Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 15, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 18


അങ്ങനെയിരിക്കെ ഒരു ദിവസം ജാസിമിന്റെ വക്കീൽ സാറുമായി ഡോ.സലീൽ ഹസൻ വന്നത്..

"ഫൈസലേ..ഇത് അഡ്വക്കറ്റ് സദാനന്ദൻ..ഇദ്ദേഹത്തിന് നിന്നെ കണ്ടിട്ട് ചില പേപ്പേർസ് ഒക്കെ ശരിയാക്കാനുണ്ട്.."

"എന്ത് പേപ്പേർസ്..? "
ഫൈസലിനു ഒന്നും മനസ്സിലായില്ല..

"അതുപിന്നെ ജാസിമിന്റെ സ്വത്തു സംബന്ധമായ കേസ് ഒത്തുതീർപ്പായിരിക്കാണ്..അതിൽ സാർ എഴുതി വെച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വത്തിന്റെ പകുതി ഭാഗം നിനക്കും ഭാക്കി അദ്ദേഹം നടത്തുന്ന അനാഥാലയത്തിനുമാണ്...
സ്വത്ത് എന്നു വെച്ചാൽ ഏകദേശം 40 കോടിയോളം വരും ..അതിൽ പകുതി ഫൈസലിന്റെ പേരിലാണ് അദ്ദേഹം എഴുതിവെച്ചത്.. "
അഡ്വക്കറ്റ് പറഞ്ഞു

ഫൈസൽ ഞെട്ടിപോയി..വെറും അനാഥ ബാലനു റബ്ബ് നൽകിയ അനുഗ്രഹം ഇത്രേം വലുതായിരുന്നല്ലൊ ..

"സാർ എനിക്കെന്തിനാ ഇത്രേം സ്വത്ത് ഒക്കെ..ഞാനതൊന്നും ഇഷ്ടപ്പെടുന്നില്ലാ.."

"എനിക്കറിയാം ഫൈസൽ..പക്ഷേ നിനക്ക് അത് കൊണ്ട് ഒരു ഹോസ്പിറ്റൽ തുടങ്ങാലോ..അത് എല്ലാവർക്കും ഉപകാരപ്പെടുന്നതല്ലേ..ജാസിം അതു കണ്ടു സന്തോഷിക്കയല്ലേ ഉള്ളു..
.പിന്നെ ഫൈസൽ പണ്ടു കഴിഞ്ഞീനെ ആ വീട് ഇപ്പോ ഫൈസലിന്റെ പേരിലാ..എപ്പോ വേണമെങ്കിലും നിനക്ക് അങ്ങോട്ട്  താമസം മാറാവുന്നതാണ്.."

അതു ശരിയാണെന്ന് ഫൈസലിനും തോന്നി..അങ്ങനെയെങ്കിലും സ്വർഗത്തിൽ ജാസിം സാറിന് അല്ലാഹു ഒരു സ്ഥാനം നൽകട്ടെ

അങ്ങനെ ആ ഉപ്പാന്റെ ആഗ്രഹ സഫലീകരണത്തിനായി അവിടെ ഒരു ഹോസ്പിറ്റൽ ഉയർന്നു വന്നു..ഹോസ്പിറ്റലിന്റെ പണി വളരെ വേഗത്തിൽ തന്നെ കഴിഞ്ഞു.. കൈകാര്യങ്ങളെല്ലാം  ഫൈസലിന്റെയും നിഷാദിന്റെയും  മേൽനോട്ടത്തിൽ തന്നെയായിരുന്നു.. നിർധനരായ രോഗികൾക്ക് സൗജന്യ സഹായ ഹസ്തങ്ങളും നൽകിയിരുന്നു.. സൗകര്യങ്ങളെല്ലാം കൂടിയെങ്കിലും താമസം ഇപ്പോഴും ആ പഴയ വീട്ടിൽ തന്നെയായി ഒതുങ്ങി..

സ്വന്തം ഉപ്പാന്റെ ആഗ്രഹം നിറവേറിയതോടെ ഫൈസലിനു നാട്ടിൽ പോയി ഉമ്മാനേം‌ കൂടെപ്പിറപ്പുകളേയും കാണാൻ വല്ലാത്ത കൊതി..
അങ്ങനെ ഫൈസൽ നിഷാദിനെ  ഹോസ്പിറ്റലിന്റെ കാര്യങ്ങൾ നോക്കാൻ ഏൽപ്പിച്ചിട്ടു നാട്ടിലേക്ക് മടങ്ങി..

      (തുടരും...)


shas

No comments: