"അല്ലല്ലോ ആരാാ..?
മറുപടി തരാതെ കോൾ കട്ടായി..
ആഹാ...!ഇതാരാപ്പോ ഞാനറിയാത്തയൊരാൾ..കാക്കായി വരട്ടെ ശരിയാക്കുന്നുണ്ട്..
നിഷാദ് വന്നപ്പോ ഫോൺ വീണ്ടും റിംഗ് ചെയ്തു..നിഷാദ് ഫോൺ എടുത്ത് കോൾ കട്ടാക്കി..
"ആരാാ കാക്കായി വിളിച്ചേ...?"
"ആ..എനിക്കറിഞ്ഞൂടാാ..."
"ആണോ...ന്നാ ആ പെണ്ണിനു കാക്കായിനെ നല്ലോണം അറിയാലോ..."
"അത്...പിന്നെ..."
നിഷാദ് ഉരുണ്ടു കളിച്ചു..
"ആഹാ..എത്ര കാലായി തുടങ്ങിട്ട്..."
ഫൈസലും വിട്ടില്ലാ..
"പോ കുഞ്ഞോനെ..അങ്ങനൊന്നുല്ലാ.."
"ഞാൻ നാസറിക്ക എന്നൊരാളുടെ വീട്ടിൽ പോയിനു പണിക്ക്..അയാൾക്ക് 3മക്കളാ..മൂത്തവൾ പ്ലസ് 2 പിന്നെ 9ലും 6ലും പഠിക്ക്ണ രണ്ട് ആൺകുട്ടികൾ..ഒരു ദിവസം ഇസ്ത്രിയിടുന്നതിനിടയിൽ ഇവൾക്ക് ഷോക്കേറ്റു..ഞാനാ രക്ഷിച്ചേ..അന്നു തുടങ്ങിണ്..ഇവൾടെ പ്രേമ പ്രാന്ത്...ഞാൻ അതൊന്നും കണ്ടില്ലാന്ന് വെക്കും.."
"ഹോ.. അപ്പോ അങ്ങനാലേ...എന്നാ കാക്കായി നമ്മക്ക് അവിടെ വരേ ഒന്നു പോയാലോ..പറ്റ്ണതാണേൽ നോക്കാ..ഇങ്ങട്ട് കൊണ്ടോരാ.."
"എന്തിന്..?പോ കുഞ്ഞോനേ..അനക്കെന്താ വട്ടുണ്ടോ.."
"കാക്കായി മിണ്ടാതിരുന്നാ മതി...ഇവിടെ കാക്കായിടെ രക്ഷിതാവ് ഈ കുഞ്ഞോനാ"
ഫൈസലിന്റെ നിർബന്ധത്തിനു 2പേരും കൂടി നാസറിക്കാന്റെ വീട്ടിൽ പോയി..
പെണ്ണിനെ കണ്ടതും കുഞ്ഞോൻ ആശ്ചര്യമായി...ഇവളായിരുന്നോ ആ കഥാപാത്രം..
"സാഹിറാ..ഇതാണോ നിന്റെ വീട്..?"
സാഹിറായും ഫൈസലിനെ കണ്ടൊന്ന് അന്തം വിട്ടു
"ആ... ഫൈസലേ നിഷാദ്ക്കാ നിന്റെ ആരാ.."
"ഇതാണ് ഞാൻ പറയാറുള്ള ന്റെ കാക്കായി.."
നിഷാദിന് ഒന്നും മനസ്സിലായില്ലാ..
"കാക്കായി.... ഞങ്ങൾ രണ്ടാളും പ്ലസ്2 വിൽ ഒരു ക്ലാസിലാ.."
"ഓ..അതു ശരി..."
ചമ്മിയ ചിരിയുമായി
.ഇനി ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു..നിഷാദ് മനസ്സിൽ പറഞ്ഞു..
"എന്നാ നിങ്ങൾ സംസാരിച്ചിരിക്കി..ഞാൻ നാസർക്കാനെ ഒന്നു കാണട്ടേ.."
അതും പറഞ്ഞ് നിഷാദ് അവിടെ നിന്നും ഒഴിഞ്ഞു മാറി..
"സാഹിറാ..നിനക്കെന്റെ കാക്കായിനോടുള്ള സ്നേഹം ആത്മാർതായിട്ടാണോ..?"
"അതേ..ഫൈസലേ..പക്ഷെ നിന്റെ കാക്കായി ന്നെ ഒന്നു മൈൻഡ് ചെയ്യ്ണ് പോലും ഇല്ലല്ലോ.."
"കാക്കായിക്ക് ഈ പ്രേമോം മണ്ണാങ്കട്ടയുമൊന്നും ഇഷ്ടല്ലാത്ത കൂട്ടത്തിലാ..നീ ഇപ്പോ പഠിക്ക്..ന്റെ കാര്യം വല്ലതും ആക്കാതെ പെണ്ണൊന്നും കെട്ടൂലാന്നുള്ള വാശിയിലാ കാക്കായി..സാഹിറ കാത്തിരിക്കുമെന്നുണ്ടേൽ ഞാൻ തന്നെ മുന്നിട്ട് ഇങ്ങളെ കല്യാണം നടത്തി തരും..പക്ഷേ അതൊക്കെ അന്റെ ഉപ്പാാക്ക് കൂടി ഇഷ്ടാവണം.."
"ഞാനെത്ര കാലം വേണേലും കാത്തിരുന്നോളാം ടാ..പിന്നെ ഉപ്പാക്കും ഇഷ്ടാ നിന്റെ കാക്കായിടെ സ്വഭാവവും പെരുമാറ്റോക്കെ..അതോണ്ട് ഉപ്പ ന്തായാലും എതിരു പറയൂലാ..."
സാഹിറ പറഞ്ഞു.
"അൽഹംദുലില്ലാഹ്..ഖൈർ ഇതാണേൽ ഇങ്ങനെ നടക്കട്ടേ..ന്നാലും ന്റ്റെ സാഹിറാ..നിന്നെ ഞാനിനി ഇത്താതാന്ന് വിളിക്കേണ്ടി വരൂലേ..ഫൈസൽ കളിയാക്കി ചിരിച്ചു.."
"പോടാ..നിന്നെ ഞാനിട്ട് ക്ഷ വരപ്പിക്കും നോക്കികോ.."
"പിന്നെ ഒരു കാര്യം ...ന്റെ കാക്കായിക്ക് അടക്കവും ഒതുക്കവുമുള്ള കുട്ടികളെയാ ഇഷ്ടം..ഈ തുള്ളിച്ചാടലൊക്കെ നിർത്തി സ്വാലിഹായ അല്ലാഹ്ക്കിഷ്ടപ്പെട്ട പെണ്ണായി നടക്ക്..എന്നിട്ട് ന്റെ കാക്കായിടെ മനസ്സിൽ കയറിപറ്റാൻ നോക്ക്.."
ഫൈസൽ പറഞ്ഞു..
"ഇൻ ഷാ അല്ലാഹ്.."
സാഹിറ നാണംകൊണ്ടു മുഖം താഴ്ത്തി
ഒരു കല്യാണം ഉറപ്പിച്ച കാരണവന്റെ ലാഘവത്തോടെ ഫൈസലും പിന്നെ നിഷാദും അവിടെ നിന്നിറങ്ങി...
(തുടരും...)
shas


No comments:
Post a Comment