"അന്ന് വൈകുന്നേരം ജാസിമും വൈഫ് സലീനയും വന്നത് എന്നെ കാണാനായിരുന്നു..അവർ എന്നോട് ഫൈസലിനെ കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്നു..നിന്റെ ആഗ്രഹം പോലെ നിന്നെ ഡോക്ടർ ആക്കണമെന്നായിരുന്നു ജാസിമിന്റേയും ആഗ്രഹം..പക്ഷേ...വിധി അതിനൊരിടവേള നൽകിയില്ലാ.."
"ജാസിമിന് ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു..ആ ശത്രുത രൂക്ഷമായത് ഫൈസലിനെ ഏറ്റെടുത്തതോടു കൂടിയായിരുന്നു..സ്വത്ത് നഷ്ടപ്പെടുമെന്ന് പേടിക്കുന്ന ബന്ധുക്കൾ കൂടിയാണത്..അന്ന് ജാസിമിന്റെയൊപ്പം ഫൈസലിനെ കൂടി കൊല്ലാനായി അവർ പ്ലാനിട്ടതാ..കുറച്ചൂടെ ആ വീട്ടിൽ താമസിച്ചിരുന്നേൽ അത് സംഭവിച്ചേനെ.."
എല്ലാം കേട്ട് തരിച്ചിരിക്കായിരുന്നു രണ്ടുപേരും..കൃത്യസമയത്ത് കാക്കാായി എന്നെ വന്ന് കൊണ്ടുപോയിരുന്നില്ലായെങ്കിൽ താനും ഇന്ന് ആ പത്ര താളുകളിൽ ഒതുങ്ങി പോയേനേ..
സലീൽ സാർ തുടർന്നു..
"അപകട ഭീഷണി ഉള്ളതു കൊണ്ടു തന്നെ എന്നെ ഒരു കാര്യം ഏൽപ്പിച്ചാണന്ന് ജാസിം ഇറങ്ങിയത്..എന്തെങ്കിലും കാരണത്താൽ ജാസിമിനു വല്ലതും സംഭവിച്ചാൽ നിന്റെ പഠന സംബന്ധമായ മുഴുവൻ ചിലവിനുള്ളതും ജാസിം എന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു..കുറച്ചു വൈകിയതെന്താന്ന് വെച്ചാൽ അറിയാലോ..ഞാനും ഈ കേസിൽ പെട്ടു പോയതോണ്ടാണ്.."
നിഷാദിനും ഫൈസലിനും സന്തോഷം കൊണ്ട് വാക്കുകൾ കിട്ടിയില്ലാ..
അവർ അല്ലാഹുവിനെ സ്തുതിച്ചു..
"സാറേ..പടച്ചോനാ സാറിനെ ഇപ്പോ ഇങ്ങോട്ടെത്തിച്ചത്..താങ്ക്യൂ സാർ..താങ്ക്യൂ വെരി മച്ച്.."
"ഫൈസലേ നന്ദി പറയേണ്ടത് എന്നാടല്ല..പടച്ചവനോടും ജാസിമിനോടുമൊക്കെയാാ..എപ്പോഴും ആ ഉപ്പാക്കും ഉമ്മാക്കും വേണ്ടി ദുആ ചെയ്യുക..നിന്റെ ദുആ മാത്രം മതി അവർക്കവിടം രക്ഷപ്പെടാൻ.... "
"അത് പിന്നെ എപ്പോഴും ഉണ്ടാവും സാർ.."
ഫൈസൽ പറഞ്ഞു..
"എന്നാ നാളെ തന്നെ പുറപ്പെടാനൊരുങ്ങിക്കോളൂ..ഫൈസലിനു എന്റെ വീട്ടിലോ അല്ലെങ്കിൽ ഹോസ്റ്റലിലോ നിന്ന് പഠനം പൂർത്തിയാക്കേണ്ടി വരും..ഇവിടെ നിന്ന് പോവാൻ ബുദ്ധിമുട്ടായിരിക്കും.."
അത് കേട്ടപ്പോ നിഷാദിന്റെ മുഖം വാടിയിരുന്നു..പക്ഷേ തന്റെ സങ്കടങ്ങൾക്കിവിടെ പ്രാധാന്യം നൽകിയതോണ്ടാായില്ലാല്ലോ...ഇപ്പോ ഇങ്ങനെ ഒരു ഓഫർ കിട്ടിയതിനു റബ്ബിനെ സ്തുതിച്ചാാൽ മതിയാവൂലാ..
ഫൈസലിനും കാക്കായിയെ ഒറ്റക്ക് വിടാൻ സങ്കടമില്ലാഞ്ഞിട്ടല്ല..കാക്കായി തനിച്ചാവാതിരിക്കാൻ അവൻ ഒരു പ്ലാനി്ഗും മനസ്സിൽ കണ്ടു..അവൻ ഒറ്റക്ക് തന്നെ പോയി നാാസർക്കയുമായി നിഷാദും സാഹിറയുമായുള്ള വിവാഹത്തിനു കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു..
