Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 15, 2017

.*ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 14

ക്രമേണ ഫൈസൽ യാഥാർത്ത്യങ്ങളുമായി പൊരുത്തപ്പെടാൻ തുടങ്ങി..
ഇനിയെന്തു ചെയ്യുമെന്ന് ഒരു നിശ്ചയവും ഇല്ലാാ..
എവിടെ നിന്നോ ഒഴുകിയെത്തിയ   കവി പൂന്താനം നമ്പൂതിരിയുടെ 'ജ്ഞാനപ്പാന'യിലെ വരികൾ അവന്റെ കാതുകളിൽ അലയടിച്ചുകൊണ്ടേയിരുന്നു..

"രണ്ടുനാലുദിനംകൊണ്‌ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പ്‌ കേറ്റുന്നതും ഭവാന്‍
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്ന്‌ വയ്‌ക്കുന്നതും ഭവാന്‍."

ഇതാണല്ലോ ഞാനടക്കമുള്ള ഓരോ മനുഷ്യന്റെയും അവസ്ഥ….. അവന്റെ ചിന്തകളങ്ങനെ ആഴത്തിൽ സഞ്ചരിച്ചോണ്ടിരിക്കാാണ്...

"എന്താാ കുഞ്ഞോനെ..കിനാവ് കാണാണോ...ഒരാഴ്ചയായിലേ നീ ഇരുപ്പ് തുടങ്ങിട്ട്.."

നിഷാദ് അവന്റെ അരികിൽ വന്നിരുന്നു..

"ജീവിതം എന്ന് പറഞ്ഞാലിങ്ങനെയൊക്കെ തന്നെയാ കുഞ്ഞോനേ..ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള യാത്രയിൽ ഇഷ്ടപ്പെട്ട പലതും നമുക്ക് നഷ്ടപ്പെട്ടെന്ന് വരാം..
മനസ്സൊന്നു പതറിപ്പോയാൽ ആ യാത്ര കൂടുതൽ ദുർഘടമായി തീരും..നമ്മുടെ മനസ്സിനെ ഉയർത്തുന്നതും തളർത്തുന്നതും നമ്മൾ തന്നെയാ...നിന്റെ ലക്ഷ്യങ്ങൾക്ക് നിന്റെ സങ്കടങ്ങളൊരിക്കലും തടസ്സമായിക്കൂട..അതോണ്ട്..തളരരുതെന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിക്ക്..നിന്റെ വാക്കുകൾ നിന്റെ ഉപബോധ മനസ്സിൽ അലയടിക്കട്ടേ..അപ്പോ എല്ലാാ ശരിയാവും..."

കാക്കായിയുടെ വാക്കുകൾ അദ്ഭുതത്തോടെ ശ്രവിക്കുന്ന ഒരു കുഞ്ഞായി അവൻ മാറി..

"ശരി ..കാക്കായി..ഇനി ഞാൻ സങ്കടപ്പെട്ടിരിക്കില്ലാ..."

"ഉം..നീ നമ്മളെ വീട് കണ്ടില്ലല്ലോ..വീടും പരിസരവും ഒന്നു ചുറ്റിക്കാണ്.."

അപ്പോഴാ ഫൈസലിനും ബോധം വന്നത്..ശരിയാണല്ലോ..വന്നിട്ട് ഒരാഴ്ചയായി..ഞാനിത് വരേ ഈ വീടോ ചുറ്റുപാടോ കാണാൻ ശ്രമിച്ചിട്ടില്ലാ..പാവം ന്റെ കാക്കായിയുടെ ചോരയും നീരുമാ ഇത്..ഫൈസൽ വീട് ഒക്കെ ചുറ്റിക്കറങ്ങി കണ്ടു..സിറ്റൗട്ട്..രണ്ട് ബെഡ് റൂം..ബാത്ത്രൂം..ഡൈനിഗ് ഹാൾ..അടുക്കള..അനാവശ്യമായി ഒന്നുമില്ല..ഫൈസലിന് വീട് വളരേയേറെ ഇഷ്ടമായി..ഇനി സാധനങ്ങളൊക്കെ വാങ്ങണം..

+1 നു അപേക്ഷിക്കേണ്ട സമയമായി...താമസിയാതെ ഒരു ഗവണ്മെന്റ് സ്ക്കൂളിൽ തന്നെ അഡ്മിഷൻ ലഭിച്ചു..അതിനിടയിൽ ഒരു ചെറിയ ഹൗസ് വാമിങ് നടത്തി .അയൽ വാസികളും ഫ്രണ്ട്സും..പിന്നെ അടുത്ത പള്ളിയിലെ ഒന്നു രണ്ടു ഉസ്താദ് മാരും..

രാവിലെ നേരത്തേ എണീറ്റ് വീട്ടു ജോലികളും പാചകവും ഒരുമിച്ച് ചെയ്യും..ഉചഭക്ഷണവുമായി രണ്ടുപേരും ഇറങ്ങും....  അല്ലലില്ലാതെ ജീവിതമങ്ങനെ നീങ്ങികൊണ്ടിരുന്നു..
അങ്ങനെ പ്ലസ്2  എക്സാമും ആവാനായി..

 "കുഞ്ഞോനെ നല്ലപ്പോലെ പഠിക്ക്ണ്ടല്ലോ ലേ..കഴിഞ്ഞ പോലെ നല്ല റാങ്കു വാങ്ങിക്കണം ട്ടോ.."

"ഇൻ ഷാ അല്ലാഹ്..അല്ലാഹുവിന്റെ അനുഗ്രഹമുണ്ടേൽ എനിക്ക് കിട്ടും കാക്കാായി.."

"അതെന്റെ കുഞ്ഞോന് നല്ലപോലെ ഉണ്ടാവും.."

ഒരു ദിവസം കുഞ്ഞോൻ പഠിച്ചോണ്ടിരിക്കുമ്പോഴാണ്..അപ്രതീക്ഷിതമായി നിഷാദിന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നത്..
നിഷാദ് പുറത്തെവിടെയോ പോയിരിക്കയാണ്..ഫൈസൽ കോൾ അറ്റെന്റ്ഡ് ചെയ്തു..

"ഹലോ..ആരാണ്..? ഫൈസൽ ചോദിച്ചു

"ഹലോ ..
 നിഷാദ്ക്കാ അല്ലേ....?"

മറുതലക്കൽ ഒരുസ്ത്രീ ശബ്ദം..


      (തുടരും...)

shas

No comments: