടിക്കാൻ ശ്രമിച്ചു..
ഇടക്ക് വന്നു കണ്ടോളാമെന്ന വാക്കിൽ കുഞ്ഞോനെ ആ വലിയ വീട്ടിൽ ആക്കി കണ്ണീർ മറച്ചു പിടിച്ചു നിഷാദ് അവിടെ നിന്നുമിറങ്ങി...
ദിവസങ്ങൾ കടന്നുപോയി..ഫൈസൽമോൻ വന്നതിനു ശേഷം സലീനയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി..ക്രമേണ അവർ ജീവിതത്തിലേക്കു കടന്നു വന്നു..നഷ്ടമായ കളിയും ചിരിയും ആവീട്ടിൽ പതിയെ പടികടന്നു വന്നു..ഫൈസൽ മോന്റെ പെരുമാറ്റവും കൃത്യനിഷ്ഠതയുമെല്ലാം ജാസിമിൽ വളരെ യേറെ.മതിപ്പുളവാക്കി..ഫൈസലിനെ സ്വന്തം മോനെ പോലെ കാണുന്നതിൽ ഒരു പ്രയാസവും തോന്നിയില്ലാ..ടീച്ചേയ്സിനെല്ലാം അവനെ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളു..പഠനത്തിൽ മാത്രമല്ല സ്വഭാവം അച്ചടക്കം മറ്റെല്ലാ കലാ പരിപാടികളിലും എപ്പോഴും നൂറിൽ നൂറ് മാർക്കും ഫൈസലിനു തന്നെ..ഉസ്താദ് പറഞ്ഞപോലെ നിസ്ക്കാരവും സ്വലാത്തുമൊന്നും അവൻ മുടക്കിയതേയില്ലാ..ഇടക്കിടക്ക് കാക്കായി വന്നിട്ട് പോവും..എല്ലാം കൊണ്ടും അവനിൽ സന്തോഷവും ഐശ്വര്യവും മാത്രം..സലീനക്ക് ഫൈസലിനെ പിരിഞ്ഞിരിക്കാനേ പറ്റാതായി..ഈ അടുപ്പം ജാസിമിന്റെ കുടുംബക്കാരിൽ പലരിലും അസൂയ ഉളവാക്കിയിരുന്നു..ജാസിം അവരുടെ സ്വഭാാവം മനസ്സിലാക്കിയത് കൊണ്ടാവണം ..കഴിയുന്നതും അവരെ തമ്മിൽ അകറ്റിയായിരുന്നു നിർത്തിയിരുന്നത്..സാധാരണ എല്ലാ ആഴ്ചയിലും വരാറുണ്ടാായിരുന്ന കാക്കായി മൂന്ന് ആഴ്ചയോളം ഫൈസലിനെ കാണാൻ വന്നതേയില്ലാ..ഫൈസലിനു ആകെ ആധിയായി..എവിടെയെന്നു വെച്ചാാ തിരയാ....അവൻ പടച്ചവനോട് ദുആ ചെയ്തു..
"ന്റെ കാക്കായിക്ക് ഒന്നും വരുത്തരുതേ നാഥാ.."
(തുടരും....)
shas


No comments:
Post a Comment