നാസർക്കാക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ലാ..എങ്കിലും ഒരു വർഷം കൂടി കഴിഞ്ഞാലേ വിവാഹം നടത്താൻ പറ്റു എന്ന കരാർ ഉണ്ടായിരുന്നു..
നിഷാദ് ആദ്യം എതിർത്തെങ്കിലും കുഞ്ഞോന്റെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ സമ്മതം മൂളി...
ജാസിം സാർ ഏൽപ്പിച്ചു പോയ എല്ലാ സുഖ സൗകര്യങ്ങളോടും കൂടി തന്നെ സലീൽ സാറും ഫൈസലിന്റെ എല്ലാ കാര്യങ്ങളും ഒരു രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് നോക്കി നടത്തി..
MBBS കോഴ്സ് ചെയ്യുന്നതിനിടയിൽ തന്നെ
നിഷാദും സാഹിറയുമായുള്ള വിവാഹവും നടന്നു..അങ്ങനെ ഒറ്റപ്പെട്ട നിഷാദിന്റെയും ഫൈസലിന്റെയും ലോകത്തേക്ക് ഒരാൾ കൂടി കടന്നു വന്നു..
ഇടക്ക് ഫൈസൽ നിഷാദിന്റെ അടുത്തേക്ക് പോവും..ഒന്നോ രണ്ടോ ദിവസം അവിടെ തങ്ങിട്ട് പോരും..
സാഹിറയും ഫൈസലും ഒന്നിച്ചാ നല്ല രസായിരുന്നു..രണ്ടുപേരും എന്തേലും ഒപ്പിച്ച് കാക്കായിനെ ഇട്ട് വട്ടം കറക്കും
"കാക്കായി ..കുക്കിംഗ് ഒന്നും തീരേ പോരാ ട്ടോ..എത്ര നല്ല കുട്ടികൾ ഉണ്ടേയ്നു ആ സ്ക്കൂളിൽ കാക്കായി..ഇങ്ങക്ക് ഈ സാഹിയെ മാത്രേ പ്രേമിക്കാൻ കിട്ടിള്ളോ..."
"എന്ത് ചെയ്യാനാ ന്റെ കുഞ്ഞോനേ..ന്റെ പിന്നാലെ കൂടി വളച്ചതല്ലേ..പിടി വിട്ടാലല്ലേ വേറെ ഒന്നിനെ നോക്കാൻ പറ്റൂ..." നിഷാദും എരിവു കേറ്റും..
"ന്നാലേ..രണ്ടെണ്ണത്തിനും ഇന്നിവിടെ ചോറില്ലാ.." സാഹിറ അപ്പോഴേക്കും പിണങ്ങും..
"സാഹി..ഞാൻ കാക്കായിനെ ഒന്നു ടെസ്റ്റ് ചെയ്തതല്ലേ..ന്നാലും ന്റെ കാക്കായീ ..ഇങ്ങനെ പറയണ്ടേയ്നു.."
അങ്ങനെ ഫൈസലും സാാഹിറയും ഒന്നാവും..കാക്കായി പുറത്ത്..
പിന്നെ കാണാം ..ഇരുട്ടത്ത് കെട്ടിയോന് ചോറ് വാരികൊടുക്ക്ണ സാഹിറാനെ..
ആ കള്ളത്തരവും പിടിക്ക്ണത് കുഞ്ഞോനായിരിക്കും..
"ന്റെ.. പടച്ചോനേ..നിക്കെന്നാണാവോ ഇതിനൊക്കെ ഭാഗ്യമുണ്ടാവാ.."
ഒരു കള്ളചിരിയും ചിരിച്ച് ഫൈസൽ സ്ഥലം കാലിയാാക്കും
നിഷാദ് ഫൈസൽ ഡോക്ടറായി വരുന്നതും സ്വപ്നം കണ്ട് നടന്നു..അതിനിടയിൽ നിഷാദ് സാഹിറാ ദമ്പതികൾക്കിടയിൽ ഒരു കുഞ്ഞുവാവയും കൂടി വിരുന്നെത്തി..ഷാനിൽ മോൻ..കുട്ടിക്കുറുമ്പുമായി ആ വീട് സ്വർഗമായി..
അങ്ങനെ പ്രതിസന്ധികളോടും സങ്കടങ്ങളോടും യുദ്ധം ചെയ്ത് ഏറെ കാത്തിരിപ്പിനു ശേഷം ഫൈസൽ എന്ന അനാഥ ബാലൻ ഡോ.ഫൈസൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി..
(തുടരും...)
shas


No comments:
Post a Comment