ഫൈസൽ സ്ക്കൂളിലെ താരം തന്നെയായിരുന്നു..എല്ലാ മേഖലകളിലും സ്ക്കൂളിനു പ്രസിദ്ധി നേടിക്കൊടുക്കാൻ അവനു സാധിച്ചു
പബ്ലിക്ക് എക്സാം എത്തി..ഉറക്കമിളച്ചിരുന്ന് നിഷാദ് ഫൈസലിനു കാവലിരുന്നു..ഉറങ്ങി പോവാതിരിക്കാൻ ഇടക്ക് ചായയും ഇട്ടോണ്ട് വരും...
എക്സാം ഒക്കെ വളരേ എളുപ്പമായിരുന്നു..
ആ വെക്കേഷൻ സമയത്ത് നിഷാദ് അവനെ ഡ്രൈവിങ്ങ് പഠിപ്പിച്ചത്..വെറുതെ ഇരുന്ന് മടിയനാവുമെന്ന് പറഞ്ഞ് രണ്ടുപേരും ഡ്രൈവിങ് പഠിക്കാനിറങ്ങിയേ..
..
ഫൈസൽ ഡ്രൈവിങ് ടെസ്റ്റിൽ പാസ്സായി..
പക്ഷേ കാക്കായി പിറ്റേ ദിവസം വന്നത് കയ്യും കാലും ഒടിഞ്ഞായിരുന്നു...
"ഇതെന്താ കാക്കായി എന്താ പറ്റിയേ..."
"അതോ...ഞാൻ ഡ്രൈവിങ്ങ് പഠിക്കാന്ന് പൂച്ചക്കറീലേയ്നു..അതെന്നെ ഒന്നു വെട്ടിച്ചോടിയതാ..
ഏതായാലും ആ വകേൽ ഇത്തിരി കാശു പോയിക്കിട്ടി.."
"അതേതായാലും ന്റെ കാക്കായിനെ നോക്കാൻ എനിക്കൊരവസരായല്ലോ.."
ഫൈസൽ പറഞ്ഞു.
പിറ്റേന്ന് സാഹിറ ഫ്രൂട്ട്സുമായി നിഷാദിനെ കാണാൻ വന്നു..
സാഹിറയുടെ മാറ്റം കണ്ട് 2 പേർക്കും അതിശയമായി..അച്ചടക്കവും ഒതുക്കവുമുള്ള സാഹിറനെ കണ്ടപ്പോ നിഷാദിലും പ്രണയത്തിന്റെ പൂമൊട്ടുകൾ വിടരാൻ തുടങ്ങിയിരുന്നു..
മാസങ്ങൾ പിന്നിട്ട് റിസൽട്ടും വന്നു..പ്ലസ്2 എക്സാമിനും ഒന്നാം റാങ്കുകാരൻ ഫൈസൽ ആയിരുന്നു..പക്ഷേ പണ്ടത്തെ ആരവങ്ങളോന്നുമില്ലാാതെ ഈ വിജയാഘോഷങ്ങളും കടന്നുപോയി....
തുടർ പഠനത്തിനു വേണ്ടി കാശ് ഒരുപാട് വരും ..ഒരുപാട് വാതിലുകൾ മുട്ടി നോക്കി..പക്ഷേ ആരും കാശ് കൊടുക്കാൻ തയ്യാറായില്ല..ബാങ്കുകാർ പോലും കയ്യൊഴിഞ്ഞു..അനാഥരായ ഇവർക്ക് കാശ് കൊടുത്താാൽ ആരു വീട്ടും..? എങ്ങനെ വീട്ടും എന്ന ആശങ്കയിലായിരുന്നു എല്ലാവരും..ഒടുവിൽ നിഷാദ് ഒരു കാര്യം മനസ്സിൽ തീരുമാനിച്ചു..
"കുഞ്ഞോനേ...ഒരുപാട് വാതിലിൽ മുട്ടി..ആരും നമ്മൾക്ക് കാശ് തരാൻ തയ്യാറാവ്ണില്ല..തിരിച്ചു തന്നീലേലോ എന്ന പേടിയാ എല്ലാർക്കും...അതോണ്ട് ഞാനൊരു കാര്യം തീരുമാനിച്ചിണ്.."
നിഷാദ് പറഞ്ഞു നിർത്തി...
"ന്താാ കാക്കായി...പറയ്.."
"ഈ വീട് പണയം വെക്കുന്നതിൽ നിക്ക് താല്പര്യല്ലാ....കാരണം പലിശ വാങ്ങുന്നതും കൊടുക്ക്ണതും ഹറാമല്ലേ..അധ്വാനിക്ക്ണത് അതിനേ ഉണ്ടാാവൂ..അതോണ്ട്..നമ്മക്ക് ഈ വീടു വില്ക്കാം... "
വ്യസനപൂർവ്വം നിഷാദ് പറഞ്ഞു..
ഫൈസൽ ഞെട്ടി..
"കാക്കായീ..ഇങ്ങളെന്താാ ഈ പറയ്ണത്..കാക്കായീടെ എത്ര വർഷത്തെ അധ്വാനമാ ഈ വീട്..ഞാൻ സമ്മതിക്കൂലാാ."
"കുഞ്ഞോനെ..ഈ വീടെങ്കിലും ഉണ്ടാായിട്ടല്ലേ നമ്മക്ക് ഇപ്പോ വിക്കാൻ പറ്റിയേ..കുഞ്ഞോന് പണി ആയാൽ നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാലോ..നിക്കിപ്പോ വലുത് കുഞ്ഞോന്റെ ആഗ്രഹാ..."
നിഷാദിന്റെ വാശിക്ക് മുന്നിൽ ഫൈസലിനു തോറ്റു കൊടുക്കേണ്ടി വന്നു..
ഫൈസൽ മനസ്സറിഞ്ഞു റബ്ബിനോട് ദുആ ചെയ്തു..
"അല്ലാഹുവേ ..എന്തെങ്കിലും ഒരു വഴി ഞങ്ങൾക്ക് വേണ്ടി നീ തുറന്ന് തരണേ..!"
പിറ്റേ ദിവസം വീടിന്റെ മുന്നിൽ ഒരു കുഞ്ഞു ബോർഡു കൂടി സ്ഥാപിക്കപ്പെട്ടു..
"വീടും സ്ഥലവും വിൽപ്പനക്ക്..."
ഓരോ ദിവസവും വീട് നോക്കാനായി ഓരോരുത്തരും കയറിയിറങ്ങും പക്ഷേ ഒന്നും ശരിയായില്ലാ..
ഒരാാഴ്ച കഴിഞ്ഞൊരു ദിവസം വീട്ടു പടിക്കൽ ഒരു കാറ് വന്നു..
"കുഞ്ഞോനേ ..നോക്കിക്കേ ആരാന്ന്..വീട് നോക്കാൻ വന്ന ആരേലും ആവും.."
ഫൈസൽ പുറത്തേക്കിറങ്ങി വന്നു..
40 വയസ്സ് തോന്നിക്കുന്ന ഒരു മാന്യത നിറഞ്ഞ പണക്കാരൻ
കാറിൽ നിന്നിറങ്ങി അയാൾ ചോദിച്ചു..
"ഇത് ഫൈസലിന്റെ വീടല്ലേ..?"
"അതേ...ഞാനാണ് ഫൈസൽ..ആരാ നിങ്ങൾ..?
അപ്പോഴേക്കും നിഷാദും ഉമ്മറത്തേക്ക് വന്നു..
"ഞാൻ ഡോ.സലീൽ ഹസൻ..മരിച്ചുപോയ ജാസിമിന്റെ ഫ്രണ്ട് കൂടിയാണ്..."
"ആഹ്... ..സാറിനെ പറ്റി പത്രങ്ങളിലൂടെ ഒരുപാട് വായിച്ചിണ്..ജാസിം സാറിന്റെ മരണത്തിൽ പങ്കുണ്ടെന്നൊക്കെ..കേസ് എന്തേലും ആയോ സാർ.. "
നിഷാദ് ചോദിച്ചു..
"ആ ..യെസ്..അങ്ങനെ ഞാനും അതിൽ ഉൾപ്പെട്ടിട്ടുണ്ട്..അതിനെപറ്റി പറയാണേൽ കുറേ പറയാനുണ്ട്..അൽഹംദുലില്ലാഹ് ഇപ്പോ എല്ലാ റെഡിയായി..കേസ് തെളിക്കപ്പെട്ടു..പ്രതികൾ അറസ്റ്റിലുമാായി.."
"പിന്നെ...ഞാൻ പറയാൻ വന്ന കാര്യമെന്താന്നു വെച്ചാൽ...."
അദ്ദേഹം പറഞ്ഞു നിർത്തി..
"എന്താ സാർ..?"
ഫൈസൽ ചോദിച്ചു..
"ഇത്തവണയും ഇയാൾക്ക് തന്നെയാണല്ലേ റാങ്ക്..."
"അതേ സാർ.."
ഫൈസൽ പറഞ്ഞു
"ഞാൻ ഫൈസലിനോടൊരു പ്രത്യേക കാര്യം സൂചിപ്പിക്കാനാണ് വന്നത്..."
എന്താണെന്നറിയാൻ ഫൈസലും നിഷാദും ആകാംക്ഷയോടെ ഡോക്ടറെ നോക്കി
(തുടരും...)
shas


No comments:
Post a Comment